Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

​ഗ്യാനേഷ് കുമാറിനെ BJP ഇത്രയും സംരക്ഷിക്കുന്നത് എന്തിന്? കോൺ​ഗ്രസ് തളർന്നാൽ കേരളത്തിൽ നേട്ടമുണ്ടാക്കുക സിപിഎമ്മോ ബിജെപിയോ?

ദിവസങ്ങൾ കഴിയുംതോറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള മുറവിളികളും പ്രതിഷേധങ്ങളും കൂടുകയല്ലാതെ ഒരു തരി പോലും കുറയുന്നില്ല. ഏകദേശം രണ്ടാഴ്ച്ചയോളമായി എല്ലാ ദിവസവും രാജ്യ തലസ്ഥാനം കലുഷിതമാണ്. സിജെപിയാണ് തുടങ്ങിയിട്ടതെങ്കിലും പിന്നീടങ്ങോട്ട് രാജ്യത്തെ സകല പ്രതിപക്ഷ പാർട്ടികളും ചേർന്ന് പ്രതിഷേധങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 81കാരനായ പിണറായി വിജയൻ വരെ സമരമുഖത്ത് ഇറങ്ങി നിന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കേന്ദ്രവും ഡൽഹി പൊലീസും. ഒരുവേള കോൺ​ഗ്രസ് പോലും ഒന്ന് ശങ്കിച്ച് നിന്നപ്പോൾ സിപിഎം അടക്കമുള്ള ഇടത് സംഘടനകൾ […]
Read more

‘ജയിലർ 2′-ൽ മോഹൻലാലിന്‍റെ സീനുകൾ വെട്ടിക്കുറച്ചു, മൂന്നാം ഭാഗമുണ്ടായാൽ സഹകരിക്കില്ല’

കൊച്ചി: രജനീകാന്ത് നായകനായ ജയിലര്‍ 2 തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണെങ്കിലും മോഹൻലാൽ ആരാധകര്‍ നിരാശരാണ്. ഏറെ പ്രതിക്ഷീച്ച ലാലിന്‍റെ കാമിയോ റോൾ വെറും 30 സെക്കൻഡ് മാത്രമായതാണ് ആരാധകരെ ചൊടിപ്പിച്ചത്. താരത്തിന്‍റെ ലുക്ക് കിടുവായിരുന്നെങ്കിലും പ്രാധാന്യം കുറഞ്ഞുപോയെന്നാണ് മലയാളികളുടെ പരിഭവം. ഇതിനെതിരെ കോസ്റ്റ്യൂം ഡിസൈനറും ജയിലര്‍ 2വിന് വേണ്ടി മോഹൻലാലിന്‍റെ സ്റ്റൈലിഷ് ലുക്ക് ഒരുക്കുകയും ചെയ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തി. മോഹൻലാലിന്‍റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ ഒഴിവാക്കിയതായും സിനിമക്കൊരു സ്വീക്വൽ ഉണ്ടായാൽ […]
Read more

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണ്‍ ആയാല്‍ എന്തു ചെയ്യണമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഉയര്‍ന്ന വേഗത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകേണ്ട ഹൈവേയില്‍ വാഹനം അലക്ഷ്യമായി നിര്‍ത്തിയിടുന്നത് അത്യന്തം അപകടകരമായ പ്രവൃത്തിയാണ്. അത് ചിലപ്പോള്‍ ദുരന്തത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് MVD. വാഹനം എത്രയും വേഗം ക്യാരിയേജ് വേയില്‍ നിന്ന് മാറ്റുകയാണ് പ്രധാനം. ഹസാര്‍ഡ് വാണിംഗ് ലാമ്പ് ഓണ്‍ ചെയ്യണം. വാഹനത്തിന്റെ 50 മീറ്റര്‍ പിറകിലായി റിഫ്‌ലെക്റ്റീവ് […]
Read more

ജർമനിയിലേത് തീപിടുത്തമല്ല, തീ വെച്ചത്; പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

ഇടുക്കി: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവം മനപ്പൂർവ്വം തീവെച്ചതാണെന്നും തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്നും റിപ്പോർട്ട്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ‘അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ […]
Read more

പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന് എൻ ഷംസുദ്ദീൻ, ഫണ്ട്‌ നൽകാത്തതിൽ എന്ത് ചെയ്യുമെന്നതിൽ ഉത്തരമില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് നിയമസഭയിൽ അറിയിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കരാറിന്റെ വ്യവസ്ഥകളിൽ ഏതെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച നടത്തിയ ശേഷം മാത്രം നടത്താമെന്ന് മന്ത്രി അറിയിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതിയിൽ കൂടുതൽ വ്യക്തത വരുത്തുക എന്നും മന്ത്രി വ്യക്തമാക്കി. പിഎംശ്രീ നടപ്പിലാക്കാത്തതുകൊണ്ട് കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞു വച്ചിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രം ഫണ്ട്‌ നൽകാത്തതിൽ സുപ്രീംകോടതിയിൽ പോകുമോ […]
Read more

എതിരാളിയുടെ മുടി പിടിച്ച് വലിച്ചു; വിനീഷ്യസിന് 4 മത്സരങ്ങളിൽ വിലക്ക്, എൽ ക്ലാസിക്കോ നഷ്ടമാകും

മാഡ്രിഡ്: വിയ്യാറയലിനെതിരെയുള്ള മത്സരത്തിനിടെ എതിർ താരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിനും റഫറിയോട് മോശമായി സംസാരിച്ചതിനും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നാല് ലീഗ് മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് സോക്കർ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ശിക്ഷ വിധിച്ചത്. എതിർ താരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിന് രണ്ട് മത്സരങ്ങളിലെ വിലക്കും, തുടർന്ന് റഫറിയോട് നടത്തിയ കടുത്ത പ്രതിഷേധത്തിന് രണ്ട് മത്സരങ്ങളിലെ വിലക്കുമാണ് താരത്തിന് ലഭിച്ചത്. ഇതോടെ ബാഴ്‌സലോണയ്ക്കെതിരായ നിർണായകമായ ‘എൽ ക്ലാസിക്കോ’ മത്സരവും വിനീഷ്യസിന് നഷ്ടമാകും. വിയ്യാറയലിനെതിരേ 1-0 ന് റയൽ […]
Read more

അമേരിക്കയിലെ രണ്ടാമത്തെ വലിയ ന​ഗരത്തെ മലയാളി നയിക്കുമോ? ലോസ് ഏഞ്ചലസ് മേയറാകാൻ നിത്യ രാമൻ

കേരളത്തിൽ ജനിച്ച ഒരാൾ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിലെ മേയർ ആകുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. മേയർ തെരഞ്ഞെടുപ്പിൽ, മുൻ രാഷ്ട്രീയ സഖ്യകക്ഷിയും നിലവിലെ മേയറുമായ കാരൻ ബാസിനെതിരെ കേരളത്തിൽ ജനിച്ച നിത്യ രാമൻ ലീഡ് നിലനിർത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീപാറിയ ടെലിവിഷൻ സംവാദത്തിന് ശേഷമാണ് നിത്യ രാമൻ ഈ മുന്നേറ്റം കാഴ്ചവെച്ചത്. ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളായ കാരൻ ബാസും നിത്യ രാമനും ചൊവ്വാഴ്ച വൈകിട്ട് നടന്ന സംവാദത്തിൽ ഭവനരഹിതരുടെ പ്രതിസന്ധി, […]
Read more

23 വയസ്സിനു താഴെ മദ്യപിച്ചാലും ഇവർക്ക് മദ്യം വിറ്റാലും കുടുങ്ങും; അറിഞ്ഞിരിക്കാം നിയമം

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ വില്ലന്മാരായത് അമിത വേ​ഗവും മദ്യവുമായിരുന്നു. അതിൽ മദ്യപിച്ചതും പ്രതികളുടെ പ്രായവും ബന്ധപ്പെടുത്തി കേസെടുത്തത് നാം കണ്ടിരുന്നു. ഇവിടെയാണ് പലർക്കും അറിയാത്തതോ മുഖവിലയ്ക്ക് എടുക്കാത്തതോ ആയ ഏറ്റവും പ്രധാനപ്പെട്ട അബ്കാരി നിയമം നിർണായകമാകുന്നത്. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു കർശനമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കേരള അബ്കാരി നിയമത്തിലെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകളാണ് […]
Read more

സ്വയം മുടി വെട്ടി ‘ജയില്‍ മേക്കോവറില്‍’ സുഹൈല്‍

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈല്‍ സജീവ് മുടി പറ്റെവെട്ടി പുതിയ മേക്കോവറില്‍. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, പ്രതി തലമുടി പറ്റെ വെട്ടി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു. കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നാണ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കിയത്. മുടി വെട്ടാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും, താന്‍ സ്വയം വെട്ടിയതാണെന്നും സുഹൈല്‍ വ്യക്തമാക്കിയതായി ബോസ്റ്റല്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അന്തേവാസികള്‍ക്ക് പൊതുവായ ഉപയോഗത്തിനായി നല്‍കിയിട്ടുള്ള ട്രിമ്മര്‍ ഉപയോഗിച്ചാണ് സുഹൈല്‍ മുടി വടിച്ചത്. […]
Read more

ഹോപ്പിന്റെ സെഞ്ച്വറിയും കീമോ പോളിന്റെ 5 വിക്കറ്റും; പരമ്പരയിൽ ഒപ്പമെത്തി വിൻഡീസ്

ഹൈദരാബാദ്: ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും (102*) പേസര്‍ കീമോ പോളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍, ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന അഞ്ചാം ടി20യില്‍ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. വെറും 23 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix