Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

ജന്തര്‍ മന്തര്‍@കൊച്ചി; പങ്കെടുക്കാനെത്തി അഭിജീത് ദീപ്‌കെയും പ്രകാശ് രാജും

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് റാലി ആരംഭിച്ചത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി. ജനങ്ങളുടെ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കേണ്ടത് അനിവാര്യമാണെന്നും അഭിജീത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും […]
Read more

കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസ്; നടി അടക്കം മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കൊച്ചിയിൽ സിനിമാ താരവും സംഘവും ചേർന്ന് ഡോക്ടറെ മർദിച്ച കേസിൽ നടി അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള കടവന്ത്ര പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പൊലീസിന്റെ വാദം പരിഗണിച്ചാണ് കോടതി നടപടി. ഉടൻതന്നെ […]
Read more

‘മാപ്പെഴുതാന്‍ സവര്‍ക്കറല്ല’; കാലടിയില്‍ എത്തി പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വൈസ് ചാൻസലർ ആവശ്യപ്പെട്ടതുകൊണ്ട് മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സമരം എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് പകരം അവർ എങ്ങനെയാണ് സമരം ചെയ്തതെന്ന് മാത്രം ചർച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും പ്രകാശ് രാജ് വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് മന്ത്രിയുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാർഥികൾക്കൊപ്പം […]
Read more

‘പുഴു വിവാദ’ത്തിൽ ഇരയാക്കപ്പെട്ടെന്ന് കായികാധ്യാപകൻ ജിജോ ജെയിംസ്

കൊച്ചി: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ താൻ ഇരയാക്കപ്പെട്ടതാണെന്ന് കായികാധ്യാപകൻ ജിജോ ജെയിംസ്. സംഭവത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ തന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിലും സർക്കാരിലും വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും ജിജോ ജെയിംസ് പ്രതികരിച്ചു. കലവറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ തുടക്കം മുതൽ വ്ലോഗ് മാതൃകയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഫോൺ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ജിജോ വ്യക്തമാക്കി. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയതിൽ പരാതിയില്ലെന്നും […]
Read more

ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല; ട്രൈബ്യൂണൽ

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്നും വ്യക്തമാക്കിയാണ് ട്രൈബ്യൂണൽ അപേക്ഷ തള്ളിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷയാണ് ട്രൈബ്യൂണൽ തള്ളിയത്. അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ […]
Read more

Har Ghar തിരംഗ To Har Ghar ജന്തര്‍ മന്തര്‍; പ്രതിഷേധം തടയുമ്പോള്‍ രാജ്യമാകെ ജന്തര്‍ മന്തറാകും: പ്രകാശ് രാജ്

കൊച്ചി: പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യത്തുടനീളം പ്രതിഷേധം ഉയരുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകുമെന്നും വീടുകൾ തോറും പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ നടക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുകയും യുവാക്കളെ മർദിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. അതിനാൽ വോട്ടവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം […]
Read more

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസം സ്വദേശിയായ വിറ്റുപാന്റെ മരണത്തിലാണ് രണ്ടാനച്ഛൻ മൊഹേശ്വറിനെതിരെ നടപടി. കുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരിക്കല്ല കുട്ടിയുടെ തലയിലുണ്ടായിരുന്നതെന്നും ശക്തമായി ഭിത്തിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. ഇതോടെയാണ് കുട്ടിയുടെ മരണത്തിൽ കൊലപാതക സംശയം ശക്തമായത്. രണ്ടാനച്ഛൻ കുട്ടിയെ മർദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഹേശ്വർ കുട്ടിയെ […]
Read more

‘ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ’; കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കും അപകടകരമായ ഡ്രൈവിങ്ങിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ്ങാണ് നിരത്തുകളിൽ നടക്കുന്നതെന്ന് ചോദിച്ച കോടതി, നിയമം ലംഘിച്ച് അപകടകരമായി വാഹനമോടിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ഫുട്പാത്തുകൾ സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാക്കനാട് യുവതി അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ നിരീക്ഷണങ്ങൾ. അപകടത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടിയ കോടതി, ദൃശ്യങ്ങൾ വീണ്ടും […]
Read more

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ അസം സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. രണ്ടാനച്ഛന്റെ ക്രൂരമായ മർദനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെ അറസ്റ്റ് ചെയ്തു. വല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകൻ വിറ്റു പാനാണ് ഇന്നലെ മരിച്ചത്. തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാവോ രണ്ടാനച്ഛനോ തയ്യാറായില്ലെന്നാണ് ആരോപണം. അയൽവാസികൾ ആവശ്യപ്പെട്ടിട്ടും ചികിത്സ നൽകിയില്ലെന്നും വിവരമുണ്ട്. തുടർന്ന് ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം […]
Read more

കൊച്ചിയിലെ മർദ്ദനത്തില്‍ ട്വിസ്റ്റ്; ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കി ആശുപത്രി

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. ഡോ. ജോൺസൺ കെ. വർഗീസിനെതിരേ നടിയുടെ ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. യുവ ഡോക്ടർക്കെതിരേ ബലാത്സംഗ ആരോപണവുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മദ്യം നൽകിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതേസമയം, യുവ ഡോക്ടറുടെ പരാതിയിൽ നടിയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെടെ മൂന്ന് പേരെ വ്യാഴാഴ്ച കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix