സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ഏറ്റുമാനൂരിൽ കാർ ഓട്ടോയിലിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി. റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ കുരിശുപള്ളി കവലക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം ഒന്നേകാൽ മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തുനിന്ന് പുറലങ്ങാട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ സജീവ്, ഓട്ടോ യാത്രക്കാരിയായ സംഗീത ലേഡീസ് സ്റ്റോർ ഉടമ സീന എന്നിവരെ ഉടൻതന്നെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു, മുൻചക്രം ഊരിത്തെറിച്ച നിലയിലായിരുന്നു. കാർ […]
Read more

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; കിടപ്പുമുറി കത്തിനശിച്ചു

കാസർകോട് : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലം കിടപ്പുമുറി കത്തിനശിച്ചു. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളിൽ തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ […]
Read more

എലോക്കര തീപിടുത്തം; അപകടകാരണം റോഡരികിൽ യുവാക്കളുടെ ന്യൂ ഇയർ ആഘോഷം, പടക്കത്തിൽ നിന്നും തീപ്പൊരി മാലിന്യ കൂമ്പാരത്തിൽ തെറിച്ചു

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തത്തിന് കാരണം യുവാക്കളുടെ ന്യൂ ഇയർ ആഘോഷം.നിലത്തു നിന്നുംമാനത്ത് നിന്നും പൊട്ടുന്ന നിരവധി പടക്കങ്ങൾ രാത്രി 12 മണി മുതൽ മൂന്നു മണി വരെ ഒരു സംഘം റോഡരികിൽ നിന്നും പൊട്ടിച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇതിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്തുണ്ട്. പ്ലാൻറും, കെട്ടിടവും, വാഹനങ്ങളും യന്ത്രസാമിഗ്രികളും കത്തിനശിച്ചു, മുക്കം, നരിക്കുനി, കോഴിക്കോട്, വെളളിമാട്കുകുന്ന് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി 6 മണിക്കൂർ പരിശ്രമിച്ചാണ് തീ […]
Read more

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; അപകടം ഇടുക്കിയിൽ

തൊടുപുഴ: ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തൃശൂരിൽ നിന്നുള്ള തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയിൽനിന്ന് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം നടത്തി.
Read more

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന് സമീപം രാവിലെയായിരുന്നു അപക‌ടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ […]
Read more

ഓട്ടോയിൽ ബൈക്കിടിച്ച് രണ്ട് പേർ മരിച്ചു

പാലക്കാട്: ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് രണ്ട് പേർ മരിച്ചു. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. രാത്രി കൊടുമ്പ് ഓലശേരിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് അതേ ഓട്ടോയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

ചാലക്കുടി കോട്ടാറ്റില്‍  സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു

തൃശ്ശൂർ: കോട്ടാറ്റില്‍ വെച്ച് സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍  യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു..അണ്ണല്ലൂര്‍ തോട്ടത്തില്‍ ദേവസിക്കുട്ടി മകന്‍ ജോണ്‍സണിനാണ് (70)ദാരുണാന്ത്യം സംഭവിച്ചത്. ബൂധനാഴ്ച വൈകിട്ട് നാല് മണിയോടെ ചാലക്കുടിയില്‍ നിന്ന് സ്‌കൂട്ടറി്ല്‍ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു അപകടം. അഷ്ടമിച്ചിറ ഭാഗത്ത് നിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്ന പടമാടന്‍ ബസ് ജോണ്‍സന്റെ തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.ഹെല്‍മെറ്റ് എല്ലാം തകര്‍ന്ന് പോവുകയായിരുന്നു. ചാലക്കുടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാലക്കുടി […]
Read more

വെഞ്ഞാറമൂട്ടിൽ ടയർ പൊട്ടി മറിഞ്ഞ കാർ സ്‌കൂട്ടറിലിടിച്ചു; നാലുപേർക്ക് പരിക്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് ടയർ പൊട്ടി മറിഞ്ഞ കാർ എതിരെവന്ന സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. കോലിയക്കോട് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നുപേർക്കും സ്കൂട്ടർ യാത്രക്കാരനുമാണ് പരിക്കേറ്റത്. കാറിന്റെ ടയർ പൊട്ടിയതോടെയാണ് നിയന്ത്രണം നഷ്ടമായത്. സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Read more

ടോറസ്സ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ടോറസ്സ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ പറമ്പിൽ പുലർച്ചെയോടെയായിരുന്നു അപകടം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. ടോറസ് ലോറി സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള […]
Read more

കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കോട്ടയം: മണിമലയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസ് ആണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.