Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം: പ്രതികരിക്കാതെ ലീഗ് മന്ത്രിമാർ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ മുസ്‌ലിം ലീഗ് മന്ത്രിമാരായ എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും. മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. “പണ്ഡിതന്മാർ പറഞ്ഞതല്ലേ, അതിന് ഞാൻ മറുപടി പറയുന്നില്ല. അതിൽ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല,” എന്നായിരുന്നു എൻ. ഷംസുദ്ദീന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.എം. ഷാജിയുടെ നിലപാട്. മുസ്‌ലിം സമൂഹത്തിൽ നിരവധി ആളുകളുണ്ടെന്നും അവരോട് ചോദിച്ചാൽ മതിയെന്നും ഷാജി പറഞ്ഞു. കാന്തപുരത്തിന്റെ പരാമർശം സ്ത്രീ […]
Read more

‘എന്റെ മകൾക്ക് കൊലയാളിയുടെ സമ്മാനം വേണ്ട’; ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവ്

കോഴിക്കോട്: നീന്തൽ മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവിന്റെ പരസ്യ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ പിതാവിനെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു. ‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട, എന്റെ […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്ര-ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ […]
Read more

കോഴിക്കോട് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറി

കോഴിക്കോട്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് പ്രതിഷേധമുണ്ടായത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം സ്വീകരിക്കില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി അറിയിച്ചു. “കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല” എന്നായിരുന്നു രക്ഷിതാവിന്റെ പ്രതികരണം. ഇതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടർ […]
Read more

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം; കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഉടൻ ഇറക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് മേലധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഉടൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകും. പ്രദേശത്ത് ഫെൻസിംഗ് പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചയാണ് വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ […]
Read more

സിറിഞ്ചുകൊണ്ട് പോലീസുകാരനെ കുത്തി; കോഴിക്കോട് മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസുകാരനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്‌ക്വയറിന് സമീപം പോലീസിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം. സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിന് സമീപത്തേക്ക് പോലീസ് വാഹനം എത്തിയതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇവർ അക്രമാസക്തരാവുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ മലപ്പുറം […]
Read more

കുന്ദമംഗലത്ത് 2 ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
Read more

മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടു; ക്വാര്‍ട്ടേഴ്‌സ് ഉടമയ്ക്ക് 50,000 രൂപ പിഴ

കോഴിക്കോട്: അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ 50,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. നാദാപുരം കക്കംവെള്ളിയിലാണ് സംഭവം. ആരോഗ്യ വിഭാഗം അധികൃതരും പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയിലാണ് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കണ്ടെത്തിയത്. തുടർന്ന് ക്വാർട്ടേഴ്‌സ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. ക്വാർട്ടേഴ്‌സിന് ചുറ്റും മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനം […]
Read more

കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിൽ വീണ്ടും പരിശോധന; ഒരു കട പൂട്ടിച്ചു, ആറ് കടകൾക്ക് നോട്ടീസ്

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കടയ്ക്കെതിരെയാണ് നടപടി. ആറ് കടകൾക്ക് അധികൃതർ നോട്ടീസും നൽകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഫുഡ് സ്ട്രീറ്റിൽ പരിശോധന നടത്തിയത്. നിരവധി കടകളുടെ മുൻവശത്തുകൂടി മലിനജലം ഒഴുകുന്നതായി പരിശോധനയിൽ കണ്ടെത്തി. മലിനജലം നീക്കം ചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് കടയുടമകൾക്ക് നിർദേശം നൽകി. തെർമോകോൾ പെട്ടികളിൽ […]
Read more

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ സ്ത്രീവിരുദ്ധം; പിൻവലിക്കണമെന്ന് എസ്എഫ്ഐ

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീകളെ സംബന്ധിച്ച പരാമർശങ്ങൾ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ കൊണ്ടുവരരുതെന്ന തരത്തിലുള്ള നിർദേശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ മുസ്ലിം വനിതകൾ ഉൾപ്പെടെ സ്ത്രീകൾ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന സാഹചര്യത്തിൽ, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിടുന്ന ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer