ബലാഘാട്ടിൽ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം
ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘാട്ടിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം. രോഗബാധയെ തുടർന്ന് ആദിവാസി കുട്ടികൾ മരിച്ച പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായാണോ ഇവിടെ എത്തിയതെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. സ്വയം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെന്ന് വിശേഷിപ്പിക്കുന്നവരാണ് ദിപ്കെയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംക്രമിക രോഗങ്ങളെ തുടർന്ന് ബലാഘാട്ടിൽ നിരവധി ആദിവാസി വിദ്യാർഥികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് 30-ലധികം കുട്ടികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. […]
Read more







