Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിന് താഴെയുള്ള വീടിന് സമീപത്തേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ലോറി മറിഞ്ഞതിന്റെ വലിയ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

കാസർകോട് MDMA കേസ്; പ്രതികൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

കാസർകോട്: കാസർകോട് ലഹരിക്കേസിലെ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. അദ്ദേഹം കാസർകോട് മണ്ഡലം പ്രസിഡന്റാണ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരെന്ന് ആരോപണമുയർന്ന വ്യക്തികൾ എംഡിഎംഎ കേസിൽ അറസ്റ്റിലായതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. പ്രതികൾക്ക് രാഷ്ട്രീയപരമായ ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മണ്ഡലം പ്രസിഡന്റ് തന്നെ പ്രതികൾക്കായി […]
Read more

മഞ്ചേശ്വരത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

കാസർകോട്: മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ടെലിവിഷൻ കാണുന്ന ശീലമുള്ളയാളായിരുന്നു സാവിത്രിയെന്ന് ബന്ധുക്കൾ പറഞ്ഞു.
Read more

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

കാസർകോട്: ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകൾ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. കോളിയടുക്കത്തെ വാടകവീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Read more

കാസർകോട് എംഡിഎംഎ കേസ്; പ്രതികൾക്ക് നൈജീരിയൻ ലഹരി സംഘവുമായി ബന്ധം

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ഉൾപ്പെടെ പിടിയിലായ കാസർകോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾക്ക് നൈജീരിയൻ ലഹരി സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിലെത്തി നൈജീരിയൻ സംഘത്തിൽ നിന്ന് നേരിട്ട് എംഡിഎംഎ വാങ്ങിയെന്നാണ് വിവരം. ഇടനിലക്കാരില്ലാതെയായിരുന്നു ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് ലഹരി എറണാകുളത്ത് എത്തിച്ചതെന്നും സൂചനയുണ്ട്. ലഹരി കടത്തുന്നതിൽ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചിരുന്നുവെന്നും […]
Read more

കാസർകോട് എംഡിഎംഎ കേസ്; അന്വേഷണത്തിൽ അട്ടിമറി സംശയം

കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട കാസർകോട് എംഡിഎംഎ കേസിൽ അന്വേഷണത്തിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാകുന്നു. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന് അവകാശപ്പെട്ടിരുന്നവരാണ് കേസിലെ പ്രതികൾ. കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തന്നെ സാക്ഷികളാക്കിയതിലാണ് ഇപ്പോൾ സംശയം ഉയരുന്നത്. ലഹരിമരുന്ന് പിടികൂടുമ്പോൾ സ്ഥലത്തില്ലായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ സീസർ മഹസറിൽ സാക്ഷികളായി ഒപ്പിട്ടെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാല് പേരാണ് സാക്ഷികളായത്. പൊലീസ് വിളിച്ചുവരുത്തിയാണ് ഇവരെ […]
Read more

വിവാഹമോചനം വേഗത്തിലാക്കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം രൂപ തട്ടി; പ്രതി അറസ്റ്റിൽ

കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിൽ നേടിക്കൊടുക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പൂജകളിലൂടെ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തെന്മലയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയെയാണ് പ്രതി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് […]
Read more

ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയപതാകയോട് അനാദരവെന്ന് ആരോപണം

കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന ആരോപണം. ഓഫീസിന്റെ ഒരു ഭാഗത്ത് ദേശീയപതാകകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. യാത്രയ്ക്ക് ശേഷം ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകകളാണ് അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ആവശ്യം […]
Read more

കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി കളക്ടര്‍

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിന് വിഷം കഴിച്ച ആശാലത ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നുമാണ് ആശാലതയുടെ മരണമൊഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആശുപത്രിയിൽവെച്ച് പൊലീസിന് നൽകിയ മൊഴിയിലും വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ആശാലത പറഞ്ഞതായി അധികൃതർ അറിയിച്ചു. അതേസമയം, […]
Read more

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെ നാല് പേർ പിടിയിൽ. യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയായ മുഹമ്മദ് ഹുസൈനാണ് അറസ്റ്റിലായത്. എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് മറ്റ് പ്രതികൾ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റാണ് മുഹമ്മദ് ഹുസൈൻ. പിടിയിലായ നാല് പേരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് വിവരം. കാലിക്കടവിൽ നടത്തിയ പരിശോധനയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer