Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരി അടക്കം മൂന്ന് പേര്‍ക്ക്; രോ​ഗം മന്തി കഴിച്ചതിന് പിന്നാലെ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അടക്കം ഇതിലുണ്ട്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റു രണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുറച്ച്പേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് […]
Read more

നിപ മരുന്നിലും കത്തുന്ന വിവാദം, ജീവൻ രക്ഷിച്ചത് റെംഡെസിവിർ തന്നെയെന്ന് കണക്കുകൾ; സഭയെ തെറ്റിദ്ധരിപ്പിച്ച ആരോ​ഗ്യമന്ത്രിയുടെ ലക്ഷ്യമെന്ത്?

ആരോ​ഗ്യമേഖലയേയും കേരള രാഷ്ട്രീയത്തേയും പിടിച്ചുകുലുക്കി നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് മൂലമാണ് നിപ ബാധിതർ മരിച്ചത് എന്ന രീതിയിൽ ആരോ​ഗ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് വലിയ രാഷ്ട്രീയ സംവാധങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ഇതിനെ അന്നത്തെ സർക്കാരായ ഇന്നത്തെ പ്രതിപക്ഷം മാത്രമല്ല, നിപ ചികിത്സകൾക്ക് ചുക്കാൻ പിടിച്ച ഡോക്ടർമാർ‌ അടക്കം എതിർത്ത് രം​ഗത്ത് എത്തുകയായിരുന്നു. വീണ്ടും വീണ്ടും തെറ്റായ […]
Read more

കുട്ടികൾക്ക് അമൃതം ന്യൂട്രിമിക്‌സ് ഇഷ്ടപ്പെടുന്നില്ല; ചേരുവകളിൽ മാറ്റം വരുത്താൻ തീരുമാനം

തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ വനിതാ ശിശുവികസന വകുപ്പ്. പഞ്ചസാര ഒഴിവാക്കി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രുചി മെച്ചപ്പെടുത്താനാണ് തീരുമാനം. ഒരേ രുചിയിലുള്ള പോഷകാഹാരപ്പൊടി കുട്ടികൾ കഴിക്കാൻ മടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് നടപടി. ഇതിന്റെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി വകുപ്പ് ചർച്ച നടത്തി. ന്യൂട്രിമിക്‌സിന്റെ നിർമാണത്തിലും വിതരണത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ നേരത്തേ നിർദേശിച്ചിരുന്നു. നിലവിൽ ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്കെല്ലാം […]
Read more

ഓൺലൈൻ പണം സ്വീകരിച്ചില്ല; കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിയെന്ന് പരാതി

കൊച്ചി: യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട ഹൃദ്രോഗിക്ക് പണം നൽകാത്തതിനാൽ ചികിത്സ വൈകിയതായി പരാതി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഓൺലൈൻ പണമിടപാട് സ്വീകരിക്കില്ലെന്നും പണം നൽകാതെ ചികിത്സാ രസീത് നൽകാനാകില്ലെന്നും ആശുപത്രി ജീവനക്കാർ നിലപാടെടുത്തതോടെ ചികിത്സ വൈകുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി എ.കെ. കരീമിനാണ് ദുരനുഭവമുണ്ടായത്. ചികിത്സ അടിയന്തരമായി ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. പുലർച്ചെ 45 മിനിറ്റോളം ചികിത്സ നൽകാതെ കരീമിനെ ആശുപത്രിയിൽ ഇരുത്തിയെന്നാണ് ആരോപണം. ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ നില […]
Read more

കോഴിക്കോട് കാവിലുംപാറയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു; പൈക്കളങ്ങാടിയിൽ അഞ്ച് പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് രോഗബാധ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. പൈക്കളങ്ങാടിയിൽ പ്രൈമറി സ്കൂൾ വിദ്യാർഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഒരു വയസ്സ് തികയുന്നതിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി. വീടുകൾ കേന്ദ്രീകരിച്ച് സർവേ […]
Read more

പ്രമേഹ രോ​ഗികൾക്ക് ഏതെല്ലാം പഴങ്ങൾ കഴിക്കാം? ജ്യൂസ് കുടിക്കാമോ?

പ്രമേഹരോഗികൾക്ക് പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് പൊതുവേ കൂടുതൽ നല്ലത്. പഴം ജ്യൂസാക്കുമ്പോൾ നാരുകളുടെ അളവ് കുറയാം. കൂടാതെ ഒന്നിലധികം പഴങ്ങളുടെ നീര് കുറഞ്ഞ സമയത്തിനുള്ളിൽ കുടിക്കുന്നതിനാൽ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് കൂടാനും രക്തത്തിലെ ഗ്ലൂക്കോസ് വേഗത്തിൽ ഉയരാനും സാധ്യതയുണ്ട്. പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസ് പോലും രക്തത്തിലെ പഞ്ചസാരയെ ബാധിക്കാം. അതിനാൽ ജ്യൂസ് പതിവായി കുടിക്കുന്നതിനുപകരം പഴം മുഴുവനായി കഴിക്കുന്നതാണ് നല്ലത്. ജ്യൂസ് കുടിക്കുകയാണെങ്കിൽ അളവ് പരിമിതപ്പെടുത്തുകയും പഞ്ചസാര ചേർക്കാതിരിക്കുകയും വേണം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ […]
Read more

ഡ്രൈ ഫ്രൂട്സിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ ഇത്രയുമധികം

രുചിയും ആരോഗ്യ​ഗുണവും ഒരേപോലെ അടങ്ങിയവയാണ് ഡ്രൈ ഫ്രൂട്ട്സ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഊർജവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യവും ഇവ കഴിക്കുന്നതിലൂടെ സ്വന്തമാക്കാം. ദിവസേന ഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, ചർമ്മത്തിന് തിളക്കം നൽകാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ശരീരത്തിന് ഉള്ളിൽ നിന്ന് പോഷണം നൽകാനും സഹായിക്കും. പ്രതിരോധ ശേഷിയിൽ മുമ്പനാണ് ഡ്രൈഫ്രൂട്ടുകൾ. ബദാം, വാൽനട്ട്, ഈന്തപ്പഴം, പിസ്ത തുടങ്ങിയവ ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് […]
Read more

മനുഷ്യനിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു

പാരീസ്: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ ഫ്രാൻസിനെ പിടിച്ചുകുലുക്കി പുതിയ റിപ്പോർട്ടുകൾ. കന്നുകാലികളില്‍ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ ആദ്യമായി സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ ലിയോണിലാണ് കഴിഞ്ഞ ദിവസം മരിച്ച 60കാരനായ രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ കന്നുകാലികളില്‍ മാത്രം കാണപ്പെട്ടിരുന്നതാണ് രോഗം. നിലവില്‍ പൊതുജനങ്ങളിലേക്ക് വ്യാപന ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ‌‌ നാഡീസംബന്ധമായ ലക്ഷണങ്ങളാണ് രോഗി പ്രകടിപ്പിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞു. വൈറസ് എങ്ങനെയാണ് രോഗിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. മേഖലയില്‍ കന്നുകാലികള്‍ക്കിടെയില്‍ വൈറസ് കണ്ടെത്തിയിരുന്നു. കന്നുകാലികളെ […]
Read more

സ്പൈനൽ മസ്കുലാർ അട്രോഫി (SMA): കോടികൾ വിലമതിക്കുന്ന ജീവന്റെ വിലയും മാതാപിതാക്കൾ അറിയേണ്ട യാഥാർത്ഥ്യങ്ങളും

“ഞങ്ങളുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് കോടിക്കണക്കിന് രൂപ വേണം. നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം…” സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം അഭ്യര്‍ത്ഥനകളും കണ്ണീരോടെയുള്ള അപേക്ഷകളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. കോടികള്‍ വിലയുള്ള മരുന്നിനായി മാതാപിതാക്കള്‍ പൊതുജനങ്ങളോട് കൈകൂപ്പി സഹായം അഭ്യര്‍ത്ഥിക്കുന്നത് എന്തുകൊണ്ടാണ്? ഏതാണ് ഇവർ പറയുന്ന ആ രോ​ഗം? നേരത്തേ ചികിത്സിച്ചാല്‍ ഈ കുഞ്ഞുങ്ങളുടെ ജീവിതം മാറ്റാനാകുമോ? എന്തുകൊണ്ടാണ് ഒരു കുഞ്ഞിന്റെ ചികിത്സയ്ക്ക് ഇത്രയും വലിയ തുക ആവശ്യമായി വരുന്നത്? ഇത്രയും വിലയുള്ള മരുന്ന് നല്‍കിയാല്‍ കുഞ്ഞ് പൂര്‍ണമായി സുഖപ്പെടുമോ? […]
Read more

രാവിലെ ചായക്ക് മുമ്പ് ഒരു ​ഗ്ലാസ് വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?

രാവിലെ ഉറക്കമുണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ ഒരു ​ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതും ആരോഗ്യകരമായ ശീലമാണ്. രാത്രി ഉറങ്ങുന്ന സമയത്ത് വെള്ളം കുടിക്കാത്തതിനാൽ ശരീരത്തിലെ ജലാംശം കുറയാം. രാവിലെ വെള്ളം കുടിക്കുന്നത് ഈ കുറവ് നികത്താൻ സഹായിക്കും. വെറും വയറ്റിൽ വെള്ളം കുടിക്കണമെന്നത് നിർബന്ധമല്ലെങ്കിലും, ദിവസത്തിന്റെ തുടക്കത്തിൽ ജലാംശം ഉറപ്പാക്കാൻ ഇത് നല്ലൊരു മാർഗമാണ്. ദഹനപ്രക്രിയയ്ക്ക് സഹായം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിന് പ്രധാനമാണ്. വെള്ളം മലത്തെ മൃദുവാക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix