മാനന്തവാടിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം
മാനന്തവാടി: വയനാട് മാനന്തവാടി പായോട് മഴയത്ത് റോഡിൽ തെന്നിമാറിയ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച രാവിലെ 9.25 ഓടെയാണ് അപകടം ഉണ്ടായത്. വളവിൽ ഒരു ഇരുചക്ര വാഹനത്തെ മറികടന്ന് എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ച് നിർത്തുകയായിരുന്നു. ഇതിനിടെ മഴ കാരണം റോഡിൽ തെന്നിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം […]
Read more