17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; യുവാവും ഡോക്ടറും അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 17കാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും ഡോക്ടറും അറസ്റ്റിൽ. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്‌വാലി പൊലീസ് പ്രതികളെ പിടികൂടിയത്. നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് അറസ്റ്റിലായത്. നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോ. മുഹമ്മദ് ആദിൽ കൃത്യത്തിന് സഹായം നൽകിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രദേശത്തെ 600ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ കണ്ടെത്തി. […]
Read more