Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

അധ്യാപനം എന്നാൽ ഒരു തൊഴിൽ മാത്രമല്ല, തലമുറകളുടെ ശിൽപികൾ കൂടിയാണ് അവർ…. അധ്യാപകർ പകരേണ്ട പാഠങ്ങൾ

അധ്യാപകൻ അനുഷ്ഠിക്കേണ്ട ധർമ്മത്തെക്കുറിച്ചും വിദ്യാർത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ദിനമാണ് അധ്യാപകദിനം. ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വിദ്യാഭ്യാസ വിചക്ഷണനും ദാർശനികനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി 1962 മുതൽ ആചരിച്ചു പോരുന്നു. ഭാരതത്തെ ദാർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ്. രാധാകൃഷ്ണൻ എന്ന അധ്യാപകനെ അനുസ്മരിക്കുന്ന അധ്യാപകദിനത്തിൽ മഹത്തായ സാമൂഹിക ഉത്തരവാദിത്വവും കർത്തവ്യവും പുനരർപ്പണം ചെയ്യാൻ ഓരോ അധ്യാപകനും കഴിയണം. […]
Read more

നീറ്റ്-യുജി ഓൺലൈൻ പരീക്ഷയിലേക്ക്; സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

ഡൽഹി: നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സി.ബി.ടി) രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) സഹായം എൻടിഎ തേടി. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ്-യുജി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി […]
Read more

18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും, പുതിയ 3 കോടതികൾ കൂടി; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ്സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ മന്ത്രിസഭ പിഎസ്സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗത്തിന് ശേഷം അറിയിച്ചു. പ്രൈമറി ടീച്ചര്‍ തൊട്ട് എച്ച്എസ് സി വരെയുള്ള […]
Read more

ജയ്പൂരിൽ തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5ന് പുനഃപരീക്ഷ

ജയ്പൂർ: ജയ്പൂരിൽ വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും മൂലം തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5ന് വീണ്ടും നടത്തും. മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) ആണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിസിഎസിന്റെ രണ്ട് കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക തകരാറിനും വൈദ്യുതി തടസ്സത്തിനുമാണ് പരീക്ഷ മുടങ്ങിയത്. 41,682, 41,683 എന്നീ ടെസ്റ്റ് സെന്ററുകളിലെ പരീക്ഷാർഥികൾക്കാണ് സെപ്റ്റംബർ 5ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനഃപരീക്ഷ നടത്തുക. പുതിയ […]
Read more

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ലഭ്യമാക്കിയിരിക്കുന്നത്. ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും. നേരത്തെ, NTA നൽകിയ പ്രൊവിഷണൽ ആൻസർ കീകളിൽ വ്യാപകമായി തെറ്റുകൾ സംഭവിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ പരിശോധിച്ച ശേഷമാണ് പുതിയ […]
Read more

നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കും; റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈനായി നടത്താനുള്ള നീക്കം. പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ച റോഡ് മാപ്പിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുള്ളത്. ജെഇഇ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നീറ്റ് നടത്താനാണ് പരിഗണന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. പരീക്ഷയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതിയിലുള്ള നിർദേശങ്ങൾ. സർക്കാർ പിന്തുണയോടെ രാജ്യത്തുടനീളം 1,000 […]
Read more

MPSC പേപ്പർ ചോർച്ച; സ്ത്രീ ഉദ്യോഗാർഥികൾക്ക് തിരിച്ചടി കൂടുതലെന്ന് യുവതി

പുണെ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) പരീക്ഷയുടെ പേപ്പർ ചോർച്ച സ്ത്രീ ഉദ്യോഗാർഥികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരീക്ഷാർഥി ഷരായു ചോപ്‌ഡെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് പറഞ്ഞു. പരീക്ഷാ തയ്യാറെടുപ്പിനൊപ്പം വിവാഹം, കുടുംബം തുടങ്ങിയ സമ്മർദങ്ങളും സ്ത്രീകൾ നേരിടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. താൻ ഫാർമസിസ്റ്റാണെന്നും എംപിഎസ്‌സി പരീക്ഷാർഥിയാണെന്നും ഷരായു ചോപ്‌ഡെ പരിചയപ്പെടുത്തി. മാർച്ച് 20 മുതൽ 22 വരെയാണ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് അവർ പറഞ്ഞു. […]
Read more

PSC ബിരുദതല പ്രാഥമിക പരീക്ഷാഫലം വൈകുന്നു; ആശങ്കയിൽ 5.5 ലക്ഷം ഉദ്യോഗാർഥികൾ

തൃശ്ശൂർ: പരീക്ഷ കഴിഞ്ഞ് മൂന്ന് മാസം പിന്നിടാറായിട്ടും കേരള പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 21 കാറ്റഗറി നമ്പറുകളിലായി 13 തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുപ്രാഥമിക പരീക്ഷ നടന്നത്. മേയ് രണ്ട്, മേയ് 16, ജൂൺ ആറ് തീയതികളിലായിരുന്നു പരീക്ഷ. അവസാനഘട്ട പരീക്ഷ കഴിഞ്ഞ് രണ്ടരമാസത്തോളം പിന്നിട്ടിട്ടും ഫലം കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, കമ്പനി-ബോർഡ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങിയ 13 തസ്തികകളിലേക്കാണ് […]
Read more

വീണ്ടും പുനഃപരീക്ഷയുമായി എന്‍ടിഎ; ഇത്തവണ ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ

ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനങ്ങൾക്കിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇന്ന് നടന്ന ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷയാണ് (AIAPET) വീണ്ടും നടത്തുക. രാജസ്ഥാനിലെ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് സെന്ററിലെ 49 ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ. സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഉദ്യോഗാര്‍ഥികളോട് എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു. ഇന്ന് നടന്ന പരീക്ഷക്ക് […]
Read more

MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾക്കുള്ള സമയപരിധി നീട്ടി. ആദ്യ അലോട്ട്‌മെന്റ് പ്രകാരം ഓഗസ്റ്റ് 23 മുതൽ 28 വരെ പ്രവേശനം നേടേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 5 വരെ പ്രവേശനം പൂർത്തിയാക്കാൻ അവസരം ലഭിക്കും. പ്രവേശന നടപടികൾക്കായി ലഭിച്ചിരുന്ന ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിച്ചിരുന്നത് രണ്ട് ദിവസം മാത്രമായത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത്. ഫീസ് അടയ്ക്കുന്നതിനും ചെല്ലാൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനും ബാങ്ക് […]
Read more

Recent News

Advertisement
WhiteswanTV Footer