പാലക്കാടെ കള്ളപ്പണ വിവാദം: റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍, റെയ്ഡില്‍ പരാതിയുമായി പ്രതിപക്ഷം
പാലക്കാട് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിരിക്കുന്ന കള്ളപ്പണ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് പാലക്കാട് കെപിഎം ഹോട്ടലിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് കള്ളപ്പണ ഇടപാട് നടത്തുന്നെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടേയും കളക്ടറുടേയും വിശദീകരണം. എന്നാല്‍ സാധാരണ പരിശോധനയെന്നാണ് എഎസ്പി പ്രതികരിച്ചത്. അതേസമയം, റെയ്ഡ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ […]
Read more

