അങ്കാറ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് പിന്തുണ നൽകിയതോടെ കനത്ത നഷ്ട്ടങ്ങൾ നേരിട്ട് തുർക്കി .പാകിസ്ഥാന് തുർക്കി പിന്തുണ നൽകിയോടെ ഇന്ത്യയും തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങളിൽ വിള്ളൽ വീണിരുന്നു . ഇപ്പോഴിതാ ഈ ബന്ധം ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസായത്തെ അടക്കം ബാധിച്ചിരിക്കുകയാണ് . ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രങ്ങളില്‍ വര്‍ഷം തോറും നടക്കുന്ന ഇന്ത്യന്‍ വിവാഹങ്ങള്‍ തുര്‍ക്കിയുടെ ടൂറിസം മേഖലയ്ക്ക് 140 മില്യണ്‍ ഡോളറിലധികം സംഭാവന ചെയ്യുന്നുണ്ടായിരുന്നു.
2024-ല്‍ മാത്രം 50 ഓളം ആഡംബര ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് തുര്‍ക്കി ആതിഥേയത്വം വഹിച്ചു. ഓരോ വിവാഹത്തിന്റെയും ശരാശരി ചെലവ് മൂന്ന് മില്യണ്‍ ഡോളറായിരുന്നു. 2018 ല്‍ 13 ഡെസ്റ്റിനേഷന്‍ വിവാഹങ്ങളാണ് തുര്‍ക്കിയില്‍ നടന്നതെങ്കിൽ 2024 ആയപ്പോള്‍ ഇതിൽ 300% വര്‍ധനവുണ്ടാകുകയും 50 ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ നടക്കുകയും ചെയ്തു. എന്നാൽ നിലവിലെ പശ്ചാത്തലത്തിൽ 2025-ല്‍ നിശ്ചയിച്ചിരുന്ന 50 ഇന്ത്യന്‍ വിവാഹങ്ങളില്‍ 30 വിവാഹങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 2000ത്തോളം ടൂറിസ്റ്റ് ബുക്കിങുകളാണ് ഇതുവരെ റദ്ദാക്കിയത് എന്ന റിപ്പോർട്ടുകളും ഉണ്ട്.






