Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓൺലൈൻ പണം സ്വീകരിച്ചില്ല; കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിയെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട ഹൃദ്രോഗിക്ക് പണം നൽകാത്തതിനാൽ ചികിത്സ വൈകിയതായി പരാതി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഓൺലൈൻ പണമിടപാട് സ്വീകരിക്കില്ലെന്നും പണം നൽകാതെ ചികിത്സാ രസീത് നൽകാനാകില്ലെന്നും ആശുപത്രി ജീവനക്കാർ നിലപാടെടുത്തതോടെ ചികിത്സ വൈകുകയായിരുന്നു.

പെരുമ്പാവൂർ സ്വദേശി എ.കെ. കരീമിനാണ് ദുരനുഭവമുണ്ടായത്. ചികിത്സ അടിയന്തരമായി ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. പുലർച്ചെ 45 മിനിറ്റോളം ചികിത്സ നൽകാതെ കരീമിനെ ആശുപത്രിയിൽ ഇരുത്തിയെന്നാണ് ആരോപണം.

ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ നില മോശമായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പിന്നീട് രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix