Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഉമാ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ, ആരോഗ്യനില ഗുരുതരം

കൊച്ചി: എം എൽ എ ഉമാ തോമസ് വെൻ്റിലേറ്ററിൽ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എംആർഐ സ്കാൻ, സിടി സ്കാൻ ഉൾപടെയുള്ള പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ മുറിവേൽക്കുകയും, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിനും തലച്ചോറിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബോധം ഓർമ്മ പ്രതികരണം എന്നിവയിലൊക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് […]
Read more

യു പി മുഖ്യമന്ത്രിയുടെ വസതിക്കു കീഴെ ശിവലിംഗമുണ്ട്; ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ദില്ലി: ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഖനനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ശിവലിംഗം അവിടെ ഉണ്ടെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും – ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ […]
Read more

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരിക്ക്

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് പരിക്ക് പറ്റിയത്. തുടർന്ന് എം എൽ എ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ച് വീഴുകയും, തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.
Read more

സൽപ്പേരിന് ഗ്രാമയാത്ര പോരാ എൽദോസേ…

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ ജനങ്ങളെ കാണാൻ ഇറങ്ങിയിരിക്കുകയാണ് പെരുമ്പാവൂരിലെ സ്ഥലം എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഗ്രാമയാത്ര എന്ന പേരിലാണ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും വീടുവീടാന്തരം കയറി ഇറങ്ങിയുള്ള പര്യടനം. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ വീടു കേറേണ്ടി വരില്ലായിരുന്നുവെന്ന അപസ്വരമാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നത്. അതായത് ഗ്രാമ യാത്ര കൊണ്ടൊന്നും സ്ഥലം എംഎൽഎയ്ക്ക് സൽപേര് ലഭിക്കില്ലെന്ന് സാരം. എന്തൊക്കെ യാത്ര നടത്തിയാലും വരുന്ന […]
Read more

എഡിഎമ്മിനെതിരെ പെട്രോള്‍ പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയിലൂടെ പ്രശാന്തന്റെ ആരോപണമാണ് പൊളിഞ്ഞത്. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു […]
Read more

2025 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് അജിത് പവാർ

2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് എൻസിപി. 11 പേരടങ്ങുന്ന പട്ടികയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്‌ലിയിൽ മുലായം സിംഗ്, ചാന്ദ്‌നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബുരാരിയിൽ രത്തൻ ത്യാഗി, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഛത്തർപൂരിൽ നരേന്ദർ തൻവർ , ഓഖ്‌ലയിൽ നിന്ന് ഇമ്രാൻ സൈഫി, മംഗോൽപുരിയിൽ നിന്ന് ഖേം ചന്ദ്, ലക്ഷ്മി നഗറിൽ നിന്ന് നമഹ, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, ഗോകുൽപുരിയിൽ നിന്ന് […]
Read more

ഘടകകക്ഷികൾ ‘ഘടകമേയല്ലാത്ത ഇടതുമുന്നണി’

കേരളത്തിൽ പൊതുവേ തെരഞ്ഞെടുപ്പുകളിലെ മത്സരം ഏതെങ്കിലും പാർട്ടികൾക്ക് അപ്പുറത്തേക്ക് മുന്നണികൾ തമ്മിലാണ്. സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും. എന്നാൽ സമീപകാലത്തായി ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ അപ്രസക്തമാവുകയും സിപിഎം എന്ന ഒറ്റ പാർട്ടിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുകയാണ്. സംസ്ഥാനത്ത് പാലക്കാട്‌, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്കായിരുന്നു പ്രചാരണത്തിന് പൂർണമായും നേതൃത്വം നൽകിയത്. സാധാരണയായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ അതാത് ഘടകകക്ഷികൾ അവരുടെ യോഗം കൂടുകയും […]
Read more

പെരിയ: സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് തുറന്നുകാട്ടപ്പെട്ടത്: യൂത്ത്കോൺഗ്രസ്‌

തിരുവനന്തപുരം: പെരിയ കൊലക്കേസിലെ വിധിയോടെ തുറന്നുകാട്ടപ്പെട്ടത് സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കൊലപാതകം നടന്നപ്പോൾ മുതൽ സിപിഎം ആവർത്തിച്ച് പങ്കില്ലെന്ന നിലപാടാണ് പറഞ്ഞിരുന്നത്. അത്തരം വാദങ്ങളെ പൊളിഞ്ഞുകൊണ്ടാണ് ഇന്നത്തെ വിധി പുറത്തേക്ക് വന്നത്. ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊലയാളികളെ സംരക്ഷിക്കുവാൻ സിപിഎം ഏതറ്റം വരെയും പോയി. അതെല്ലാം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്നുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. ചില […]
Read more

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് ​ഇല്ല

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന തീരുമാനം. ഗവർണർ കാലാവധി കഴിഞ്ഞ് നാളെ ഒരു പരിഗണനയും ലഭിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും യാത്രയാകും. ധനമന്ത്രിയോട് തനിക്ക് പ്രീതി നഷ്ടപ്പെട്ടു എന്ന് പരസ്യമായി പ്രഖ്യാപിച്ചും, മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും വിമർശിച്ചും ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഒരു നല്ല യാത്രയയപ്പ് ആരിഫ് മുഹമ്മദ് […]
Read more

കെ സുരേന്ദ്രനും മത്സരിക്കാം, ബിജെപി സംസ്ഥാന ഘടകത്തെ വിഭജിക്കും: കോര്‍ കമ്മിറ്റി

കൊച്ചി: ഓണ്‍ലൈനായി ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിൽ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായി. ഇനി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാം. മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു നേരത്തെ ഉള്ള തീരുമാനം. ഇതോടെ കെ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവും. ബിജെപി സംസ്ഥാന ഘടകത്തെ 30 ജില്ലകളായി വിഭജിക്കാനും തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ […]
Read more

Recent News

Advertisement
WhiteswanTV Footer