ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മന്ത്രി ജി.സുധാകരന്‍ ഇന്നു വാര്‍ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിക്കും. ഇന്നു രാവിലെ 11നു സുധാകരന്റെ പുന്നപ്ര പറവൂരിലെ വീട്ടിലാണു വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
സിപിഎം നേതാക്കള്‍ സുധാകരനെ ഇന്നലെ രാത്രി വീട്ടിലെത്തി കണ്ടിരുന്നു. വാര്‍ത്താസമ്മേളനം മാറ്റണമെന്നും സ്വതന്ത്രനായി മത്സരിക്കരുതെന്നും പാര്‍ട്ടിക്കെതിരെ നിലപാടെടുക്കരുതെന്നും അറിയിച്ചെങ്കിലും വഴങ്ങിയിട്ടില്ലെന്നാണ് വിവരം. ഇതോടെ യുഡിഎഫ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ഉറപ്പായി.
ഇന്നലെ രൂപം നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തെ പറ്റി അറിയിച്ചത്. ‘തിരഞ്ഞെടുപ്പിനെ പറ്റി പറയാന്‍’ എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.






