Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ആമസോണിന് പിന്നാലെ കൂട്ടപിരിച്ചുവിടലുമായി നെറ്റ്ഫ്ളിക്സും

കാലിഫോർണിയ: ആമസോണിന് പിന്നാലെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ഈ വർഷം ഉടനീളം ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് പിരിട്ടുവിടലിലേക്ക് നയിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷാവസാനം നെറ്റ്ഫ്ലിക്സിൽ ഏകദേശം 16,000 മുഴുവൻ സമയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഈ കണക്ക് അനുസരിച്ച് ഇത്തവരണ ഏകദേശം 800 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നാണ് വിവരം. പിരിച്ചുവിടുന്നതിനുള്ള പ്രധാന കാരണം മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും […]
Read more

ഭക്ഷണം കഴിക്കാൻ തുടങ്ങി, പക്ഷേ ഒന്നും ഓർമയില്ല! ക്രിസ്റ്റയുടെ ഭാവി ഇനിയെന്ത്?

നാഷ്‌വിൽ: യുഎസിലെ ടെനിസിയിൽ മരുന്നു കുത്തിവച്ചുള്ള വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ട് ഇപ്പോഴും ജീവനോടെയിരിക്കുന്ന കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കി(50)ന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി അവരുടെ അഭിഭാഷകർ അറിയിച്ചു. ക്രിസ്റ്റ ഭക്ഷണം കഴിക്കാനും പരസഹായത്തോടെ നടക്കാനും തുടങ്ങി. 30ന് ആണു വധശിക്ഷ നടപ്പാക്കാൻ ശ്രമം നടന്നത്. ക്രിസ്റ്റ ബോധം വീണ്ടെടുത്തെങ്കിലും ഓർമ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമോ അതോ വധശിക്ഷയുമായി മുന്നോട്ടുപോകുമോ തുടങ്ങിയ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ സംഭവത്തിന് പിന്നാലെ അമേരിക്കയിൽ വധശിക്ഷകളെല്ലാം നിർത്തിവെച്ചിരുന്നു.
Read more

‘ഗ്യാനേഷിനെ രക്ഷിക്കാൻ മോദി സർക്കാരിന് മരണവെപ്രാളം, തിങ്കളാഴ്ച ഡൽഹി ഇന്നേവരെ കാണാത്ത സമരം’

ആലപ്പുഴ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് വൈകാതെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡൽഹി ഇതേവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ.സി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ‘പാനിക്’ ആയിട്ടുണ്ട്. അതിന്‍റെ ഭാഗമാണ് ഇതുവരെ കാണാത്ത പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള മോദിയുടേയും ഷായുടേയും മരണവെപ്രാളം അവരുടെ പതനത്തിലേക്ക് തന്നെയേ അവസാനം കൊണ്ടെത്തിക്കുകയുള്ളൂ. വളരെ പാനിക് സിറ്റുവേഷനിലാണ് […]
Read more

ജന്തർ മന്തർ പ്രതിഷേധം; സമാനതകളില്ലാത്ത നീക്കവുമായി ഡൽഹി പൊലീസ്, കാടടച്ച് അറസ്റ്റ്; ഇതുകൊണ്ട് ഒന്നും അവസാനിക്കില്ലെന്ന് പിണറായി വിജയൻ

പ്രതിഷേധാ​ഗ്നിയിൽ കത്തി രാജ്യ തലസ്ഥാനം. സമാനതകളില്ലാത്ത, സമീപ കാലത്തെങ്ങും കണ്ടിട്ടില്ലാത്ത കാഴ്ച്ചകളാണ് ഡൽഹിയിലെങ്ങും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറിലേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി കാടടച്ച് അറസ്റ്റുകളാണ് ഡൽഹി പൊലീസ് നടത്തുന്നത്. രാവിലെ 10 മണിക്ക് പ്രഖ്യാപിച്ച സിജെപി പ്രതിഷേധം തുടങ്ങും മുമ്പേ തന്നെ 600ലധികം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിഷേധത്തിനെത്തുന്ന വിദ്യാർഥികളെ വിവിധയിടങ്ങളിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കുകയും ചെയ്തു. പിന്നാലെ […]
Read more

ഇന്ത്യയോട് വേണ്ടെന്ന് പറഞ്ഞു, പിന്നാലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ട്രംപിന്റെ ഇരട്ടത്താപ്പ്; പുടിൻ ഡീലിന് പിന്നാലെ വിവാദം, ഇനി എങ്ങനെ ഇന്ത്യക്കെതിരെ തിരിയും?

വേറെ ആരും ചെയ്യേണ്ട, പക്ഷേ എനിക്ക് ചെയ്യാം- ഇതാണ് റഷ്യൻ എണ്ണയുടെ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. സ്വന്തം നിലപാടുകൾ കാറ്റിൽപ്പറത്തിയ ട്രംപ്, റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതിക്കായി റഷ്യൻ പ്രസിഡന്റ് ഡോണൾഡ് പുട്ടിനുമായി ധാരണയിലെത്തിയതാണ് ഇന്ത്യയെ അടക്കം സകല രാജ്യങ്ങളേയും അമ്പരപ്പിച്ചിരിക്കുന്നത്. ‌‌ യുഎസിലേക്കും ആഗോള വിപണിയിലേക്കും 40 ലക്ഷം ടൺ ഡീസൽ ഇതുപ്രകാരം റഷ്യ ലഭ്യമാക്കും. യുഎസിൽ ലഭ്യതക്കുറവിനെ തുടർന്ന് ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് റഷ്യയുമായി ഡീൽ‌. […]
Read more

ഡൽഹി CJP പ്രതിഷേധം; പിണറായിയും എംഎ ബേബിയും അടക്കം CPM നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്. യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായി സിജെപി ഔദ്യോഗിക എക്സ് പേജിലൂടെ സ്ഥിരീകരിച്ചിരുന്നു. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലേയ്ക്ക് തിരിച്ച സിപിഐഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐഎം […]
Read more

അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം, തമിഴ്നാട്ടിൽ TVK തരം​ഗം

ന്യൂഡൽഹി: ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി ഹാസി റാണി റത്ത് 164427 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിലെ മിലൻ പ്രധാനാണ് എതിരാളി. റെജി നഗറിൽ ബിജെപി സ്ഥാനാർഥി ശങ്കരവ് സർക്കാർ 129914 വോട്ടുകൾക്ക് മുന്നേറുന്നു. മുഖ്യമന്ത്രി സി.ജോസഫ് വിജയ് മുന്നിൽ നിന്നു നയിച്ച തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ കോട്ടകൾ ടിവികെ പിടിച്ചെടുത്തു. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ചതിനാൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയം. രണ്ടിടത്തും അണ്ണാഡിഎംകെ മൂന്നാമതായതോടെ എടപ്പാടി കെ.പളനിസാമിക്ക് നേരെ ചോദ്യങ്ങളുയരുമെന്നുറപ്പ്. അണ്ണാ […]
Read more

ഒരു നാരങ്ങ മതി, അടുക്കളയിൽ ഇത്രയും കാര്യങ്ങൾ ചെയ്യാം

സ്റ്റീൽ പാത്രങ്ങൾ ദിവസവും ഉപയോഗിക്കുമ്പോൾ അവയുടെ തിളക്കം കുറയുകയും ഭക്ഷണത്തിന്റെ കറകളും പാടുകളും ഉണ്ടാകുകയും ചെയ്യും. ഇത് കളയാനുള്ള ട്രിക്ക് പറയാം. പകുതി നാരങ്ങയിൽ അൽപം ഉപ്പ് ചേർത്ത് പാത്രത്തിൽ മൃദുവായി ഉരക്കുക. കുറച്ചുസമയം കഴിഞ്ഞ് വെള്ളത്തിൽ കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടച്ചാൽ പാത്രത്തിന് കൂടുതൽ തിളക്കം ലഭിക്കും. എന്നാൽ വളരെ ശക്തമായി ഉരയ്ക്കുന്നത് പാത്രത്തിന്റെ ഉപരിതലത്തിൽ പോറലുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. മീൻ വൃത്തിയാക്കിയതിന് ശേഷം കൈകളിൽ മണം തങ്ങിനിൽക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. കൈകൾ സോപ്പും വെള്ളവും […]
Read more

നോയിഡ വിമാനത്താവളത്തിൻ്റെ പേര് മാറ്റി; ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’

ലഖ്‌നൗ: യുപിയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി സംസ്ഥാന സർക്കാർ. ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്നാണ് പുതിയ പേര്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാര്‍ച്ചില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നല്‍കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി യോഗി അറിയിച്ചു. യുപിക്ക് ലഭിച്ച വലിയ സമ്മാനമാണ് നോയിഡ ജവാറിലെ വിമാനത്താവളമെന്നും ഇതിന് പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായാണ് പേരുമാറ്റമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘നരേന്ദ്ര മോദി […]
Read more

സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്

സ്റ്റോക്കോം: 2026 ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ തമിഴ് വംശജയായ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ്. 2008 –2014 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തു കെൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഇവർ. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix