Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

‘വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീയിൽ കെ സി വേണുഗോപാല്‍

തൃശൂർ: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സി വേണുഗോപാൽ. വിദ്യാർഥികൾ പഠിക്കേണ്ടത് യഥാർഥ വിഷയങ്ങളാണെന്നും ചരിത്രം വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി നടപ്പാക്കിയാൽ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ […]
Read more

ഭവാനിപ്പുഴയിൽ ചാക്കുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം, സ്ഥിരീകരിച്ച് പൊലീസ്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകൾക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെത്തിയത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് നാല് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോട് ചേർന്നുള്ള ഭാഗത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി […]
Read more

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് […]
Read more

‘നാടൻപാട്ട് നിർത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’; രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

കോട്ടയം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. ‘നാടൻപാട്ട് നിർത്തി നാടൻ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’ എന്നായിരുന്നു വസന്ത് സിറിയക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാട്ടുപാടുന്നതുപോലെ എളുപ്പമല്ല പാർട്ടിക്കാരെ കൂടെ നിർത്താനെന്നും അദ്ദേഹം കുറിച്ചു. രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രംഗത്തെത്തി. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ […]
Read more

പിഐബിയുടെ ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഉത്തർപ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കമായി. കേരളത്തിലെ വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മാധ്യമ പര്യടനം. ഉത്തർപ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും അവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. പര്യടനത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കാർഷിക വിദഗ്ധനും പത്മശ്രീ […]
Read more

ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ശേഷം കട്ടിലിൽ കിടന്നിരുന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര ഉപയോഗിച്ച് തലയിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ദേശീയപാതയിൽ നിന്ന് ഒരു […]
Read more

അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു

കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു. ചെമ്മക്കാട് സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കിണറ്റിലെ ഓക്സിജന്റെ അളവ് കുറവായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിലേക്ക് ഇറങ്ങിയതിന് പിന്നാലെ കുഞ്ഞുമോന് ശ്വാസതടസ്സം അനുഭവപ്പെട്ടു. കുഞ്ഞുമോനൊപ്പം മറ്റ് രണ്ട് പേരും കിണറ്റിലേക്ക് ഇറങ്ങിയിരുന്നു. ഇവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മൂവരും കിണറ്റിനുള്ളിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തിരികെ കയറാൻ കഴിയാതെ വന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൂന്നുപേരെയും പുറത്തെടുത്ത് കരയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞുമോൻ മരിച്ചിരുന്നു. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

തിരുവോണനാളിൽ യുവാക്കൾക്ക് ക്രൂര മർദനം; ഒടുവിൽ കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയിലാണ് സംഭവം. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അതുലിന് പുറമേ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് […]
Read more

ഇറാനിയൻ ആക്രമണം കുവൈത്ത് പത്താം ക്ലാസ് ചരിത്രപുസ്തകത്തിൽ ഉൾപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുണ്ടായ 2026ലെ ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും സംരക്ഷിക്കാനും പുതിയ തലമുറയിൽ ദേശഭക്തി വളർത്താനുമാണ് സംഭവങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നാണ് വിശദീകരണം. ‘സ്റ്റേറ്റ് ഓഫ് കുവൈത്ത്: ദ ജേർണി ആൻഡ് ദ എന്റിറ്റി’ എന്ന ചരിത്രപുസ്തകത്തിന്റെ 56, 57 പേജുകളിലാണ് ഇറാനിയൻ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിന്റെ ജനവാസ മേഖലകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ വിവരങ്ങളും […]
Read more

പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യാ ചെയ്തതിന് പിന്നാലെ യുവാവും ജീവനൊടുക്കി

പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളുംപ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണയെ ഇന്നലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എലിമുള്ളുംപ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു പ്രവീണ. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പ്രവീണയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നാണ് വിവരം. ഇരുവരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix