Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: remesh chennithala

മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു; ചെന്നിത്തല പഴയ ഓഫീസിൽ തന്നെ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേൽക്കുക്കുമ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. […]
Read more

മന്ത്രിസഭയിലെത്താൻ പോരാട്ടം വേണ്ടിവന്നില്ല, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കും: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാവും വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുക എന്നതാണ് എന്റെ മുൻഗണന. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ആഭ്യന്തരവകുപ്പിലേത്താൻ ഒരു പോരാട്ടവും നടത്തേണ്ടി വന്നിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിൽ നേരത്തെ ആഭ്യന്തരമന്ത്രിയായിരുന്നു. ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആ വാക്കുകളും സഹപ്രവർത്തകരുടെ സമ്മർദ്ദവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശവും ഉൾക്കൊണ്ടാണ് ഞാൻ മന്ത്രിസഭയിലേക്ക് വന്നത്, രമേശ് […]
Read more

വീണ്ടും അനുനയ നീക്കം; ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി വി ഡി സതീശന്‍

തിരുവനന്തപുരം: അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞുതന്നെ നിൽക്കുകയാണ് രമേശ് ചെന്നിത്തല. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ കാണാൻ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കൻ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. […]
Read more

ചെന്നിത്തല മുതിർന്ന നേതാവ്, ഭരണ മികവിന് അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലക്ക് പിന്തുണയുമായി നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. രമേശ്‌ ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഭരണ മികവിന് മന്ത്രിസഭയിൽ ഉണ്ടാകണമെന്നുമാണ് ബിന്ദുകൃഷ്നയുടെ ആവശ്യം. അതിനുള്ള കഴിവും ഭരണ പരിചയവും അദ്ദേഹത്തിന് ഉണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഏറ്റവും കൂടുതൽ വനിതകൾ ജയിച്ചുവന്ന അവസരത്തിൽ ഇത്തവണത്തെ മന്ത്രിസഭയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ കൂടി അനിവാര്യമാണെന്നും പാർട്ടി ഉചിതമായി തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും ബിന്ദു കൃഷ്ണ […]
Read more

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം: ഷാനിമോൾ

ആലപ്പുഴ: രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രി സഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്നും അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Read more

ചെന്നിത്തല ഇടഞ്ഞുതന്നെ; അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണം

തിരുവനന്തപുരം: അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞു നിൽക്കുകയാണ് രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ ഹൈക്കമാന്‍ഡ് നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു. എന്നാൽ, […]
Read more

തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ: രമേശ് ചെന്നിത്തല

എറണാകുളം: തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജാേസഫ് വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിജയ്ക്ക് കഴിയട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
Read more

ആരാകും മുഖ്യമന്ത്രി?; പ്രഖ്യാപനം നീളുന്നു, എന്ന് വരും വിസ്‌മയം

തിരുവനന്തപുരം: നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയിൽ കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധിയിലാണ്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നീ നേതാക്കൾക്കിടയിലെ അധികാര പോരാട്ടം തെരുവ് പ്രതിഷേധങ്ങളിലേക്കും പരസ്യ വിവാദങ്ങളിലേക്കും മാറിയ സാഹചര്യമാണ് കേരളത്തിലെ ജനങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം സോഷ്യൽ മീഡിയയിൽ മാത്രം കണ്ടുകൊണ്ടിരുന്ന വാക്ക്പോര് പിന്നീട് തെരുവിലേക്ക് പടർന്നു. അതിൽ, ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയ സംഭവം മുതൽ ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം വരെ […]
Read more

അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തി; ഖർഗെയുടെ വസതിയിൽ നിർണായക യോഗം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല […]
Read more

ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല, ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്: രമേശ് ചെന്നിത്തല

എറണാകുളം: ഫല പ്രഖ്യാനത്തിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിച്ചിരുന്നു കോൺഗ്രസിനുള്ളിൽ. ഇപ്പോഴിതാ, രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും കൂട്ടിച്ചേർത്തു. കുറച്ചുനാൾ കെഎസ്‍യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു അന്ന് ആരും ഫണ്ട് തന്‍റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. […]
Read more
Advertisement
WhiteswanTV Footer