Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

കൊടൈക്കനാലിന് സമീപം വിനോദയാത്രാ ബസിന് തീപിടിച്ചു; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലക്കാട്: ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിലുണ്ടായിരുന്ന 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ സുരക്ഷിതരായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് വരോട് കെപിഎസ്എംഎം വിഎച്ച്എസ്ഇ സ്കൂളിൽനിന്നുള്ള സംഘം യാത്ര തിരിച്ചത്. കൊടൈക്കനാൽ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുന്നതിനിടെ തേനി ജില്ലയിലെ ദേവധാനപ്പെട്ടിയിലാണ് സംഭവം. രാവിലെ 11 മണിയോടെ പ്രഭാതഭക്ഷണം കഴിഞ്ഞ് ബസിലേക്ക് കയറുന്നതിനിടെ പിൻവശത്തെ ടയർ പൊട്ടി. തുടർന്ന് യാത്രക്കാർ […]
Read more

ഷൊർണ്ണൂരിൽ തീയേറ്ററിൽ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പാലക്കാട്: കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13കാരിക്ക് നേരെ തീയേറ്ററിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫറിനെയാണ് ഷൊർണ്ണൂർ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഷൊർണ്ണൂർ നഗരത്തിലെ തീയേറ്ററിൽ സിനിമ കാണാനെത്തിയ പെൺകുട്ടിയെ പ്രതി തുടക്കം മുതൽ ശല്യപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ […]
Read more

സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ പരസ്യ മദ്യപാനം; സെക്രട്ടറിക്കെതിരെ പരാതി

പാലക്കാട്: മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനം വിവാദത്തിൽ. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു മദ്യപാനമെന്നാണ് ആരോപണം. സംഭവത്തെ ചോദ്യം ചെയ്ത പ്രവർത്തകരോട് സെക്രട്ടറി തട്ടിക്കയറിയതായും പരാതിയുണ്ട്. നേതാക്കളുടെ മദ്യപാനം ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ സ്ഥലത്തെത്തി ചോദ്യം ചെയ്തു. ഇതിനിടെ ലോക്കൽ സെക്രട്ടറി ബ്രിജേഷ് പ്രവർത്തകരെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഓഫീസിലെ തന്റെ സ്വകാര്യ മുറിയാണെന്നും അവിടെ തനിക്ക് എന്തും ചെയ്യാമെന്നുമായിരുന്നു ബ്രിജേഷിന്റെ മറുപടി. സംഭവസമയത്ത് തന്നെ പ്രവർത്തകർ മുതിർന്ന നേതാക്കളെ വിളിച്ച് മദ്യപാനത്തിന്റെ […]
Read more

ബംഗളൂരുവിൽ മലയാളി യുവാവിനെ കൊന്നത് ദുരഭിമാനക്കൊല; പിതാവ് അറസ്റ്റിൽ

പാലക്കാട്: ബംഗളൂരുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് ദുരഭിമാനക്കൊലയെന്ന് പോലീസ്. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആനന്ദിന്റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും അറിവുണ്ടായിരുന്നു. കിരണിന്റെ അമ്മയോടും ബന്ധുക്കളോടും പെൺകുട്ടി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ബംഗളൂരുവിൽ മെഷീൻ നിർമാണ കമ്പനി നടത്തുന്ന പെൺകുട്ടിയുടെ പിതാവ് ആനന്ദ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. കിരണിന്റെ കുടുംബത്തിന് സാമ്പത്തികശേഷിയില്ലെന്നതായിരുന്നു എതിർപ്പിന് കാരണമായി പറഞ്ഞിരുന്നത്. ഇതാണ് പിന്നീട് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച […]
Read more

ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം; ഡെലിവറി ജീവനക്കാരനടക്കം നാലുപേർക്ക് കടിയേറ്റു

പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശി സജിത്ത് (35) ആണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റപ്പാലം കമലാലയം റോഡിലായിരുന്നു സംഭവം. ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഉൽപന്നം ഉപഭോക്താവിന് നൽകാനെത്തിയപ്പോഴാണ് യുവാവിനെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ സജിത്തിന്റെ ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകളുണ്ടായി. തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലുമായി ഇന്ന് നാലോളം പേർക്ക് തെരുവുനായയുടെ കടിയേറ്റതായാണ് […]
Read more

കാറിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന വയോധികന് ദാരുണാന്ത്യം

പാലക്കാട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൂറ്റനാട്- തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറെ തണ്ണീർക്കോട് ഭാഗത്തുനിന്ന് എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കർ റോഡരികിൽ രക്തം വാർന്ന് കിടന്നിട്ടും അതുവഴി വന്ന വാഹനങ്ങളിലൊന്നും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. […]
Read more

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കൂടുതൽ ഡോക്ടർമാരെ നിയമിക്കും; അട്ടപ്പാടിയിലെത്തി ആരോ​ഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ തടയാൻ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കൂടുതൽ പേരെ ഉടൻ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു. പീഡിയാട്രിക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗവും വിപുലീകരിക്കും. ഫീൽഡ് സ്റ്റാഫുകളുടെ […]
Read more

പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ റൂഫിലെത്തി രണ്ടുവയസുകാരി; സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി

പാലക്കാട്: അലനല്ലൂരിൽ പ്ലാസ്റ്റിക് ചാക്കുകൾ കൂട്ടിയിട്ട ഭാഗത്തുകൂടി കയറി റൂഫിന് മുകളിലെത്തിയ രണ്ടുവയസുകാരിയെ രക്ഷപ്പെടുത്തി. എസ്റ്റേറ്റുംപടി പ്രദേശത്താണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് കുട്ടി അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്ക് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ കയറി കുട്ടി റൂഫിന് മുകളിലെത്തിയതായി കണ്ടെത്തിയത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളിയായ ശിഹാബുദ്ദീൻ ഉടൻ ഇടപെട്ട് റൂഫിന് മുകളിൽ കയറി കുട്ടിയെ സുരക്ഷിതമായി താഴെയിറക്കി. ശിഹാബുദ്ദീന്റെ […]
Read more

തർക്കത്തിനിടെ 16കാരന്റെ കുത്തേറ്റ മുത്തശ്ശൻ മരിച്ചു

പാലക്കാട്: പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം. സുലൈമാന്റെ മകളുടെ മകനായ 16കാരൻ പത്തുവയസ്സുകാരിയായ സഹോദരിയുമായി തർക്കത്തിലേർപ്പെടുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശൻ സുലൈമാന് കുത്തേൽക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. പരിക്കേറ്റ സുലൈമാനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് […]
Read more

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി മരിച്ചു; കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ നിർദേശം

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കിടെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ എക്സ്ഗ്രേഷ്യ ധനസഹായം അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓംബുഡ്സ്മാന്റെ നിർദേശം. പാലക്കാട് പുതുശ്ശേരി സ്വദേശി ബാലന്റെ കുടുംബത്തിനാണ് ധനസഹായം ലഭിക്കുക. ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ബാലന് നെഞ്ചുവേദന അനുഭവപ്പെടുകയും തലകറങ്ങി കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സത്യനാഥൻ എം ബാലന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ച് അവരുടെ സാഹചര്യം നേരിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix