Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് […]
Read more

റോക്കറ്റ് നിർമാണം സ്വകാര്യമേഖലയ്ക്ക്; കൂട്ടരാജിക്കൊരുങ്ങി ജീവനക്കാർ

ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. ജിഎസ്എൽവി എഫ്-17/ഇഒഎസ്-05 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടനകൾ ആശങ്ക അറിയിച്ചത്. ഐഎസ്ആർഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങിയ […]
Read more

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടൻ ഡൽഹി ഫയർ സർവീസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ വിദ്യാർഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. […]
Read more

ടിവികെ നേതാവിന്റെ കൊലപാതകം; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി

ചെന്നൈ: അഡയാറിൽ ടിവികെ പ്രാദേശിക നേതാവ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻ സംരക്ഷിക്കാനായി ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ഉദയനിധി വിമർശിച്ചു. ഡിഎംകെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വിജയ് നാളെ നിയമസഭയിൽ […]
Read more

പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം; പിണറായിയെ ന്യായീകരിച്ച് എം.എ. ബേബി

ന്യൂഡൽഹി: കണ്ണൂരിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി ആരായാലും പാർട്ടി പ്രവർത്തകർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് എം.എ. ബേബിയുടെ നിലപാട്. ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിൽക്കുന്നത് തെറ്റാണെന്ന് പ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഉന്നയിക്കേണ്ടതായിരുന്നു. പരാതികൾ പുറത്തുപറയുന്നത് ശരിയായ നടപടിയല്ലെന്നും […]
Read more

വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും; രാഹുൽ ഗാന്ധിയെ കാണും

ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ കോൺഗ്രസുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാനത്ത് പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ ഡൽഹി […]
Read more

കേതൻ അഗർവാളിൻ്റെ കൊലപാതകം; യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ

പൂനെ: പ്രതിശ്രുതവരനായ യുവാവിനെ യുവതിയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. റിതേഷ് ഹാംഗെയെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്താണ് റിതേഷ്. ജൂൺ 18നാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും ആൺസുഹൃത്ത് ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൂനെ റൂറൽ എസ്പി സന്ദീപ് ഗിൽ പറഞ്ഞു. […]
Read more

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോൺഗ്രസ്; സച്ചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല

ന്യൂഡൽഹി: സംഘടനാ തലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയിൽ നിന്ന് മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേലിനെ മാറ്റി. പകരം സച്ചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നൽകി. രാഹുൽ ഗാന്ധിയുടെ പഞ്ചാബ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് ചുമതലയിൽ മാറ്റം വരുത്തിയത്. ഭൂപേഷ് ഭാഗേൽ തുടരുകയാണെങ്കിൽ രാഹുൽ ഗാന്ധിയുടെ യാത്രയുമായി സഹകരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി നിലപാട് സ്വീകരിച്ചതാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന. എന്നാൽ ചുമതലയിൽ നിന്ന് മാറ്റുന്ന വിവരം ഭാഗേലിനെ നേരത്തെ […]
Read more

5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ

ബെംഗളൂരു: കർണാടകയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം. സാഹിൽ എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. ചെരിപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചുവയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സാഹിലിനെതിരായ പരാതി. ഇതിനിടെ പരിക്കേറ്റ പെൺകുട്ടിയെ തുംകുരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് […]
Read more

67 രൂപയുടെ ടിക്കറ്റ് തർക്കം; 32 വർഷം നിയമപോരാട്ടം, ഡിടിസിക്ക് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വെറും 67 രൂപയുടെ ടിക്കറ്റ് തർക്കത്തിൽ കണ്ടക്ടർക്കെതിരെ 32 വർഷം നിയമപോരാട്ടം നടത്തിയ ദില്ലി ട്രാൻസ്പോർട്ട് കോർപറേഷന് കനത്ത തിരിച്ചടി. 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട കണ്ടക്ടറുടെ കേസിൽ നിയമനടപടികൾ അനാവശ്യമായി നീട്ടിയതിന് ദില്ലി ഹൈക്കോടതി ഡിടിസിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിസാരമായ വിഷയത്തിൽ പൊതുപണം വൻതോതിൽ ചെലവഴിച്ച് കേസ് നീട്ടിക്കൊണ്ടുപോയത് നിയമസംവിധാനത്തോടുള്ള അനാദരവും പൊതുപണം പാഴാക്കുന്നതുമാണെന്ന് ജസ്റ്റിസ് അമിത് മഹാജൻ വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിഴത്തുക ഈടാക്കാമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix