Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

വാച്ച് മോഷ്ടിച്ചെന്ന് ആരോപണം; 12കാരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കിഴക്കോത്ത് സ്വദേശിയായ കുട്ടിയെ പിതാവിന്റെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കൊടുവള്ളി പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിക്കുകയും മുറിവുകളിൽ നാരങ്ങാനീരും ഉപ്പും പുരട്ടുകയും ചെയ്തതായി കുട്ടിയുടെ സഹോദരൻ പറഞ്ഞു. കൈവിരലുകളിലും കാലിലെ വിരലുകളിലും ഈർക്കിൽ കുത്തിക്കയറ്റിയതായും അദ്ദേഹം ആരോപിച്ചു. മർദനത്തിനിടെ കുട്ടി […]
Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു; പൂജാരിക്ക് 5 വർഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പൂജാരിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മന്ദരത്തൂർ സ്വദേശി രാമദാസൻ (51) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്. 2024 ഒക്ടോബർ 20നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിയുടെ വീട്ടിൽ പൂജയ്ക്കായി എത്തിയ പ്രതി, പൂജയ്ക്ക് ശേഷം കർമം പൂർത്തിയാക്കാനെന്ന പേരിൽ കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. […]
Read more

ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവം; കേസ് പിൻവലിക്കാൻ സമ്മർദം

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സമ്മർദം. കേസ് ഒത്തുതീർപ്പാക്കാൻ പണവും സമ്മാനങ്ങളും നൽകാമെന്ന് കുട്ടിയുടെ പിതാവിനോട് പ്രതികളുടെ അടുത്ത ബന്ധു ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. അതേസമയം, കേസിലെ പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഈ മാസം ആറിനാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ ശരീരത്തിലുണ്ടായ മുറിവുകളിൽ മുളകുപൊടി തേച്ചതായും പരാതിയുണ്ട്. ചൈൽഡ് […]
Read more

കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. പെരുമണ്ണ സ്വദേശി ഷഹൽ ഷാ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഷഹൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ്; ആരോപണങ്ങളും പൊലീസ് വീഴ്ചയും അന്വേഷിക്കാൻ എസ്ഐടി

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലീസ് വീഴ്ചയും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്റെ മേൽനോട്ടത്തിലാണ് ആറംഗ സംഘത്തെ നിയോഗിച്ചത്. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറാണ് എസ്ഐടി രൂപീകരിച്ചത്. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം […]
Read more

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചുവരുന്ന സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികൾക്കായി ബീച്ച് ഒഴിഞ്ഞുനൽകണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. പോർട്ട് ഓഫീസർക്കും സിവിൽ സപ്ലൈസ് ഓഫീസർക്കും ഉത്തരവ് കൈമാറി. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുനൽകണമെന്നാണ് നിർദേശം. തിങ്കളാഴ്ച വരെ നടത്താനായിരുന്നു ഓണം മെഗാ ഫെയർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫെയർ നിർത്തിവയ്ക്കാനുള്ള നിർദേശം ലഭിച്ചത്. മാവൂർ റോഡിലടക്കം സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മെഗാ ഫെയർ നേരത്തെ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് […]
Read more

അപകടത്തിൽ ഗുരുതര പരിക്ക്; റാപ്പിഡോ തിരിഞ്ഞുനോക്കുന്നില്ലെന്ന് സാനി കൃഷ്ണ

കോഴിക്കോട്: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് രണ്ട് മാസമായിട്ടും കമ്പനി സഹായം നൽകിയില്ലെന്ന് പരാതി. ജൂൺ 17നാണ് സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സയ്ക്കായി ഇതുവരെ 25 ലക്ഷത്തിലധികം രൂപ ചെലവായതായും അവർ പറയുന്നു. ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സാനി കൃഷ്ണ, സി.വി. രാമൻ നഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകുന്നതിനാണ് റാപ്പിഡോ ബൈക്ക് ടാക്സി ഉപയോഗിച്ചത്. യാത്രയ്ക്കിടെ […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തലക്കുളത്തൂർ സ്വദേശിയുമായ ഷനൽ പി.ടി. (40) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷനൽ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ഷനലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന […]
Read more

‘മാപ്പ് പറഞ്ഞിട്ടും ലക്ഷ്യമിടുന്നു’; അറസ്റ്റിന് പിന്നാലെ ജാൻമണി

കോഴിക്കോട്: സിജെപി സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായാണ് തനിക്കെതിരായ കേസും അറസ്റ്റുമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി. മാപ്പ് പറഞ്ഞതിന് ശേഷവും തന്നെ ലക്ഷ്യമിട്ട് തുടർച്ചയായി അപമാനിക്കുകയാണെന്നും പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ജാൻമണി പറഞ്ഞു. ഹിന്ദി വീഡിയോ പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണ് വിവാദ പരാമർശത്തിന് കാരണമായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ജാൻമണി വ്യക്തമാക്കി. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജാൻമണിയുടെ പ്രതികരണം. വ്യാഴാഴ്ച ഉച്ചയോടെയാണ് ജാൻമണിയെ അറസ്റ്റ് […]
Read more

ACP ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കം; കോണ്‍ഗ്രസില്‍ അതൃപ്തി

കോഴിക്കോട്: സസ്പെൻഷൻ പിൻവലിച്ച് എസിപി എ. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ കോഴിക്കോട് കോൺഗ്രസിൽ അതൃപ്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷാജിർ അറാഫത്തും നിജേഷ് അരവിന്ദും പരസ്യപ്രതികരണവുമായി രംഗത്തെത്തി. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി ഉമേഷ് ഒത്തുകളിച്ചെന്നും കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ സാഹചര്യമൊരുക്കിയെന്നുമാണ് നേതാക്കളുടെ ആരോപണം. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാട്. ചേവായൂർ ബാങ്കിന്റെ ഭരണം കോൺഗ്രസിന് നഷ്ടമായത് തെരഞ്ഞെടുപ്പിനിടെ ഉമേഷ് […]
Read more

Recent News

Advertisement
WhiteswanTV Footer