ഷൗക്കത്തിന്റെ മരണം; പൊലീസ് അന്വേഷണത്തിലും വീഴ്ചയെന്ന് പരാതി
മലപ്പുറം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണം. കേസിൽ നിർണായക തെളിവുകൾ ലഭിക്കാവുന്ന ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതെ കുടുംബത്തിന് തിരികെ നൽകിയെന്നാണ് പരാതി. ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അരീക്കോട് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫോൺ കുടുംബത്തിന് കൈമാറിയെന്നാണ് ആരോപണം. പാറ്റേൺ ലോക്കിലുള്ള ഫോൺ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടാകാനുള്ള […]
Read more