സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു, ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി സ്വദേശി സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. സിഡബ്ല്യുസി സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

ഒരുവര്‍ഷം മുന്‍പ് സനോജില്‍ നിന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസി സംരക്ഷണയില്‍ പാര്‍പ്പിച്ചിരുന്നു. ജയില്‍ വാസം കഴിഞ്ഞിറങ്ങിയ പ്രതി അവിടെ ചെന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നു മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകി. ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരു മാസത്തിനുശേഷം ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ നിന്നാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്. മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.