Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

ലീ​ഗിന് പിന്നാലെ എരിതീയിൽ എണ്ണയൊഴിച്ച് അടൂർ പ്രകാശും; പോര് മുറുക്കി CPIയും CPMഉം, മുന്നണി മാറ്റ സാധ്യതകൾ യാഥാർത്ഥ്യമാകുമോ? ബിനോയ് വിശ്വം മറുപടി പറയണം

സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിമരുന്നിട്ട്, കഴിഞ്ഞ ദിവസം മുസ്ലീം ലീ​ഗ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. കെപിഎ മജീദിന്റെ ചന്ദ്രികയിലെ ലേഖനത്തിലൂടെ തുടങ്ങിയ ആ ചർച്ചകൾ പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും കടന്ന് ഇപ്പോഴിതാ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽ വരെ എത്തി നിൽക്കുകയാണ്. സിപിഎമ്മുമായി നിലനിൽക്കുന്ന തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കെ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ മുന്നണി നേതൃത്വം തന്നെയാണ് ഇപ്പോൾ രം​ഗത്ത് […]
Read more

പ്രദർശിപ്പിക്കാൻ സ്ത്രീകൾ ജീവനില്ലാത്ത വസ്തുക്കളോ? ഇനിയെന്ന് സൂര്യനുദിക്കും? തുറന്നടിച്ച് PK ശ്രീമതിയും ജിന്റോ ജോണും; കാന്തപുരം മനസിലാക്കേണ്ട സത്യങ്ങൾ….

അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾ മുന്നേറുന്ന ഈ ആധുനിക യുഗത്തിൽ, കേരളത്തിലെ പ്രമുഖ മതസംഘടനയായ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച പുതിയ നിർദേശം വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ “പ്രദർശിപ്പിക്കരുത്” എന്ന കർശന മുന്നറിയിപ്പാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയിരിക്കുന്നത്. നബിദിനാഘോഷങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിച്ചതിൽ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണ് ഈ നീക്കമെങ്കിലും, ജനാധിപത്യ സമൂഹത്തെയും പ്രബുദ്ധ കേരളത്തെയും ഞെട്ടിക്കുന്ന ഭാഷയും നിലപാടുമാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ‘ഇസ്ലാമിക […]
Read more

പാലക്കാടിന്റെ ഹൃദയം മുറിച്ച് റെയിൽവേയുടെ ഓണസമ്മാനം; വരുമാനം കുറയും, ട്രെയിനുകൾ മാറും- നീക്കത്തിന് പിന്നിൽ കർണാടകയിലെ BJP നേതാക്കളോ?

ഓണക്കാലത്ത് കേരളത്തിന്റെ ഹൃദയം മുറിച്ച് റെയിൽവേ. പാലക്കാട് ഡിവിഷനിൽ നിന്ന് മം​ഗളുരു എടുത്ത് മാറ്റി മൈസൂർ ഡിവിഷന് നൽകിയതിന്റെ ഷോക്കിലാണ് കേരളം ഒന്നടങ്കം. മംഗളൂരു നഷ്ടപ്പെടുമ്പോൾ പാലക്കാടിന്റെ ജീവനാണ് റെയിൽവേ എടുക്കുന്നത്. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് ഒക്ടോബർ ഒന്നു മുതൽ മാറും. പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും പനമ്പൂർ പോർട്ടും ഉൾപ്പെടെയാണ് പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത്. 1956ൽ രൂപീകരിച്ച പാലക്കാട് ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ […]
Read more

കടക്കെണിയിൽ കേരളം; ഓണച്ചെലവിനും കടമെടുത്ത് യുഡിഎഫ് സർക്കാർ

ഒറ്റ രൂപ പോലും കടമെടുക്കാതെ പുതിയ പുതിയ വരുമാന മാർ​ഗങ്ങൾ കണ്ടെത്തി കേരളത്തെ ഒരു സ്വർ​ഗമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ പുതിയ വരുമാന മാർ​ഗങ്ങളൊന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കോടികൾ കടമെടുത്ത് ഇതിനോടകം തന്നെ കടക്കെണിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാനത്തെ വീണ്ടും കുഴിയിലേക്ക് തള്ളിയിടുന്ന സ്ഥിതിയിലാണ് എത്തിനിൽക്കുന്നത്. ഓണക്കാലത്തെ ചെലവുകൾ നിറവേറ്റാൻ 2200 കോടി രൂപ കൂടി കടമെടുക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം […]
Read more

​ഗുണ്ടകളെ കത്രികപ്പൂട്ടിട്ട് പൂട്ടാൻ ഓപ്പറേഷൻ ​ഗ്രിപ്പ്, ആ​ഗസ്റ്റ് 15 മുതൽ സ്റ്റേഷനുകളിൽ SI ഭരണം; പൊലീസനെ അടിമുടി മാറ്റാൻ ചെന്നിത്തല

ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേരള പൊലീസ് വീണ്ടും സജീവമാകുകയാണ്. അർജുൻ ആയങ്കിയെപ്പോലുള്ള ഒരു ​ഗുണ്ടാ നേതാവിനെ തന്ത്രപരമായി വലയിലാക്കിയതോടെ വർദ്ധിച്ച ജനവിശ്വാസവും ആത്മവിശ്വാസവും മുൻനിർത്തി, സ്ഥിരം കുറ്റവാളികളെയും ഒളിവിലുള്ള പ്രതികളെയും ‘ഞെരിച്ചുപിടിക്കാൻ’ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗ്രിപ്’ എന്ന പ്രത്യേക പരിശോധനാ പദ്ധതിക്ക് സേന തുടക്കം കുറിച്ചിരിക്കുന്നു. ലഹരിക്കടത്ത്, നഗര കേന്ദ്രങ്ങളിലെ സ്ഥിരം കുറ്റവാളികളുടെ സാന്നിധ്യം, ക്രമസമാധാന ലംഘനങ്ങൾ എന്നിവ പൂർണ്ണമായും തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാപ്പ (KAPA) നിയമപ്രകാരം നടപടി നേരിട്ടവർ, ജാമ്യത്തിലിറങ്ങി വീണ്ടും […]
Read more

വെല്ലുവിളിച്ച് ഒളിവ് ജീവിതം, ഒടുവിൽ പൊലീസിന് ജയം, സ്റ്റേഷനിലും പരിഹാസവുമായി ആയങ്കി; ​ഗുണ്ടകൾക്ക് ലൈക്കും കമന്റും ഇടുന്നവരേയും പൊക്കുമെന്ന് മുന്നറിയിപ്പ്

അങ്ങനെ വെല്ലുവിളിയിൽ കേരള പൊലീസിന് അന്തിമ വിജയം. ദിവസങ്ങളോളം പോലീസിനെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവിലിരുന്ന കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കി ഒടുവിൽ വലയിലായത് സിനിമാക്കഥകളെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ. നഗരത്തിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽ വെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പിലെ ലോഡ്ജിൽ നിന്നിറങ്ങി പയ്യന്നൂരിലേക്ക് ഓട്ടോ പിടിച്ചതും, ഓട്ടോക്കാരാന്റെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചതുമാണ് ആയങ്കിയുടെ ഒളിവുജീവിതത്തിന്റെ കഥ മാറ്റിയെഴുതിയതെന്ന് പറയാം. ഉച്ചയ്ക്ക് മൂന്നരയോടെ ലഭിച്ച ഒറ്റ സൂചനയിൽ നിന്ന് […]
Read more

ക്ഷേമ പെൻഷനിൽ നിന്ന് സഹകരണ ബാങ്കുകൾ ഔട്ട്, തട്ടിപ്പ് തടയാനെന്ന് സർക്കാർ; പ്രായമായവർ കഷ്ടപ്പെടുമോ? പ്രതിപക്ഷത്തിന്റെ ആശങ്കകൾ

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണ രംഗത്ത് വൻ അഴിച്ചുപണികൾക്കാണ് യുഡിഎഫ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. അനർഹരെ ഒഴിവാക്കി അർഹരായ പാവപ്പെട്ടവരിലേക്ക് മാത്രം ക്ഷേമ പെൻഷൻ കൃത്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ തീരുമാനങ്ങളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞു. പെൻഷൻ വിതരണ ചുമതലയിൽ നിന്ന് സഹകരണ ബാങ്കുകളെയും സൊസൈറ്റികളെയും ഒഴിവാക്കി തുക പൂർണ്ണമായും നാഷണലൈസ്ഡ് ബാങ്കുകൾ വഴി നേരിട്ട് അക്കൗണ്ടുകളിലേക്ക് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ, വർഷങ്ങളായി നിലനിന്നിരുന്ന രീതിയാണ് അവസാനിക്കുന്നത്. ഒപ്പം സർക്കാർ വാദം ശരിയാണെങ്കിൽ, വ്യാജ ​ഗുണഭോക്താക്കൾക്ക് വലിയൊരു […]
Read more

സ്ഥലംമാറ്റുമെന്ന് പരസ്യമായി ഭീഷണിയുമായി മുഖ്യമന്ത്രി, കൂട്ടമായി പ്രതിരോധം തീർക്കാതെ കോൺ​ഗ്രസ്; ഒറ്റയാൾ പട്ടാളമായി എത്രകാലം മുന്നോട്ട് പോകാനാകും?

ഹെലികോപ്റ്റർ യാത്ര, വിരുന്ന് വിവാദം, മഴക്കെടുതിയിലെ ഏകോപനമില്ലായ്മ തുടങ്ങിയ വിഷയങ്ങൾ അടങ്ങുന്നതിന് മുന്നേ കോൺ​ഗ്രസിനേയും മുഖ്യമന്ത്രി വിഡി സതീശനേയും പ്രതിരോധത്തിലാക്കുന്ന മറ്റൊരു ആരോപണം കൂടി ഉയരുകയാണ്. ഡോളർ കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത വ്യവസായി അടക്കമുള്ളവരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേണിങ് ബോഡിയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വ്യവസായി ലഫീർ മുഹമ്മദ് അടക്കമുള്ളവരെ ഗവേണിങ് കൗൺസിലിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നാമനിർദേശം ചെയ്തതിൽ കോൺഗ്രസിൽ കടുത്ത ഭിന്നത. ജൂലൈ 28 […]
Read more

മലയാളികളുടെ ജീവൻ വെച്ച് കളിക്കാൻ വിജയ്, വീണ്ടും ചർച്ചയായി മുല്ലപ്പെരിയാർ; ഇനിയും വെള്ളം കൂട്ടിയാൽ കേരളം എന്തൊക്കെ പേടിക്കണം?

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപിച്ചതോടെ വീണ്ടും മലയാളിയുടെ നെഞ്ചിടിപ്പേറിയിരിക്കുകയാണ്. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് കേരളത്തെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം ധനമന്ത്രി എൻ മാരി വിൽസൺ നടത്തിയത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ ഉത്തരവുകൾ, കോടതി വിധികൾ എന്നിവ മുൻനിർത്തി ജലനിരപ്പ് ഉയർത്തുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി […]
Read more

അർദ്ധരാത്രിയിലെ കരുണാനിധിയുടെ അറസ്റ്റ്, ജയിലിൽ കിടന്ന ജയലളിത, ഇപ്പോൾ ഉദയനിധിയുടെ അറസ്റ്റ് നാടകം; കലങ്ങിമറിയുന്ന ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയത്തിന് എന്നും വെള്ളിത്തിരയിലെ രംഗങ്ങളേക്കാൾ നാടകീയതയും സിനിമാറ്റിക് സവിശേഷതകളുമുണ്ട്. സിനിമയെന്നപോലെ തന്നെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകളും അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന തീയറ്ററിക്സുകളും തമിഴകത്ത് പുതിയ സംഭവമല്ല. ചലച്ചിത്രതാരം തൃഷയ്ക്കെതിരായ ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതും, തുടർന്ന് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത രീതിയും ഈ വിഷയത്തെ വീണ്ടും തമിഴ് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ്. ഉദയനിധിയെ കസ്റ്റഡിയിലെടുക്കാനായി ഡി.എം.കെ പ്രവർത്തകരെ അടിച്ചോടിച്ച് പോലീസ് കാണിച്ച മാസ് ആക്ഷൻ […]
Read more

Recent News

Advertisement
WhiteswanTV Footer