Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Job

H1B വിസയുള്ളവരുടെ പങ്കാളികൾക്ക് ഇനി ജോലിയില്ല? ഇന്ത്യൻ കുടുംബങ്ങൾക്ക് ഇരുട്ടടി

വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി (എച്ച്-4 ഇഎഡി) റദ്ദാക്കുന്ന കാര്യം ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിൽ. ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കരട് നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. “തൊഴിലനുമതിക്ക് യോഗ്യരായ വിദേശികളുടെ പട്ടികയിൽ നിന്ന് എച്ച്-4 ആശ്രിത പങ്കാളികളെ ഒഴിവാക്കൽ”എന്നാണ് നിര്‍ദേശത്തിന്റെ പേര്. എച്ച്-4 വിസയുള്ളവർക്ക് തൊഴിൽ കാർഡുകൾ നൽകുന്ന രീതി അവസാനിപ്പിക്കുകയും, തൊഴിലനുമതി നൽകാതിരുന്ന പഴയ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നയം പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം. 2015ൽ […]
Read more

മത്സ്യഫെഡിൽ ഒഴിവുകൾ പിഎസ്.സിക്ക്‌ വിടുന്നില്ലന്ന് ഉദ്യോഗാർഥികളുടെ ആരോപണം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും മത്സ്യഫെഡിൽ അക്കൗണ്ടന്റ് തസ്തികയിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ റൂൾ പ്രകാരം അക്കൗണ്ടന്റ് തസ്തികയിൽ പി.എസ്.സി വഴിയുള്ള നേരിട്ടുള്ള നിയമനവും അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽനിന്നുള്ള സ്ഥാനക്കയറ്റവും വഴിയാണ് നിയമനം നടത്തേണ്ടത്. ആകെയുള്ള ഒഴിവുകളിൽ 1:1 അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽ 2020 ഓഗസ്റ്റ് 27ന് ശേഷം സ്ഥിരം ജീവനക്കാരാരും ജോലി ചെയ്യുന്നില്ലെന്ന് ഉദ്യോഗാർഥികൾ […]
Read more

ബാങ്കിങ് ജോലിയാണോ സ്വപ്നം? SBIയിൽ പതിനായിരത്തോളം ഒഴിവുകൾ

ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലെ 9,766 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 7,680 റഗുലർ ഒഴിവുകളും 2,086 ബാക്ക്ലോഗ് ഒഴിവുകളുമാണുള്ളത്. ആഗസ്റ്റ് 11 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഉദ്യോഗാർഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2026 ഏപ്രിൽ 1 അടിസ്ഥാനമാക്കി കുറഞ്ഞ പ്രായപരിധി 20 വയസും […]
Read more

പരീക്ഷാ ക്രമക്കേട്; ‘പല പരാതികളും അടിസ്ഥാന രഹിതം’; വിമര്‍ശിച്ച് പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി പി.എസ്.സി രംഗത്തെത്തി. സ്ഥാപനത്തിന്റെ യശസ്സ് തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും പുറത്തുവരുന്ന പല പരാതികൾക്കും അടിസ്ഥാനമില്ലെന്നും പിഎസ്.സി ആരോപിച്ചു. പരാതിക്കാരെയും മാധ്യമങ്ങളെയും വിമർശിച്ച പി.എസ്.സി, പരീക്ഷാ നടപടികൾ സുതാര്യമായ രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു.
Read more

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ്

തിരുവനന്തപുരം: ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കും. എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ പഠന അവസരങ്ങൾ ഒരുക്കുന്നതിനും […]
Read more

ഡിപ്ലോമയുണ്ടോ? കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) നോൺ -മാനേജ്‌മന്റ് തസ്തികയിൽ ഒഴിവുകൾ. കൊച്ചി, മുംബൈ റിഫൈനറികളിലായി ആകെ 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. പ്രോസസ് ടെക്‌നീഷ്യൻ- മുംബൈ : 60 ഒഴിവുകൾപ്രോസസ് ഓപ്പറേറ്റർ- കൊച്ചി : 64 ഒഴിവുകൾടെക്‌നീഷ്യൻ/ഓപ്പറേറ്റർ- കൊച്ചി : 13 ഒഴിവുകൾടെക്‌നീഷ്യൻ- കൊച്ചി : 17 ഒഴിവുകൾ AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുൾടൈം റെഗുലർ […]
Read more

NCC ‘C’ സർട്ടിഫിക്കറ്റ് ഉണ്ടോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം, പെൺകുട്ടികൾക്കും അവസരം

ഇന്ത്യൻ ആർമിയുടെ എൻസിസി സ്പെഷ്യൽ എൻട്രി സ്കീം വഴി നോൺ-ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആശ്രിതരായ കുട്ടികൾക്കും എൻ.സി.സി സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം. ഷോർട്ട്‌ലിസ്റ്റിംഗിനായി ആദ്യ രണ്ടോ മൂന്നോ വർഷങ്ങളിലെ ആകെ […]
Read more

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ചയില്‍ ധാരണയായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ചർച്ച ഫലപ്രദമായിരുന്നുവെന്നും ജീവനക്കാരുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. കമ്പനി ആദ്യം 12 ശതമാനം ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ തൊഴിൽ സുരക്ഷ ഉറപ്പില്ലാത്തതിനാൽ സർക്കാർ ഈ നിർദേശം അംഗീകരിച്ചില്ല. ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചയ്ക്കകം നൽകാൻ കമ്പനി സമ്മതിച്ചു. നേരത്തെ നൽകിയ രണ്ടുമാസത്തെ ശമ്പളത്തിന് പുറമെയാണ് ഈ തുക നൽകുക. മറ്റ് സ്ഥാപനങ്ങളിൽ […]
Read more

ടാൽറോപ്പിലെ കൂട്ടപിരിച്ചുവിടൽ; കർശന നടപടി നേരിടേണ്ടി വരുമെന്ന് ലേബർ കമ്മീഷണർ

കൊച്ചി: ടാൽറോപ്പ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്തു. ജീവനക്കാരുടെ ശമ്പള കുടിശ്ശികയും സെറ്റിൽമെന്റും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തത്. 608ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതുവരെ കുടിശ്ശിക ശമ്പളം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചർച്ചയിൽ സിഇഒ ജോൺ ജോസഫ് അറിയിച്ചു. കുടിശ്ശിക ശമ്പളം ഉടൻ നൽകാൻ […]
Read more

US വിസ നിയമങ്ങളിൽ വൻ അഴിച്ചുപണി: ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും കനത്ത പ്രഹരം, അമേരിക്ക ഇനി സ്വപ്നം മാത്രം

അമേരിക്കയിൽ ഉപരിപഠനവും മികച്ച ജോലിയും ഒപ്പം സ്ഥിരതാമസവും സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസ പരിഷ്കാരങ്ങൾ വരുന്നു. ട്രംപ് സർക്കാരിന്റെ പുതിയ ‘യൂണിഫൈഡ് റെഗുലേറ്ററി അജണ്ട’ പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥി വിസകളിലും (F-1), ഐടി മേഖലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന എച്ച്-1ബി (H-1B) വിസകളിലുമാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 2026 ഓഗസ്റ്റ് മുതൽ ഈ പരിഷ്കാരങ്ങൾ ഘട്ടങ്ങളായി നടപ്പിലാകുമെന്നാണ് റിപ്പോർട്ടുകൾ. യുഎസിലെ എച്ച്-1ബി വിസകളിൽ 70 ശതമാനവും കൈവശം […]
Read more

Recent News

Advertisement
WhiteswanTV Footer