ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്ത പോലീസ് .മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നീ ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇവർ ഭീകര പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുകയും പ്രദേശവാസികളെ ഭീകരതയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പോലീസ് ഇവരിൽ നിന്ന് പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൂടാതെ അറസ്റ്റിലായ ഭീകരർക്ക് 2020 ൽ പാകിസ്ഥാനിലേക്ക് കടക്കുകയും പിന്നീട് സംഘടനയിൽ ചേരുകയും ചെയ്ത സജീവ ലഷ്കർ ഇ തൊയ്ബ ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരുകയാണ്.






