ന്യൂഡൽഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്.
സർക്കാർ നൽകിയ തടസഹർജിയും ഒരുപോലെ കോടതി പരിഗണിക്കാനിരിക്കുന്നതാണ്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് വഖഫ് സംരക്ഷണ വേദിയുടെ ആവശ്യം. മുനമ്പം ഭൂമി തർക്കം ഇതിനോടകം വഖഫ് ട്രൈബ്യൂണലിൽ തുടരുന്നതിനാൽ ഹൈക്കോടതിക്ക് വിധി പറെയാൻ അധികാരമില്ലെന്നാണ് ഹർജിയിൽ ഉന്നയിച്ച പ്രധാന വാദം.
മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷൻ നിയമിക്കാമോ എന്ന ചോദ്യമാണ് ഹൈക്കോടതിയുടെ മുൻപിൽ ഉണ്ടായിരുന്നതെന്നും, അതിൽ നിന്ന് മാറി ഭൂമിയുടെ സ്വഭാവത്തെക്കുറിച്ച് കോടതി നിലപാട് എടുത്തുവെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.






