Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

മിനി സൂപ്പർമാർക്കറ്റിൽ മോഷണം; 49കാരൻ പെരിന്തൽമണ്ണയിൽ പിടിയിൽ

വയനാട്: തവിഞ്ഞാൽ യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടാൻ വീട്ടിൽ മൊയ്തീൻകുട്ടി (49)യെയാണ് തലപ്പുഴ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്. ജൂലൈ 30ന് അർധരാത്രിയോടെയാണ് മോഷണം നടന്നത്. സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും ഏകദേശം 2,000 രൂപ വിലവരുന്ന സാധനങ്ങളും മോഷ്ടിച്ചതായാണ് കേസ്. തലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ […]
Read more

കാർഷിക ചന്തകളിൽ പണം നൽകി ഉത്പന്നങ്ങൾ വാങ്ങാം; ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമല്ല

വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ നേരിട്ട് പണം നൽകി ഉത്പന്നങ്ങൾ വാങ്ങുന്നതിന് തടസമില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കാർഷിക ചന്തകളിലെ ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ നടത്താനാകൂവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പേയ്മെന്റിന് പുറമെ പണം നേരിട്ട് നൽകി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. യുപിഐ വഴി മാത്രമേ പണം നൽകാനാകൂവെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രി അറിയിച്ചു. കൃഷിവകുപ്പിന്റെ ഓണച്ചന്തകളിൽ ഇടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്തുന്നതിനാണ് ഡിജിറ്റൽ പേയ്മെന്റ് […]
Read more

ഓണാവധി; തിരക്കിലമര്‍ന്ന് താമരശ്ശേരി ചുരം

കൽപ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടും ഞായറാഴ്ചയും തുടരുകയാണ്. അടിവാരം മുതൽ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ ഭാഗത്ത് നിന്ന് ചുരമിറങ്ങുന്ന വാഹനങ്ങളുടെയും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ഗുണ്ടൽപ്പേട്ടിലെ മുന്തിരിത്തോപ്പുകളും പൂപ്പാടങ്ങളും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് […]
Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി ടി. സിദ്ദീഖ്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ദുരന്തബാധിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അധികമായി അനുവദിച്ച ധനസഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും വായ്പ ഏറ്റെടുക്കൽ, ഭൂമി […]
Read more

കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി

വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷാണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കായി എത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ മഹേഷിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തുകയായിരുന്നു. തുടർന്ന് വിശ്രമമുറിക്കുള്ളിൽ മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും സംഭവത്തിൽ വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തു. മരണകാരണം ഉൾപ്പെടെയുള്ള […]
Read more

വയനാട്ടിൽ മാല മോഷണ സംഘം പിടിയിൽ; 2 പേർ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര സ്വദേശി എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ഐക്കരപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിൽ നടന്ന മാല മോഷണ കേസിൽ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് […]
Read more

മാലമോഷണ സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

വയനാട്: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാലമോഷണ സംഘത്തിലെ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ആലങ്ങാനൂർ കണ്ണകി എന്ന അർച്ചന (രമ്യ–30), തിരുപ്പരൻകുണ്ട്രം സ്വദേശിനി ഈശ്വരി (47) എന്നിവരാണ് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ വ്യാപകമായി മാലമോഷണം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രായമായവരെ പിന്തുടർന്ന് അവസരം നോക്കി മാല കവർന്നശേഷം ഓട്ടോറിക്ഷകളിൽ വിവിധ സ്ഥലങ്ങളിലേക്ക് മാറുകയും ലോഡ്ജുകളിലും മറ്റിടങ്ങളിലും താമസിച്ചുമാണ് ഇവർ മോഷണം തുടർന്നിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്നാണ് ഇരുവരെയും […]
Read more

വയോധികയുടെ തിരോധാനത്തിൽ മൊഴിയെടുത്തതിന് പിന്നാലെ കൊച്ചുമകനെ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: വടക്കനാട് പള്ളിവയൽ പണിയ ഉന്നതിയിലെ തങ്കി എന്ന തങ്കിമരത്തി (64)യുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതിനിടെ കൊച്ചുമകൻ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ട് ഉന്നതിയിലെ തങ്കിയുടെ മകൾ ശാന്തയുടെ മകൻ സുധീഷ് എന്ന മുരളി (29)യെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് മുരളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ യുവാവിനെ കാണാതായതായി കുടുംബം പറഞ്ഞു. കഴിഞ്ഞ 30നാണ് തങ്കിയെ കാണാതായത്. […]
Read more

വയനാട്ടിൽ മാലപൊട്ടിക്കൽ സംഘം സജീവം; ജാഗ്രതാ നിർദേശവുമായി പൊലീസ്

കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം വയനാട്ടിൽ സജീവമാണെന്ന് പൊലീസ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സിസിടിവി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ച ശേഷം പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് […]
Read more

കുപ്രസിദ്ധ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി പോക്‌സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോക്സോ കേസിൽ ഒളിവിലായിരുന്ന ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരിയിൽ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ 16 വയസുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നര മാസമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. റിസോർട്ട് വളഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സാഗേഷിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. അന്തർസംസ്ഥാന ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് സാഗേഷെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer