ശബരിമല ഓണസദ്യ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയിൽ ഓണസദ്യയുടെ പേരിലുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണ ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് ഓണസദ്യ ലഭ്യമാക്കി. ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തി സദ്യ നടത്തേണ്ടതില്ലെന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ ഒരുക്കണമെന്നും തീരുമാനിക്കുകയായിരുന്നു. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി അറിയിച്ചു. എന്നാൽ സദ്യയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് ഒഴിവാക്കുക എന്നതായിരുന്നു ബോർഡിന്റെ പ്രധാന ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ […]
Read more