Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

നെഹ്‌റു ട്രോഫി; പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പോസ്റ്ററിൽ നിന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ് എംപിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്താത്തത്. കുട്ടനാട് ഉൾപ്പെടുന്ന മാവേലിക്കര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. കുട്ടനാട്ടിൽ നിന്നാണ് നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ചുണ്ടൻ വള്ളങ്ങളും എത്തുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ വള്ളംകളി പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും […]
Read more

കെഎസ്ഇബിയിലെ യൂണിയൻകാരുടെ കൊമ്പ് ഒടിക്കണം: വെള്ളാപ്പള്ളി

ആലപ്പുഴ: കേരളം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെഎസ്ഇബിയിലെ യൂണിയൻരാജാണ് ഇതിന് പ്രധാന കാരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുടെ സ്വാധീനം കുറയ്ക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും അതിനുള്ള ധൈര്യം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പൂർണമായും വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും […]
Read more

ഹരിപ്പാട്ട് വയോധികന്റെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് 13കാരി

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ 13 വയസുകാരിയുടെ ക്വട്ടേഷൻ പ്രകാരമെന്ന് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയെയും കൊലപാതകം നടത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് ഞെട്ടിക്കുന്ന അറസ്റ്റ്. കൊല്ലം സ്വദേശികളായ പ്രതികൾ ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പ്രതികൾ കവർന്നു. ആഭരണങ്ങൾ വിറ്റ് പെൺകുട്ടിക്ക് ഐഫോണും തങ്ങൾക്ക് ബൈക്കും വാങ്ങുകയായിരുന്നു […]
Read more

കഞ്ചാവുമായി പിടിയിലായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പൊലീസും നാട്ടുകാരും

ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടി. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്ത് (25) ആണ് നാടകീയ രംഗങ്ങൾക്കൊടുവിൽ വീണ്ടും പൊലീസ് കസ്റ്റഡിയിലായത്. അരീപ്പറമ്പ് ഇ.കെ. കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ […]
Read more

വേമ്പനാട്ടുകായൽ മലിനമാക്കി പുരവഞ്ചികൾ; അഞ്ചുവർഷത്തിൽ പിഴയായി 1.17 കോടി

ആലപ്പുഴ: വേമ്പനാട്ടുകായൽ മലിനമാക്കിയതിന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പുരവഞ്ചികളിൽനിന്ന് മലിനീകരണ നിയന്ത്രണബോർഡ് പിഴയായി ഈടാക്കിയത് 1,17,34,560 രൂപ. 2021 മുതൽ 2025 വരെയുള്ള കണക്കാണിത്. 2026 ജനുവരി മുതൽ ജൂൺ 30 വരെ 4,76,000 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്. 2024ലാണ് ഏറ്റവും കൂടുതൽ പരിശോധനയും പിഴ ഈടാക്കലും നടന്നത്. ആ വർഷം മാത്രം 42,70,500 രൂപയാണ് പുരവഞ്ചികളിൽനിന്ന് പിഴയായി ഈടാക്കിയത്. കോടിക്കണക്കിന് രൂപ പിഴയിനത്തിൽ ഈടാക്കുന്നുണ്ടെങ്കിലും പുരവഞ്ചികളിലെ മാലിന്യസംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മലിനീകരണ നിയന്ത്രണബോർഡ് കാര്യമായ ഇടപെടൽ […]
Read more

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരിയായ വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (74) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിങ്ങോലിയിലെ മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

വെള്ളപ്പൊക്കത്തിന് പിന്നാലെ മാന്നാറിൽ കുടിവെള്ളക്ഷാമം രൂക്ഷം

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ മലിനമായതോടെ മാന്നാറിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ നിരവധി പ്രദേശങ്ങളിലാണ് ദിവസങ്ങളായി കുടിവെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുന്നത്. വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര, ഇരമത്തൂർ, കൊച്ചുതറ, മണപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിൽ ചെളിയും മാലിന്യങ്ങളും നിറഞ്ഞതോടെ വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൈപ്പ് ലൈൻ വഴി ലഭിച്ചിരുന്ന കുടിവെള്ള വിതരണവും ഏതാനും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. മാന്നാറിലേക്ക് വെള്ളം എത്തിക്കുന്ന പ്രായിക്കര ജലശുദ്ധീകരണ ശാലയിലെ മോട്ടോർ പമ്പ് സെറ്റ് ഹൈ […]
Read more

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 53 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശി സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.45ഓടെ ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപത്തെ പാർസൽ സർവീസിന് അടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ […]
Read more

മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് പിടികൂടി

കായംകുളം: പട്ടാപ്പകൽ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് പിടികൂടി. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസൺ (30) ആണ് പിടിയിലായത്. കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് സ്വദേശിനിയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം റാം കിഷോറിന്റെ ഭാര്യയുമായ രജനി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്തിന് സമീപം ബിൽഡിങ് പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. സംസാരിച്ചുനിൽക്കുന്നതിനിടെ പിന്നിൽനിന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് രജനിയെ […]
Read more

കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് 6.90 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

മാന്നാർ: കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. ‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നായിരുന്നു പരസ്യം. പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽനിന്ന് പലിശയിനത്തിൽ മുൻകൂർ തുക ഈടാക്കുകയായിരുന്നു രീതി. ‘അനീഷ്’ എന്ന വ്യാജപ്പേരിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer