Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജന്തര്‍ മന്തര്‍@കൊച്ചി; പങ്കെടുക്കാനെത്തി അഭിജീത് ദീപ്‌കെയും പ്രകാശ് രാജും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് റാലി ആരംഭിച്ചത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി.

ജനങ്ങളുടെ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കേണ്ടത് അനിവാര്യമാണെന്നും അഭിജീത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അഭിജീത് ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ സിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സംഘടന നടത്തുന്ന ആദ്യ പ്രധാന പ്രതിഷേധമാണ് കൊച്ചിയിലേത്.

പ്രതിഷേധം തടയാൻ ശ്രമിച്ചാൽ രാജ്യമാകെ ജന്തർ മന്തറാകുമെന്ന് പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ ഓരോ വീടും ജന്തർ മന്തറാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുകയും യുവാക്കളെ മർദിക്കുകയും ചെയ്യുകയാണെന്ന് പ്രകാശ് രാജ് ആരോപിച്ചു. തന്നെ ‘ആന്തോളൻ ജീവി’യെന്നോ ‘ദിമാഗി നക്‌സൽ’ എന്നോ വിളിച്ചാലും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix