Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Technology

80s വൈബ് ആഘോഷിച്ച് കഴിഞ്ഞോ? ഇത്തരം ട്രെൻഡുകൾ സേഫാണോ? AI ടൂളുകൾ നമ്മുടെ മുഖവും സ്വകാര്യതയും കവരുന്നുണ്ടോ? അറിയാം ആശങ്കകൾക്ക് പിന്നിലെ സത്യം

എൺപതുകളിലെ ആഡംബര പൂർണ്ണമായ വസ്ത്രങ്ങളും, തിങ്ങിനിറഞ്ഞ വോളിയമുള്ള ഹെയർസ്റ്റൈലും, കണ്ണടകളും, ഫിലിം ക്യാമറയുടെ ഗ്രെയിൻ ടെക്സ്ചറുമൊക്കെയായി സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് ’80s റെട്രോ’ എഐ ഫോട്ടോ ട്രെൻഡ് തരംഗമായത്. ഒരു സെൽഫി മാത്രം നൽകിയാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏതൊരാളെയും എൺപതുകളിലെ നൊസ്റ്റാൾജിക് കഥാപാത്രമാക്കി മാറ്റുന്ന ഈ ജനറേറ്റീവ് എഐ മാജിക് ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. എന്നാൽ, കൗതുകമുണർത്തുന്ന ഈ റെട്രോ ഭംഗിക്ക് പിന്നിൽ വലിയൊരു സുരക്ഷാ മുന്നറിയിപ്പും ഉയർന്നുവരുന്നുണ്ട്. നമ്മൾ നൽകുന്ന ചിത്രങ്ങൾ വൻകിട എഐ കമ്പനികൾ […]
Read more

റോക്കറ്റ് നിർമാണം സ്വകാര്യമേഖലയ്ക്ക്; കൂട്ടരാജിക്കൊരുങ്ങി ജീവനക്കാർ

ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. ജിഎസ്എൽവി എഫ്-17/ഇഒഎസ്-05 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടനകൾ ആശങ്ക അറിയിച്ചത്. ഐഎസ്ആർഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങിയ […]
Read more

വിസ്മയങ്ങൾ ഒളിപ്പിച്ച് ആപ്പിൾ ഇവന്റ്; വരുമോ ഐഫോൺ 18 പ്രോയും ഫോൾഡിങ് മോഡലും?

ആപ്പിളിന്റെ അടുത്ത പ്രധാന ഐഫോൺ ഇവന്റ് സെപ്റ്റംബർ 9ന് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30-നാണ് ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ആപ്പിൾ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ഐഫോൺ ലോഞ്ച് കൂടിയാണിത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ സെപ്റ്റംബറിൽ തന്നെ എത്തുമ്പോൾ, സാധാരണ ഐഫോൺ 18ന്റെ റിലീസ് 2027 ലേക്ക് മാറ്റിയേക്കാനാണ് സാധ്യത. പതിവ് ലോഞ്ച് പ്ലാനുകളിലും മാറ്റങ്ങളുണ്ടായേക്കും. […]
Read more

പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്നേറുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ട് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി ‘ലീപ്പ് 2026’ അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന […]
Read more

ഇന്നലെ ബഹിരാകാശ നിലയം കണ്ടവരുണ്ടോ? വരും ദിവസങ്ങളിൽ എപ്പോഴൊക്കെ കാണാം?

കൊച്ചി: വിസ്മയമൊരുക്കി ഇന്നലെ കേരളത്തിന് മുകളിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയി. യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിച്ച ഈ അപൂർവ്വ കാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ തത്സമയം കണ്ടു. വെള്ളിയാഴ്ച രാത്രി 7.46 ഓടെ തെക്ക്, പടിഞ്ഞാറ് ദിശയിൽ പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്ത് തിളങ്ങിനിന്ന് വടക്ക് ഭാഗത്തായി മറഞ്ഞു. പതിവ് നക്ഷത്രങ്ങളെക്കാൾ തിളക്കത്തോടെയും വേഗത്തിലും ആകാശത്തിലൂടെ നീങ്ങുന്ന ഒരു പ്രകാശബിന്ദു പോലെയാണ് […]
Read more

നൊബേല്‍ ജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ അന്തരിച്ചു

ടോക്യോ: വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ (90) അന്തരിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ അലന്‍ ഹീഗര്‍, അലന്‍ മക്ഡയര്‍മിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിറകോവയ്ക്ക് നൊബേല്‍ ലഭിച്ചത്. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓ​ഗസ്റ്റ് 24നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്. സാധാരണയായി വൈദ്യുതി കടത്തിവിടില്ലെന്നു കരുതിയിരുന്ന പ്ലാസ്റ്റിക്കിനും വൈദ്യുതി ചാലകമാകാന്‍ കഴിയുമെന്നു ഇവരുടെ കണ്ടെത്തല്‍ തെളിയിച്ചു. ഈ കണ്ടെത്തല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ […]
Read more

ISRO വീണ്ടും വിജയ വഴിയില്‍; ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-05 വഹിച്ച ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ 19-ാം ദൗത്യമാണിത്. ജനുവരിയിൽ പിഎസ്എൽവി സി-62 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയകരമായ ദൗത്യത്തിലൂടെ ഐഎസ്ആർഒ തിരിച്ചെത്തിയെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. ഇഒഎസ്-05 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ (ജിസാറ്റ്-വൺ) […]
Read more

‘റീ ഇമാജിനിങ് കേരളം’; മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐഐഎമ്മിൽ ക്ലാസ്

കോഴിക്കോട്: മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർക്ക് മുഴുവൻ രണ്ട് ദിവസം ക്ലാസ്. വെള്ളി, ശനി ദിവസങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃശില്പശാലയിലാണ് മന്ത്രിമാർ പങ്കെടുക്കുക. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളുമടക്കം ക്ലാസിൽ ചർച്ച ചെയ്യും. ഐഐഎമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരിൽ […]
Read more

എട്ട് മാസത്തിന് ശേഷം ഐഎസ്ആർഒയുടെ നിർണായക വിക്ഷേപണം; ജിഎസ്എൽവി എഫ് 17

ശ്രീഹരിക്കോട്ട: നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യത്തിന് മണിക്കൂറുകൾ മാത്രം. ജിഎസ്എൽവി എഫ്17 ദൗത്യത്തിനായുള്ള കൗണ്ട്‌ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുരോഗമിക്കുകയാണ്. നാളെ പുലർച്ചെ 2.55നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിയോസ്പേഷ്യൽ ഇമേജിംഗ് സാറ്റലൈറ്റ് (GISAT) ആണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ജനുവരിയിൽ നടന്ന പിഎസ്എൽവി സി62 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണിത്. 27 മണിക്കൂർ 30 മിനിറ്റ് നീളുന്ന കൗണ്ട്‌ഡൗണിന് ഇന്നലെ […]
Read more

മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്കും വളർച്ച, നിയന്ത്രണ രേഖ കടന്ന് AI; അടുത്ത വർഷം അത് സംഭവിക്കുമെന്ന മസ്കിന്റെ പ്രവചനം ഭയപ്പെടുത്തുന്നത് തന്നെയാണ്

മനുഷ്യന്റെ ഭാവനകൾക്കും ചിന്താശേഷിക്കും അപ്പുറത്തേക്ക് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുകയാണോ? സാങ്കേതിക ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ സൂചനകൾ നൽകുന്നത് ‘അതെ’ എന്ന് തന്നെയാണ്. അടുത്ത വർഷത്തോടെ ഡിജിറ്റൽ ലോകത്തെ ഏതൊരു പ്രവൃത്തിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ എഐക്ക് സാധിക്കുമെന്ന വൻ പ്രവചനം നടത്തിയിരിക്കുന്നത് ടെക് ശതകോടീശ്വരനായ ഇലോൺ മസ്ക് തന്നെയാണ്. കേവലം ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിനെ കുറിച്ചുള്ള സാധാരണ പ്രവചനമായി ഇതിനെ തള്ളിക്കളയാനാകില്ല. റോബോട്ടുകൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും മുന്നിൽ ഒന്നും ചെയ്യാനാകാതെ മനുഷ്യൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix