പാലക്കാട്: മലമ്പുഴ എലിവാലില്‍ ജനവാസമേഖലയിൽ വീണ്ടും പുലി. എലിവാല്‍ സ്വദേശി കൃഷ്ണന്റെ വീട്ടിലെത്തി വളര്‍ത്തുനായയെ പിടിച്ചു. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വര്‍ഷം നാലാം തവണയാണ് കൃഷ്ണന്റെ വീട്ടില്‍ പുലിയെത്തുന്നത്.
കൃഷ്ണന്റെ ഒറ്റമുറി വീടിനുള്ളിലെ വാതില്‍ മാന്തി പൊളിച്ചാണ് നേരത്തെ പുലി വീട്ടില്‍ കയറിയത്. വീടിനുള്ളിലെ കെട്ടിയിട്ടിരുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ നായയെ വീട്ടുകാരുടെ കൺമുന്നിൽ വെച്ച് പുലി കടിച്ച് കൊണ്ട് പോകുകയായിരുന്നു. മുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിട്ടുണ്ട്.






