Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

തിരുവോണനാളിൽ യുവാക്കൾക്ക് ക്രൂര മർദനം; ഒടുവിൽ കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയിലാണ് സംഭവം. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അതുലിന് പുറമേ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് […]
Read more

ജി. സുധാകരന്റെ ആരോപണം; വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ് അനസ് അലി

ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി ജി. സുധാകരൻ എംഎൽഎ നടത്തിയ ആരോപണത്തിൽ വിതുമ്പിക്കരഞ്ഞ് സിപിഐഎം നേതാവ്. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എം.എം. അനസ് അലിയാണ് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ വികാരാധീനനായത്. ജി. സുധാകരന്റെ ആരോപണത്തിന് പിന്നാലെ തനിക്കും കുടുംബത്തിനും കടുത്ത മാനസിക സമ്മർദമാണ് നേരിടേണ്ടിവരുന്നതെന്ന് അനസ് അലി പറഞ്ഞു. കുടുംബത്തിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഭാര്യ മൂന്ന് ദിവസമായി ജോലിക്ക് പോകുന്നില്ലെന്നും പിതാവിന് പള്ളിയിൽ പോകാൻ കഴിയുന്നില്ലെന്നും […]
Read more

പണയസ്വർണം തിരിമറി നടത്തി കോടികളുടെ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

ആലപ്പുഴ: ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയും ശ്രീലകം ഫിനാൻസ് ഉടമയുമായ ഭരണിക്കാവ് വില്ലേജിലെ മഞ്ചാടിത്തറ മുറിയിൽ മൂന്നാം വാർഡിൽ വലിയവീട്ടിൽ രാധാകൃഷ്ണ പിള്ള (58) ആണ് അറസ്റ്റിലായത്. രാധാകൃഷ്ണ പിള്ള, സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാൻ, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉപഭോക്താക്കൾ പണയംവെച്ച സ്വർണാഭരണങ്ങളിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തെന്നാണ് […]
Read more

പവർ സ്റ്റീയറിങ് പമ്പ് തകരാർ; കടലിൽ കുടുങ്ങിയ വള്ളവും 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: പവർ സ്റ്റീയറിങ് പമ്പ് തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും 40 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി കരയിലെത്തിച്ചു. തൃക്കുന്നപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ഉത്രാടം’ എന്ന വള്ളമാണ് കടലിൽ കുടുങ്ങിയത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ നിന്നുള്ള റെസ്ക്യൂ ബോട്ടാണ് വള്ളത്തെ രക്ഷപ്പെടുത്തിയത്. മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പവർ സ്റ്റീയറിങ് പമ്പ് തകരാറിലായതോടെ കരയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് തൊഴിലാളികൾ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടൻ കായംകുളം ഹാർബറിൽ […]
Read more

‘തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ പാർട്ടി വിടേണ്ടിവരില്ലായിരുന്നു’; ജി. സുധാകരൻ

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പരസ്യപ്രതികരണങ്ങളെ പൂർണമായി ശരിവച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. തോമസ് ഐസക് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് ആദ്യമായാണ് കേൾക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ തന്നെപ്പോലുള്ളവർക്ക് പാർട്ടി വിടേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ അനിവാര്യമായി നടക്കേണ്ട സ്വയംവിമർശനമാണ് തോമസ് ഐസക്കിന്റെ പ്രതികരണമെന്നും അത് രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ […]
Read more

നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സമ്മാനത്തുകയും ബോണസും നൽകിയില്ല

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വിജയികളായ ക്ലബ്ബുകൾക്ക് സമ്മാനത്തുകയും ബോണസും കൈമാറിയില്ല. കടം വാങ്ങിയും മറ്റും പണം കണ്ടെത്തി മത്സരത്തിനെത്തിയ ക്ലബ്ബുകളാണ് സമ്മാനത്തുക വൈകുന്നതിൽ ആശങ്കയിലായത്. സാധാരണയായി മത്സരം പൂർത്തിയാകുമ്പോൾ തന്നെ ചെക്ക് കൈമാറാറുണ്ട്. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിനകം തുക നൽകുന്നതായിരുന്നു പതിവ്. ഓഗസ്റ്റ് 22-നാണ് നെഹ്‌റുട്രോഫി വള്ളംകളി നടന്നത്. ഇത്തവണ സമ്മാനത്തുകയിൽ വലിയ വർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ചുണ്ടൻവള്ളങ്ങളുടെ ജേതാവിന് നേരത്തെ ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ 25 ലക്ഷമായാണ് ഉയർത്തിയത്. രണ്ടാം […]
Read more

ബോട്ട് സ്രാങ്ക് റാങ്ക് പട്ടിക വെള്ളത്തിൽ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഉദ്യോഗസ്ഥർ

ആലപ്പുഴ: ജലഗതാഗത വകുപ്പിലെ ബോട്ട് സ്രാങ്ക് തസ്തികയിലെ ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പരാതി. വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർഥികളുടെ നിയമനസാധ്യത നഷ്ടപ്പെട്ടെന്നാണ് ആരോപണം. എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നിരാശ എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബോട്ട് സ്രാങ്ക് തസ്തികയിലേക്ക് 2017-ൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018-ൽ പരീക്ഷയും 2019-ൽ പ്രായോഗിക പരീക്ഷയും പൂർത്തിയാക്കിയതിന് പിന്നാലെ 2021-ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് വർഷത്തെ […]
Read more

ഓണാഘോഷത്തിനിടെ കമ്മിറ്റി അംഗത്തിന് മർദ്ദനം; 3 പേർ അറസ്റ്റിൽ

ആലപ്പുഴ: ശാവാശ്ശേരി ക്ഷേത്ര മൈതാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പരിപാടിക്കിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സംഘം ചേർന്ന് കമ്മിറ്റി അംഗത്തെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ജില്ലയിൽ നിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആയ്മനം സ്വദേശി വിനീത് സഞ്ജയ്, ചേർത്തല പത്താം വാർഡിൽ താമത്താൻ വെളിയിൽ സന്തോഷിന്റെ മകൻ മഹാദേവൻ, തണ്ണീർമുക്കം ഇരുപത്തിമൂന്നാം വാർഡിൽ കപ്പേള വിളി വീട്ടിൽ ജെയിംസ് ജോണിന്റെ മകൻ ജോൺ കെ. […]
Read more

പള്ളിപ്പുറം പഞ്ചായത്തില്‍ BJP വീണു; LDF-UDF അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു. ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസായി. എൽഡിഎഫും യുഡിഎഫും ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം വോട്ടിനെടുക്കും. വൈസ് പ്രസിഡന്റിനെതിരായ പ്രമേയത്തിലും എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ ഒരുമിച്ച് നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. പള്ളിപ്പുറം പഞ്ചായത്തിൽ ആകെ 20 അംഗങ്ങളാണുള്ളത്. ബിജെപിക്ക് ഏഴ് അംഗങ്ങളും കോൺഗ്രസിന് എട്ട് അംഗങ്ങളും എൽഡിഎഫിന് […]
Read more

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാനയുടെ നിർമാണം നടക്കുന്ന വിവരം വ്യക്തമായി അറിയിക്കുന്ന തരത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix