Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

രാജസ്ഥാനിൽ പയറ്റിത്തെളിഞ്ഞ RSS പ്രവർത്തകൻ, മോദിയുടെ വിശ്വസ്തൻ; ആരാണ് കേരളത്തിന്റെ പുതിയ ​ഗവർണർ ഓംപ്രകാശ് മാതൂർ?

കേരളത്തിന്റെ പുതിയ ​ഗവർണറായി എത്തുകയാണ് ഓംപ്രകാശ് മാതൂർ. നിലവിലെ ​ഗവർണറായ രാജേന്ദ്ര ആർലേക്കർക്ക് ഇനി തമിഴ്നാട് ​ഗവർണറുടെ പൂർണ ചുമതലയായിരിക്കും. ദേശീയ രാഷ്ട്രീയത്തിലും ബിജെപി സംഘടനാ തലത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുമായാണ് ഓംപ്രകാശ് മാഥൂർ സിക്കിമിൽ നിന്ന് കേരള ലോക്ഭവനിലേക്ക് എത്തുന്നത്. 1952ൽ രാജസ്ഥാനിലെ പാലി ജില്ലയിലെ ബേഡൽ ഗ്രാമത്തിൽ ജനിച്ച ഓം പ്രകാശ് മാഥൂർ പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്. 1972 ൽ തന്റെ ഇരുപതാം വയസ്സിൽ ആർ‌എസ്എസ് മുഴുവൻ സമയ പ്രചാരകനായി […]
Read more

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാടിന്റെ സ്ഥിരം ചുമതല

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ്. നിലവിലെ കേരള ഗവർണറായ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു. ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥിനിൽ […]
Read more

‘ഫോണില്‍ കേട്ടോളൂ, ഉച്ചത്തില്‍ പാട്ട് വയ്ക്കണ്ട’; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അടുത്തുരിന്ന് ആരെങ്കിലും വലിയ ഉച്ചത്തിൽ പാട്ട് വെച്ചാൽ നിങ്ങൾക്ക് എന്ത് തോന്നും? ഒന്ന് സമാധാനമായി യാത്ര ചെയ്യാനും സമ്മതിക്കില്ലേ എന്ന് ഒരിക്കലെങ്കിലും മനസിൽ പറഞ്ഞിട്ടുണ്ടാവും നാമെല്ലാം. റീൽസും മറ്റും സാധാരണമായപ്പോൾ വൈറലാകാന്ഡ വേണ്ടി മാത്രം ഇങ്ങനെ ഉച്ചത്തിൽ പാട്ടും വെച്ച് മറ്റുള്ളവർത്ത് തലവേദനയാകുന്ന ആളുകളുടെ എണ്ണവും കൂടി. ഒടുവിൽ പരാതി കേട്ട് സഹികെട്ട ഇന്ത്യൻ റെയിൽവേ ഇപ്പോഴിതാ രണ്ടും കൽപ്പിച്ചൊരു തീരുമാനം എടുത്തിരിക്കുകയാണ്. ഇനി ഇത്തരത്തക്കാർക്ക് മുട്ടൻ പണി കിട്ടും. ട്രെയിൻ യാത്രയ്ക്കിടെ […]
Read more

ടോസ് വീണു; ഇൻഡോറിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇൻഡ‍ോർ: ഇന്ത്യയും വെസ്റ്റ് ഇൻഡ‍ീസും തമ്മിലുള്ള മൂന്നാം ടി20യിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി വെസ്റ്റ് ഇൻഡീസ് ഇത്തവണയും ആദ്യം ബൗളിങ് എടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കുല്‍ദീപ് യാദവിന് പകരം പ്രിന്‍സ് യാദവും ഇലവനിലെത്തി. പരമ്പര 1-1ന് സമനിലയിൽ ആയതോടെ ആത്മവിശ്വാസം വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം. ഇന്നത്തെ […]
Read more

തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി വിജയ്ക്കൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി മോദി

ചെന്നൈ: തമിഴ്‌നാടിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സർവതോന്മുഖമായ വികസനമാണ് തന്റെ എക്കാലത്തെയും പ്രവർത്തന മന്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്ന് 13,000 കോടി രൂപയുടെ റെയിൽവേ, റോഡ്, പെട്രോളിയം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച അനുഭവമുള്ളതിനാൽ സംസ്ഥാനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തനിക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി […]
Read more

മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ ‘പറന്നത്’ അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ […]
Read more

ആനി രാജയേയും ജോൺ ബ്രിട്ടാസിനേയും വലിച്ചിഴച്ച് കേന്ദ്ര സേന; മലയാളി മാധ്യമപ്രവർത്തകരും കസ്റ്റ‍ഡിയിൽ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യ തലസ്ഥാനം കത്തുന്നു. എസ്എഫ്ഐയും ഐസയുമടക്കമുള്ള ഇടതുസംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്ന് പറഞ്ഞ് കേന്ദ്രം യുഎന്നിൻ്റെ ആവശ്യം തള്ളി. ഒക്ടോബര്‍ പത്തിന് സമരമെന്ന സിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ജന്തര്‍ മന്തറിലേക്ക് നിരവധി […]
Read more

ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുനഃസ്ഥാപിക്കണം; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ എല്ലാ കക്ഷികളുടെയും വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കും. നടന്ന സംഭവങ്ങളെ നിസ്സാരവത്കരിക്കാനല്ല കോടതി ഇവിടെയുള്ളതെന്നും കോടതി പറഞ്ഞു. അവധി ദിനമായ ഇന്ന്, സുപ്രീംകോടതി സ്‌പെഷ്യൽ സിറ്റിങ് ചേർന്നുകൊണ്ടാണ് വാദങ്ങൾ ഒന്നൊന്നായി കേൾക്കുന്നത്. ഇതിനിടെ മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവേ, തികച്ചും ആവശ്യമില്ലെങ്കിൽ എല്ലാ ബാരിക്കേഡുകളും നീക്കംചെയ്യണമെന്ന് കോടതി അറിയിച്ചു. സമാധാനപരമായ സാഹചര്യങ്ങൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുതന്നെ, ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ […]
Read more

സമരഭൂമിയിൽ ആളിക്കത്തുന്ന പെൺവീര്യം; ആരാണ് ഡൽഹി പൊലീസിന്റെ തലവേദനയായ നേഹാ ബോറയും ഐഷി ഘോഷും?

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹി തെരുവുകൾ കത്തുമ്പോൾ അവിടെ തീജ്വാല പോലെ ജ്വലിച്ച് നിന്ന രണ്ട് സമരനായികമാരുണ്ട്-നേഹാ ബോറയും ഐഷി ഘോഷും. സമരപരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇരുവരും ഡൽഹിയിലെ ഏതൊരു പ്രക്ഷോഭത്തിനും മുൻനിരയിലുണ്ട്. ചടുലനീക്കങ്ങളിലൂടെയും ഉറച്ച നേതൃത്വത്തിലൂടെയും തീപ്പൊരി പ്രസംഗങ്ങളിലൂടെയും ഇവർ ആവേശം കൊള്ളിക്കുന്നു. ജൂലായിലെ ആദ്യ ജന്തർമന്തർ പ്രതിഷേധത്തിലും ശനിയാഴ്ചത്തെ ജന്തർമന്തർ 2.0 പ്രതിഷേധത്തിലും ഇരുവരുടേയും പോരാട്ടവീര്യം ഡൽഹി പൊലീസ് ശരിക്കും കണ്ടതാണ്. ഐസയുടെ ദേശീയ പ്രസിഡന്റായ ഉത്തരാഖണ്ഡുകാരി […]
Read more

ഇത് ജനാധിപത്യം മരിക്കാതിരിക്കാനുള്ള പോരാട്ടം, കൊടിയുടെ നിറം നോക്കാതെ യുവത; അടിച്ചമർത്താൻ ഇറങ്ങിയവരിൽ BJP-RSS പ്രവർത്തകരും?

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ അടിച്ചമർത്താൻ കേന്ദ്രവും ഡൽഹി പൊലീസും ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും അവസാനിപ്പിക്കാൻ രാജ്യത്തെ യുവത ഒരുക്കമല്ലെന്ന് തന്നെയാണ് അറിയിക്കുന്നത്. ജനാധിപത്യം തോൽക്കാതിരിക്കാനുള്ള യുദ്ധങ്ങളാണ് ഡൽഹിയുടെ തെരുവിൽ തുടരുന്നത്. ജീവശ്വാസം പോലെ കരുതുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള തെരുവുസമരത്തിൽ കൊടികളുടെ നിറംനോക്കാതെ അണിചേരുകയാണ് ജനസമൂഹം. മൗനം, മർദനം എന്ന പതിവ് ചേരുവകൾകൊണ്ട് പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങൾ യുവജനപ്രതിഷേധങ്ങൾക്കുമുന്നിൽ ഉരുകുന്നു. അതിനിടെ, ഇന്നലത്തെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix