സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓണാഘോഷം വാനോളം:എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഓണ സദ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മോബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ ഓണ സദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം.

ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയില്‍ മട്ട അരി, നെയ് പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പായസം തുടങ്ങിയവയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയെ ആകര്‍ഷകമാക്കുന്നത്. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അവരുടെ പുതിയ ബോയിംഗ് വിടി- ബിഎക്സ്എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കേരളത്തെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ച തോറും 525 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. തിരുവനന്തപുരത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 90 വിമാന സര്‍വ്വീസുകളാണുള്ളത്. കൊച്ചിക്കും ഗള്‍ഫിനുമിടയില്‍ 100ഉം കോഴിക്കോടിനും ഗള്‍ഫിനുമിടയില്‍ 196ഉം കണ്ണൂരിനും ഗള്‍ഫിനുമിടയില്‍ 140ഉം സര്‍വീസുകളുണ്ട്. വടക്കന്‍ കേരളത്തിന്റെ സമീപ എയര്‍പോര്‍ട്ടായ മംഗലാപുരത്ത് നിന്നും ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന് 64 വിമാന സര്‍വീസുകളുണ്ട്.

ഓണ സദ്യ കൂടാതെ യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം പ്രീ ബുക്ക് ചെയ്യാവുന്ന ഭക്ഷണ നിരയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഗോര്‍മേര്‍ മെനുവിലുണ്ട്. അവാധി ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ മഞ്ചൂരിയന്‍ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡലി, മെഡു വട, ഉപ്പുമാവ് തുടങ്ങി സസ്യ- മുട്ട- മാംസാഹര പ്രിയര്‍ക്കും ആരോഗ്യകരമായ ഡയറ്റും ഷുഗര്‍ ഫ്രീ ഭക്ഷവും ആവശ്യമുള്ളവര്‍ക്കുമായി വലിയൊരു ഭക്ഷണ നിര തന്നെയാണ് ഓരോ വിമാനത്തിലും ഒരുക്കിയിട്ടുള്ളത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.