ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ മാത്രം . ഇംഗ്ലീഷ് ദിനപത്രങ്ങളും മോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു. എന്നാൽ സംസ്ഥാനസർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടായിരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഈ നീക്കം സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ആദ്യം ക്ഷണിക്കാതിരുന്നത് വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്ന് കോൺഗ്രസിൽ പൊതു അഭിപ്രായം ഉണ്ട് .അതേസമയം വി ഡി സതീശനെ ക്ഷണിക്കാതിരുന്നത് പ്രതിപക്ഷം സര്‍ക്കാര്‍ വാര്‍ഷികം ബഹിഷ്കരിക്കുന്നതിനാലാണ് എന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. കൂടാതെ ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നില്ല.






