Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കേരളത്തിൽ ബീഫ് വില്‍ക്കുന്നത് കണ്ട് ഹൃദയം തകര്‍ന്നു’; മോദിയും യോ​ഗിയും ഇടപെടണം; പരാതിയുമായി യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ വഴിയോര ഭക്ഷണശാലയില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നതിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രാജസ്ഥാന്‍ സ്വദേശിയായ ഇൻഫ്ളുവൻസർക്ക് വിമർശനവുമായി മലയാളികള്‍. സഞ്ജയ് ശര്‍മ എന്ന യുവാവാണ് കേരളത്തിലെ ഹോട്ടലുകളിൽ ബീഫ് വിൽക്കുന്നുവെന്നും കണ്ടിട്ട് ഹൃദയം തരുന്നുവെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ കുറിപ്പും ചിത്രവും പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. പോസ്റ്റ് ചര്‍ച്ചയായതോടെ പരിഹാസവും വിമര്‍ശനവുമായി നിരവധി മലയാളികളാണ് രംഗത്തെത്തിയത്.

‘കൊച്ചിയിലെ ഈ കാഴ്ച എന്നെ ഏറെ വേദനിപ്പിച്ചു. ഈ ചിത്രം കേരളത്തിലെ ഒരു വഴിയോര ഭക്ഷണശാലയില്‍നിന്ന് എടുത്തതാണ്. യാതൊരു മറയുമില്ലാതെ ഇവിടെ ബീഫ് വില്‍ക്കുന്നു. പശുവിനെ പരിശുദ്ധമായി കാണുകയും ഹൈന്ദവ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യത്ത് ഇത്തരമൊരു കാഴ്ച കാണുന്നത് വേദനാജനകമാണ്’ എന്നായിരുന്നു സഞ്ജയ് ശര്‍മയുടെ കുറിപ്പ്. രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണമെന്നും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും യുവാവ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പോസ്റ്റിന് താഴെ മലയാളികളുടെ രസകരവും രൂക്ഷവുമായ പ്രതികരണങ്ങളാണ് നിറയുന്നത്. കേരളത്തില്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മലയാളികള്‍ക്കാണെന്നും മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് കൂടുതൽ കമന്റുകൾ. ‘ബീഫ് കഴിച്ചുകൊണ്ടാണ് ഈ പോസ്റ്റ് വായിക്കുന്നത്’, ‘ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമല്ലെന്ന് മനസിലാക്കണം’ തുടങ്ങിയ കമന്റുകളും ശ്രദ്ധേയമായി. ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, പെപ്പര്‍ ഫ്രൈ, ചില്ലി ബീഫ്, ബീഫ് മഞ്ചൂരിയന്‍, കപ്പയും ബീഫും, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ വിവിധ ബീഫ് വിഭവങ്ങളുടെ പേരുകള്‍ നിരത്തിയാണ് ചിലരുടെ മറുപടി. ബീഫ് കറിയുടെ റെസിപ്പി പങ്കുവെച്ചവരും ഉണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix