സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ഉത്സവത്തിനിടെ ആന ഇടഞ്ഞു; രക്ഷപെടുന്നതിനിടെ വീണ 7 പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഓടുന്നതിനിടെ തട്ടി വീണാണ് ആളുകൾക്ക് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.
Read more

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

പാലക്കാട്: ചന്ദ്രനഗറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് ബസ്സുകളും ഒരു കാറും ഒരു ലോറിയും ഉൾപ്പെടുന്ന നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴേ പത്തോടെയാണ് അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ആദ്യം കാറും പിന്നാലെ ബസ്സുകളും ഒന്നിന് പിറകെ ഒന്നായി അപകടത്തിൽ പെടുകയായിരുന്നു. ബസുകളിലെനിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ബസ്സിനകത്ത് കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് നീക്കിയത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു […]
Read more

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരിക്കേറ്റത്. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Read more

താനൂർ ശോഭ പറമ്പിൽ കരിമരുന്നിന് തീ പിടിച്ച് അപകടം; എട്ടു പേർക്ക് പരിക്ക്

മലപ്പുറം: താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 6 പേരെയാണ് കോട്ടക്കൽ ആൽമസിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം. താനൂർ ചിറക്കൽ സ്വദേശികളായ തള്ളശ്ശേരി താഴത്ത് വേണുഗോപാൽ (54), കറുത്തേടത്ത് യാഹു (60), പാലക്കാട്ട് ഗോപാലൻ (47), ശോഭപ്പറമ്പ് സ്വദേശി പതിയംപാട്ട് രാമൻ (47), […]
Read more

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കോട്ടയം: കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയ്‌ക്കായി പോയ ബസാണ് കത്തിനശിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. വിവരം ലഭിച്ചെത്തിയ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘം തീ പൂർണമായും അണച്ചു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തുടർന്ന് പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ തുടർയാത്രയ്ക്ക് വിട്ടു.
Read more

പാലക്കാട് ദേശീയപാതയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയിൽ ബൈക്കിടിച്ച് വയോധികക്ക് ദാരുണാന്ത്യം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയിൽ 11 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കോടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയോധികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം തോന്നയ്ക്കൽ എ.ജെ കോളെജിന് മുന്നിലെ ദേശീയപാതയിലായിരുന്നു സംഭവം. വാഹനത്തിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടമ കാർ ദേശീയപാതയോരത്തേക്ക് ഒതുക്കി നിർത്തിയതിനാൽ ആർക്കും പരുക്കുണ്ടായില്ല. കാർ നിർത്തിയതിന് പിന്നാലെ ശക്തമായി പുകയും തീയും ഉയർന്നെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ദേശീയപാത നിർമാണ തൊഴിലാളികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തൊഴിലാളികൾ സമീപത്ത് നിന്നും ചെറിയ പൈപ്പ് എത്തിച്ച് കാറിലേക്ക് വെള്ളം ഒഴിച്ചും, നാട്ടുകാർ സമീപത്തെ […]
Read more

കരിപ്പൂർ വിമാനത്താവളം കാണാൻ മല മുകളിൽക്കയറി; കാൽ തെറ്റി താഴെ വീണ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനു സമീപം വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കാഴ്ച്ച കാണാൻ കൂട്ടുകാരോടൊപ്പം കുന്നിൽ മുകളിലെത്തിയ ജിതിൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു .പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വീഴ്ച്ചയിൽ ജിതിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

മുംബൈയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേര്‍ മരിച്ചു

മുംബൈ: ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
Read more

ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ വൻ തീപിടിത്തം

കൊല്ലം: ഉമയനല്ലൂരിൽ നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. പാചക വാതക സിലിണ്ടറുകളിലേക്ക് തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. നിസാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഷെമീർ എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഷെമീർ ഇവിടെ നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഷീനുകൾ താഴത്തെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.