Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Pravasam

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

മസ്‌ക്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശനനിര്‍ദേശവുമായി സർക്കാർ. റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, നിശ്ചിത സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് പണം തിരികെ നല്‍കുക, 45 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ചട്ടത്തില്‍ ഏജന്‍സികള്‍ 5,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കുന്നതും ലൈസന്‍സും നിര്‍ബന്ധമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ ചട്ടങ്ങള്‍ […]
Read more

യുഎഇയില്‍ മലയാളി വനിതയ്ക്ക് ആദരം; പ്രസിഡന്റിന്റെ പ്രത്യേക അതിഥി

അബുദാബി: യുഎഇ പതാകദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക അതിഥിയായി ഇടംപിടിച്ച് മലയാളി വനിത. തൃശൂര്‍ കുന്നംകുളം അഞ്ഞൂര്‍ സ്വദേശിനിയും അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഫുജൈറ ടെര്‍മിനല്‍ ഉദ്യോഗസ്ഥയുമായ ഷംജ മുജീബാണ് ഈ വലിയ ആദരവിന് അര്‍ഹയായത്. പ്രസിഡന്റ് നേരിട്ട് അഭിനന്ദിക്കാന്‍ തെരഞ്ഞെടുത്ത 55 പ്രമുഖ വ്യക്തികളില്‍ ഓരാളായിരുന്നു ഷംജ മുജീബ് മുഹമ്മദ്. 55 വയസ്സ് പിന്നിടുന്ന യുഎഇയുടെ പ്രതീകമായാണ് വിവിധ മേഖലകളില്‍ ധീരതയും നിസ്തുല സേവനവും തെളിയിച്ച 55 […]
Read more

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായി യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം. യുകെയില്‍ നിലവിലുള്ള കുടിയേറ്റ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സ്ഥിരതാമസത്തിന് (ഇന്‍ഡെഫിനൈറ്റ് ലീവ് ടു റിമെയിന്‍ – ഐഎല്‍ആര്‍) 15 വര്‍ഷം കാത്തിരിക്കണമെന്ന മുന്‍ തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. യുകെയിൽ ഇത്തരം വിസകളിലുള്ള മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ നീക്കം. 2025 മെയ് മാസത്തിന് മുമ്പ് യുകെയില്‍ എത്തുകയും, വര്‍ഷത്തില്‍ കുറഞ്ഞത് 25,000 പൗണ്ട് വരുമാനം നേടുകയും ചെയ്യുന്ന സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക്, അഞ്ച് വര്‍ഷത്തിന് […]
Read more

​ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോലി നേടാം; ഇന്റർവ്യൂ 5ന് തൃശ്ശൂരിൽ

തൃശൂർ: മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ഹൈപ്പർ മാർക്കറ്റുകളിലെ ഒഴിവുകളിലേക്ക് ലുലു ഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം. മാനേജ്മെന്റ് ട്രെയ്നി, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർഥികൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തസ്തികകളും യോഗ്യതയും ചുവടെ: ∙ മാനേജ്മെന്റ് ട്രെയ്നി: എംബിഎ ബിരുദവും റീട്ടെയ്ൽ സ്റ്റോറുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. […]
Read more

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

ദുബായ്: യുഎഇയിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്ന് മാസങ്ങളിൽ ഉയർന്ന നിരക്കുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച പ്രഖ്യാപിച്ച പുതുക്കിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇതിനു മുൻപ് നേരിയ തോതിൽ വില കുറഞ്ഞത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് മാസങ്ങളിലായി ഇന്ധനവില ഉയർന്നു നിൽക്കുകയായിരുന്നു. പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹമായിരിക്കും വില. ഒക്ടോബറിൽ […]
Read more

പിടിച്ചാൽ ജയിലിൽ! നിത്യോപയോ​ഗ സാധനങ്ങൾ വരെ നിരോധിതമാണ്; UAEയിലേക്ക് പറക്കുന്ന പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം

യുഎഇയിലേക്ക് യാത്ര ചെയ്യുന്നതോ അവിടെ പ്രവാസിയായി കഴിയുന്നതോ ആയ ഇന്ത്യക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും കർശനമായി പാലിക്കേണ്ടതുമായ പ്രധാനപ്പെട്ട നിയമങ്ങളും നിർദ്ദേശങ്ങളും താഴെ വിശദമായി വിവരിക്കുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും കോൺസുലേറ്റ് ജനറലും ചേർന്നാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ബാഗേജ് പരിശോധനയും യാത്രാ നിയമങ്ങളും ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരും, യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്ലൈറ്റുകളിൽ പോകുന്ന ട്രാൻസിറ്റ് യാത്രക്കാരും തങ്ങളുടെ ലഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിതമോ നിയന്ത്രിതമോ […]
Read more

സൗദിയിലെ സംഘർഷം; പുതിയ ഗൾഫ് വിമാന സർവീസുകൾ വൈകിയേക്കും, ആശങ്കയിൽ പ്രവാസികൾ

കരിപ്പൂർ: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളിൽ താറുമാറായി വ്യോമ ​ഗതാ​ഗതം. വിമാന സർവീസുകളുടെ വിന്റർ ഷെഡ്യൂൾ ഈ മാസം 25ന് ആരംഭിക്കുമെങ്കിലും റിയാദിലെ സംഘർഷാവസ്ഥമൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള പുതിയ ഗൾഫ് സർവീസുകൾ നീളുമെന്നു സൂചന. കൂടുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുതിയ ഷെഡ്യൂളിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. ആകാശ എയറിന്റെ കോഴിക്കോട്–റിയാദ്, കോഴിക്കോട്–ബെംഗളൂരു സർവീസുകളും സൗദിയ എയർലൈൻസിന്റെ കോഴിക്കോട്–ജിദ്ദ സർവീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. നിലവിൽ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. […]
Read more

മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ സൗദി നഗരങ്ങളിൽ മുന്നറിയിപ്പ്

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മക്കയ്ക്ക് പിന്നാലെ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കും സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയായിരുന്നു. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം) വഴിയാണ് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്. പൊതുജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകരുതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന […]
Read more

ദേശിയ ദിനം; ഒമാനിൽ നാല് ദിവസം തുടർച്ചയായ അവധി

മസ്‌കത്ത്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളിലാണ് അവധി. ഇത് ബുധന്‍, വ്യാഴം ദിവസങ്ങളിലായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. വേനല്‍ ചൂട് കുറഞ്ഞുതുടങ്ങുന്നതോടെ ദേശീയദിന അവധി ക്യാംപിങ്, ട്രക്കിങ്, ബീച്ച് യാത്രകള്‍ ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ വിനോദങ്ങള്‍ പ്ലാന്‍ ചെയ്യാനും അവസരമൊരുക്കും. 2026ലെ കലണ്ടര്‍ പ്രകാരം സുല്‍ത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്‌റാഅ് മിഅ്‌റാജ് ജനുവരി 18നും […]
Read more

ലോക കേരള സഭ പിരിച്ചുവിട്ടു, പകരം പുതിയ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix