Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ അനുമതി നൽകിയതായി സൂചന

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിഭായ് ശങ്കർറാവു ദിപ്കെ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അഭിജീത് ദീപ്കെ ദില്ലി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ വിയോഗം. മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ ദീപ്കെയ്ക്ക് ദില്ലി പൊലീസ് അനുമതി നൽകിയതായാണ് സൂചന. ദില്ലി ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെയെ വിമാനത്തിൽനിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
Read more

അച്ഛനും മകനും തമ്മിൽ സംഘർഷം; അച്ഛനെ വെട്ടിയ മകൻ തോട്ട പൊട്ടിച്ച് മരിച്ചു

തൃശൂര്‍: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ മകൻ അച്ഛനെ വെട്ടി. പിന്നാലെ തോട്ട പൊട്ടിച്ച് മകൻ ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. നന്ദന്റെ വെട്ടേറ്റ അച്ഛൻ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അയൽവാസിക്കും തോട്ട പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്.
Read more

ചോറ്റാനിക്കരയിൽ ഗർഭിണിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുഹൃത്തിനൊപ്പമായിരുന്നു കാർത്തിക വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇരുവരെയും […]
Read more

കോട്ടയം ചന്തക്കവലയിൽ സ്വകാര്യബസ് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരി മരിച്ചു

കോട്ടയം: ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ജലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കോട്ടയം ചന്തക്കവലയിൽ അപകടമുണ്ടായത്. കോട്ടയം–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. നാഗമ്പടം ഭാഗത്തുനിന്ന് ചന്തക്കവലയിലേക്ക് വരികയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതിത്തൂണും […]
Read more

ബാലഭാസ്കറിന്റെ അപകടമരണം: സിബിഐ അന്വേഷണത്തിൽ വീഴ്ച; പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കേരള ഹൈക്കോടതി. കേസ് ലാഘവത്തോടെ കൈകാര്യം ചെയ്ത സിബിഐ അന്വേഷണസംഘത്തെ രൂക്ഷമായി വിമർശിച്ച കോടതി, രണ്ടാമതും തുടരന്വേഷണം വേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി. കുറഞ്ഞത് അഡീഷണൽ എസ്.പി റാങ്കിലുള്ള പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി രണ്ടാഴ്ചയ്ക്കകം നിയമിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. ഹൈക്കോടതി മുൻപ് ചൂണ്ടിക്കാട്ടിയ 20-ഓളം സംശയാസ്പദമായ സാഹചര്യങ്ങൾ അന്വേഷിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായി കോടതി […]
Read more

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം. പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച വിമാനത്താവള സമുച്ചയത്തിന് നേരെ രണ്ട് ഘട്ടങ്ങളിലായാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിലെ പൊതുസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാമത്തെ ആക്രമണത്തിൽ ടെർമിനലിൽ നിർത്തിയിട്ടിരുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ […]
Read more

നവദമ്പതികളുടെ മൃതദേഹം നദിയിൽ; കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ തപി നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങലകൊണ്ട് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. ധുലെ ജില്ലയിലെ സവാൽദെ മേഖലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് […]
Read more

കോതമംഗലം എൻജിനീയറിങ് വിദ്യാർഥിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

എറണാകുളം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. അസുഖബാധിതനായിട്ടും ആയേഷിനെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കോളേജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽനിന്ന് മടങ്ങിയെത്തി മുറിയിൽ ബാഗ് വെച്ച ശേഷം ആയേഷ് പുറത്തേക്ക് പോയിരുന്നു. പിന്നാലെയാണ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ […]
Read more

വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ പടിഞ്ഞാറെ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റാസിൽ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട ബിൻഷാദ് ഉൾപ്പെടെ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. വാടാനപ്പള്ളി സ്വദേശി രായം മരക്കാർ വീട്ടിൽ അബ്ദുൾ സലാമിനെ (40) കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഫസൽ നഗർ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും ശേഷമാണ് […]
Read more

ദേവാൻഷ് ശൗര്യയുടെ മരണം; പയ്യന്നൂർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു

കണ്ണൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്. മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സാ പിഴവ് സംഭവിച്ചതായി കണ്ടെത്തിയ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix