Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ

കോഴിക്കോട് : കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ എൻ രാജേന്ദ്രൻ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രൻ ചുമതല ഏറ്റിരിക്കുന്നത്. കോഴിക്കോട് ഡിഎംഒയായി രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം ഒമ്പത് വരെ തുടരാമെന്നാണ് കോടതി ഉത്തരവ്. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. കോഴിക്കോട് ഡിഎംഒ ആയിരുന്ന രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നാലെ ആശാദേവി […]
Read more

തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ മരിച്ചു

തേനി: തമിഴ്‌നാട്ടിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചരയോടെയാണ് തേനി പെരിയകുളത്ത് വെച്ച് അപകടം നടന്നത്. വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശികളാണ് മരിച്ചത്. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി ഡി ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റു. […]
Read more

‘ആറു വർഷമായി ജയിലിൽ, ഡിഗ്രിക്ക് പോകണം, എന്നെ തൂക്കിക്കൊല്ലൂ…’; പൊട്ടിക്കരഞ്ഞ് ഏഴാം പ്രതി

കൊച്ചി: പെരിയ കൊലക്കേസിലെ വിധിക്ക് പിന്നാലെ കോടതി മുറിയിൽ നടന്നത് നാടകീയ രംഗങ്ങൾ കൂടിയാണ്. ഏഴാം പ്രതി പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിമുറിയിൽ പ്രതികരിച്ചത്. താൻ പതിനെട്ടാം വയസ്സിലാണ് ജയിലിൽ ആയതെന്നും കഴിഞ്ഞ ആറു വർഷക്കാലമായി ജയിലിൽ തന്നെ തുടരുകയാണെന്നും അശ്വിൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തനിക്ക് ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്നും കോടതി തൂക്കിക്കൊല്ലാൻ നിർദ്ദേശിക്കണമെന്നും അതി വൈകാരികമായി അശ്വിൻ പ്രതികരിച്ചു. മറ്റു പ്രതികളും കുടുംബത്തിലെ സാഹചര്യങ്ങൾ കോടതിയോട് പങ്കുവെച്ചു. പലരും മുതിർന്ന മാതാപിതാക്കൾക്ക് ആരും […]
Read more

പുത്തനായി പാമ്പൻ പാലം; വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും, പുതിയ പാലം ഗതാഗതത്തിന് സജ്ജം

രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ […]
Read more

ബാലൺ ഡി ഓറിന് വിനീഷ്യസിനെ അവഗണിച്ചത് അന്യായം: റൊണാൾഡോ

ദുബായ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് വിനീഷ്യസ് ജൂനിയറിനെ അവഗണി ച്ചത് അന്യായമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഡ്രിക്ക് പകരം വിനീഷ്യസ് ജൂനിയറിനെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് പരിഗണിക്കണമായിരുന്നു. റയൽ മാഡ്രിഡിനൊപ്പം യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് നേടിയ വിനീഷ്യസ് അതിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ ആണ് റൊണാൾഡോയുടെ പരാമർശം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ മികച്ച മിഡിൽ ഈസ്റ്റ് കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ […]
Read more

മന്‍മോഹന്‍ സിങ്ങിന് വിടചൊല്ലി രാജ്യം; വിലാപയാത്ര നിഗംബോധ് ഘട്ടിലേക്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് വിട ചൊല്ലി രാജ്യം. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകര്‍മങ്ങൾ നടക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായി. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Read more

കൊച്ചിക്ക് പ്രിയം ചിപ്‌സിനോട് ; മികച്ച സ്വീകരണം കിട്ടുന്നു എന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ

കൊച്ചിയിൽ മികച്ച പ്രതികരണങ്ങൾ നേടി സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇൻസ്ടാമാർട്ട് കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണ് ”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 – സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയെ വിശേഷിപ്പിക്കുന്നത്. ഈ വർഷം രാജ്യത്തെ തന്നെ […]
Read more

ജീൻസ് ധരിച്ചെത്തി; ലോക റാപ്പിഡ് ചെസ് ടൂർണമെന്റിൽ നിന്ന് കാൾസൺ പുറത്ത്

ന്യൂയോർക്ക്: ഫിഡെയുടെ ഡ്രസ് കോഡ് ലംഘിച്ചതിനെത്തുടർന്ന് മുൻ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ജീൻസ് ധരിച്ച് എത്തിയ അദ്ദേഹത്തിനോട് സംഘാടകർ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കാൾസൺ അത് വിസമ്മതിച്ചതിനെത്തുടർന്ന് താരത്തിൽ നിന്നും പിഴയായി 200 യുഎസ് ഡോളറും ഈടാക്കി. ചാമ്പ്യൻഷിപ്പിൻ്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് പ്രകോപിതനായ കാൾസൺ പ്രതികരിച്ചു. പോസ്റ്റ് കാണുക വാൾ സ്ട്രീറ്റിൽ നടന്ന ടൂർണമെന്റിന്റെ 9-ാം റൗണ്ടി ലാണ് കാൾസൺ […]
Read more

ലൈം​ഗികാതിക്രമം;പ്രശസ്ത സീരിയൽ താരം അറസ്റ്റിൽ

നടിക്കുനേരെ ലൈം​ഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ പ്രശസ്ത കന്നഡ സീരിയൽ താരം ചരിത് ബാലപ്പ അറസ്റ്റിൽ. വെള്ളിയാഴ്ച രാജരാജേശ്വരി ന​ഗർ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയിൽ ചരിതിനെ അറസ്റ്റ് ചെയ്തത്. 2023-2024-കാലത്താണ് കുറ്റകൃത്യങ്ങൾ നടന്നതെന്ന് ഡി.സി.പി എസ്. ​ഗിരീഷ് പറഞ്ഞു. ഈ മാസം 13-നാണ് യുവനടി പരാതി നൽകിയത്. സെക്ഷൻ 115 (2) (മറ്റൊരാൾക്ക് സ്വമേധയാ മുറിവേൽപ്പിക്കുക), 308 (2) (ഭീഷണിയോ ഭയമോ ഭീഷണിപ്പെടുത്തലോ ഉപയോഗിച്ച് ആരോടെങ്കിലും സ്വത്തും പണവും […]
Read more

ലീഗും കോൺഗ്രസ്സും വെച്ചുമാറുന്ന മണ്ഡലങ്ങൾ ഇതൊക്കെയാണ്

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നിലവിൽ മത്സരിക്കുന്ന ചില മണ്ഡലങ്ങൾ കോൺഗ്രസിനും കോൺഗ്രസ് മത്സരിക്കുന്ന ചില മണ്ഡലങ്ങൾ ലീഗിനും വിട്ടു നൽകുവാൻ ധാരണയായേക്കും. നിലവിൽ ലീഗിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ പുനലൂർ, എറണാകുളം ജില്ലയിലെ കളമശ്ശേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തുടങ്ങിയ സീറ്റുകൾ ആകും കോൺഗ്രസിന് നൽകുക. അതേസമയം കോൺഗ്രസിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ ചടയമംഗലം, ആലപ്പുഴ ജില്ലയിലെ കായംകുളം, എറണാകുളം ജില്ലയിലെ കൊച്ചി, പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റുകൾ ആകും തിരികെ ലീഗിന് […]
Read more
Advertisement
WhiteswanTV Footer