ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങള്‍ ; മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ
തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് ഡി.ജി.പി ഇന്നലെ സർക്കാറിന് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. റിപ്പോർട്ടിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ കാണാൻ സമയം തേടി. […]
Read more

