Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കാഴ്ചയും രുചിയും അറിവും ഒരുമിച്ച്- മണ്ണയ്ക്കനാട് സ്കൂളിൽ ‘ഊരറിവ്’ ഹരിതവസന്തമായി

കോട്ടയം: പാരമ്പര്യത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ‘ഊരറിവ്’ ജൈവവൈവിധ്യ ബോധവൽക്കരണ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സ്‌കൂൾ ഭരണസമിതി എന്നിവർ സംയുക്തമായാണ് പച്ചപ്പിന്റെ ഈ ഉത്സവം ഒരുക്കിയത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി ഒരുക്കിയ മേളയിൽ തെങ്ങോലകൾ കൊണ്ട് അലങ്കരിച്ച സ്റ്റേജും ഇലകൾ കൊണ്ട് നിർമ്മിച്ച ബാഡ്ജുകളും വേറിട്ട കാഴ്ചയായി. വാക്കുകളിലല്ല പ്രവൃത്തിയിലാണ് പ്രകൃതി സംരക്ഷണം വേണ്ടതെന്ന മാതൃകയാണ് ഇതിലൂടെ സ്കൂൾ അധികൃതർ […]
Read more

നെടുംകുന്നത്തു മൃഗാശുപത്രിയുടെ നിർമാണം അനന്തമായി നീളുന്നു

കോട്ടയം: നെടുംകുന്നം മൃഗാശുപത്രി പണിയാൻ മൃഗസംരക്ഷണവകുപ്പ് അൻപതു ലക്ഷം രൂപ അനുവദിച്ചിട്ട് മൂന്ന് വർഷത്തോളമാകുന്നു. ഈ തുക പിഡബ്ല്യുഡിക്ക് കൈമാറിയതുമില്ല. സ്ഥലം ഉണ്ടായിട്ടും സ്വന്തമായി കെട്ടിടം പണിയാത്തത് മൂലം പതിനായിരം രൂപ വാടകയ്ക്കാണ് കോവേലിക്ക് സമീപം ഇപ്പോഴും നെടുംകുന്നം മൃഗാശുപത്രി പ്രവർത്തിക്കുന്നത്. വർഷങ്ങളായി വാടക വീടുകളിലും കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുകയാണ് മൃഗാശുപത്രി. മുപ്പതു വർഷത്തോളം പഞ്ചായത്തിന് സമീപം മൈലാടി റോഡിലെ വാടക വീട്ടിലായിരുന്നു. ഇപ്പോൾ ഈ കെട്ടിടം പൊളിച്ചതോടെ നാലാം വാർഡിലെ മറ്റൊരു വാടക വീട്ടിലേക്ക് മാറി. ഇവിടെ […]
Read more

വിടവാങ്ങിയത് ജനകീയ നേതാവ്; കേരള കോൺഗ്രസ് നേതാവ് വി.എം തോമസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും കല്ലറയുടെ മുൻ ജനപ്രതിനിധിയുമായ വി.എം. തോമസ് (74) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരള കോൺഗ്രസിന്റെ കരുത്തനായ സംഘാടകനും കല്ലറയുടെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം, കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ മികച്ച ജനകീയ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും കല്ലറയിലെ പൊതുസമൂഹത്തിനും വലിയൊരു നഷ്ടമാണ്. സംസ്കാര ചടങ്ങുകൾ:ഭൗതിക ശരീരം 21-01-2026 […]
Read more

നാട്ടകം കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തത്തിൽ ജനകീയ കർമ സമിതിയുടെ പ്രതിഷേധo

കോട്ടയം: മുൻസിപ്പാലിറ്റിയുടെ തെക്കൻ ഭാഗമായ നാട്ടകം കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കുടിവെള്ള പദ്ധതി ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസംഗമം നടത്തി. പഴയ നാട്ടകം പഞ്ചായത്ത് പ്രദേശത്തെ ആറായിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് ഈ പദ്ധതി പൂർത്തിയാക്കണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടു. ജല അതോറിറ്റി അറ്റകുറ്റപണികളുടെ പേരിൽ കഴിഞ്ഞ നാലുമാസമായി നിർത്തി വെച്ചിരിക്കുന്ന നാട്ടകം ടാങ്കിലേക്കുള്ള പമ്പിങ് ഉടൻ ആരംഭിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നഗരസഭ നാട്ടകം സോണൽ ഓഫീസിന് മുൻവശം […]
Read more

പാലാ വീണ്ടും ചൂടുപിടിക്കുന്നു; കാപ്പന് ‘കൈ’ കൊടുക്കുമോ കോൺഗ്രസ്?”

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക്. മാണി സി. കാപ്പൻ എം.എൽ.എ സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് കോൺഗ്രസിന്റെ ‘കൈപ്പത്തി’ ചിഹ്നത്തിൽ മത്സരിക്കണമെന്ന പരസ്യ ആവശ്യവുമായി കോൺഗ്രസ് നേതാവും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ സാബു എബ്രഹാം രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ കാപ്പനെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സാബു എബ്രഹാം ഉന്നയിച്ചിരിക്കുന്നത്. പാലാ നഗരസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും കോൺഗ്രസ് പ്രവർത്തകരോടുള്ള അവഗണനയും ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ പ്രകമ്പനമാണ് […]
Read more

കർഷകരെ കാക്കുന്നവർക്ക് വോട്ട്; പാലായിൽ നിലപാട് വ്യക്തമാക്കി സഭ

കോട്ടയം: കോട്ടയം ജില്ലയിലെയും പ്രത്യേകിച്ച് പാലാ നിയോജക മണ്ഡലത്തിലെയും രാഷ്ട്രീയ ഗതിവിഗതികളിൽ നിർണ്ണായക മാറ്റങ്ങൾ പ്രകടമാക്കി കാഞ്ഞിരപ്പള്ളിയിൽ നടന്ന കർഷക സംഗമം. 75 വയസ്സ് പിന്നിട്ട 1500 കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. “കർഷകരെ ആര് ചേർത്തുപിടിക്കുന്നുവോ അവർക്ക് കർഷകർ വോട്ട് ചെയ്യും” എന്ന ബിഷപ്പിന്റെ പരസ്യ നിലപാട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. […]
Read more

തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും: സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരൻ നായർ. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട്‌ സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എൻഎസ്എസ് അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. […]
Read more

മുരാരി ബാബുവിനെ തേടി വിജിലന്‍സ് സ്‌പെഷ്യല്‍ സംഘം

കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന മുരാരി ബാബുവിനെ തേടി വിജിലന്‍സ് സ്‌പെഷ്യല്‍ സംഘം. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് എത്തിയത്. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകള്‍ ശേഖരിച്ചു. ചങ്ങനാശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. മുരാരി ബാബുവിന്റെ വീട്ടില്‍ ഈ സംഘം റെയ്ഡ് നടത്തും. ഇന്നലെ ഈ സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നു. ഇഡി പരിശോധന നടക്കുന്നതിനാലാണ് വീട്ടില്‍ കയറാതിരുന്നത്.
Read more

ഏറ്റുമാനൂർ ക്ഷേത്രത്തിലെ അപൂർവ്വ ചുവർ ചിത്രങ്ങൾ സംരക്ഷിക്കുന്നു; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയം: ലോകപ്രശസ്തമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിലുള്ള അപൂർവ്വ ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താൽപ്പര്യപ്രകാരം 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നിയോഗിക്കപ്പെട്ട പ്രത്യേക കലാകാരന്മാരാണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പച്ചിലകൾ ഉപയോഗിച്ചുള്ള പ്രകൃതിദത്ത നിറക്കൂട്ടുകൾ മങ്ങാത്ത വിധം ചിത്രങ്ങൾ തെളിയിച്ചെടുക്കുന്നതിനൊപ്പം, ഭിത്തിയിലെ തേപ്പ് ബലപ്പെടുത്തുന്ന ജോലികളും നടന്നു വരുന്നു. പ്രാചീന ദ്രാവിഡ കലയുടെ പിൽക്കാല […]
Read more

കരുണയുടെ കരങ്ങൾ നീട്ടുന്ന ഉഴവൂരിന്റെ പ്രവാസി ‘സമറിയാക്കാരൻ’

കോട്ടയം: സമ്പാദ്യത്തിന്റെ ഒരു വിഹിതം സ്വന്തം സുഖസൗകര്യങ്ങൾക്കായി മാറ്റിവെക്കുന്നവർക്കിടയിൽ, അത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ വിനിയോഗിക്കുന്നവർ ചുരുക്കമാണ്. ആ ചുരുക്കം പേരിലൊരാളാണ് അമേരിക്കയിലെ പ്രവാസ ജീവിതത്തിനിടയിലും തന്റെ വേരുകൾ മറക്കാത്ത ഫ്രാൻസീസ് കിഴക്കേക്കൂറ്റ്. ഉഴവൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഖ്യാതി കടൽ കടന്ന് അമേരിക്കയിൽ എത്തുമ്പോഴും, തന്റെ നാടിനോടുള്ള കടപ്പാട് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുന്നു.ആറു കുടുംബങ്ങൾക്ക് തണലായി പത്ത് ലക്ഷത്തിന്റെ വീടുകൾഅശരണർക്ക് തണലേകുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസീസ് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് വീട് […]
Read more
Advertisement
WhiteswanTV Footer