Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ശേഷം കട്ടിലിൽ കിടന്നിരുന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര ഉപയോഗിച്ച് തലയിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ദേശീയപാതയിൽ നിന്ന് ഒരു […]
Read more

തിരുവോണനാളിൽ യുവാക്കൾക്ക് ക്രൂര മർദനം; ഒടുവിൽ കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയിലാണ് സംഭവം. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അതുലിന് പുറമേ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് […]
Read more

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതശരീരത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ ചാക്കുകൾ കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ ആരുടേതാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

വ്യാജ DRDO ഐഡി കാർഡ്; തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ

തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒയുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐഡി കാർഡ് നിർമിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ. ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശി ശങ്കർ (46) ആണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഗുരുവായൂരിൽ ദർശനത്തിനായി ഭാര്യയും മകളും എത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25നാണ് പ്രതി തൃശൂർ […]
Read more

ടിവികെ നേതാവിന്റെ കൊലപാതകം; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി

ചെന്നൈ: അഡയാറിൽ ടിവികെ പ്രാദേശിക നേതാവ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻ സംരക്ഷിക്കാനായി ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ഉദയനിധി വിമർശിച്ചു. ഡിഎംകെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വിജയ് നാളെ നിയമസഭയിൽ […]
Read more

കൊച്ചിയിൽ കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പൊലീസിനെയും ആക്രമിച്ചു

കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അൻസാർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. മറ്റൊരു കാർ യാത്രക്കാരനെയും സമാനരീതിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അൻസാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെയും ആക്രമിച്ചതായാണ് വിവരം. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അൻസാർ സ്വകാര്യ ബസിലെ ക്ലീനറാണ്. മോഷണം, അടിപിടി എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 9ന് കലൂരിൽ കാർ യാത്രക്കാരനെയും കുടുംബത്തെയും […]
Read more

വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയ പ്രതി അറസ്റ്റിൽ

തൃശ്ശൂർ: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ബിനു (48), ഡേവിഡ് എന്ന പേരിലും അറിയപ്പെടുന്നയാളെയാണ് മാള പൊലീസ് ചെങ്ങന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. മാള പൊലീസ് സബ് ഇൻസ്പെക്ടർ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
Read more

കായംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; സ്റ്റാഫ് നഴ്സിന് പരിക്ക്

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രദേശത്തെ കെടിഡിസി ബിയർ പാർലറിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ രണ്ട് സംഘങ്ങളിലെ ആളുകൾ ഒരേസമയം ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി മിനി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഡോക്ടറും മറ്റ് ആശുപത്രി ജീവനക്കാരും ഇവരെ പരിശോധിക്കുന്നതിനിടെ ഇരുവിഭാഗങ്ങളും വീണ്ടും പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ മുന്നിൽ നടന്ന സംഘർഷത്തിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് ഷൈനിക്ക് പരിക്കേറ്റത്. […]
Read more

കേതൻ അഗർവാളിൻ്റെ കൊലപാതകം; യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ

പൂനെ: പ്രതിശ്രുതവരനായ യുവാവിനെ യുവതിയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. റിതേഷ് ഹാംഗെയെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്താണ് റിതേഷ്. ജൂൺ 18നാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും ആൺസുഹൃത്ത് ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൂനെ റൂറൽ എസ്പി സന്ദീപ് ഗിൽ പറഞ്ഞു. […]
Read more

മന്തിക്കടയിലെ മർദനം; പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രതികളെ സഹായിക്കുന്ന തരത്തിൽ ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയ പൊലീസുകാരന് സസ്പെൻഷൻ. പേട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുൽഫിക്കറിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരത്തെ മന്തിക്കടയിൽ രണ്ടാമത് റൈസ് ആവശ്യപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് സുൽഫിക്കറിനെതിരായ പരാതി. പ്രതികളുടെ ബന്ധുക്കൾക്ക് നൽകേണ്ട അറസ്റ്റ് ഇന്റിമേഷൻ കൃത്യമായി നൽകിയില്ലെന്നാണ് കണ്ടെത്തൽ. ഇതിനെ തുടർന്ന് പ്രതികളെ കൃത്യസമയത്ത് റിമാൻഡ് ചെയ്യാൻ കഴിയാതെ വിട്ടയക്കേണ്ട സാഹചര്യമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix