Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മീനങ്ങാടി ഹൈവേ കവർച്ച കേസ്; പ്രതികളെ വിട്ടയച്ച ഉത്തരവ് റദ്ദാക്കി ജില്ലാ കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: മീനങ്ങാടി ഹൈവേ കവർച്ച കേസിൽ പൊലീസ് പിടികൂടിയ പ്രതികളെ വിട്ടയച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി ജില്ലാ സെഷൻസ് കോടതി. പ്രതികളെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതി പ്രതികളെ വിട്ടയച്ചത്.

എന്നാൽ, പ്രതികളുടെ റിമാൻഡ് രേഖകൾ പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ക്രിമിനൽ റിവിഷൻ ഹർജി നൽകി. ഒളിവിലായിരുന്ന കേസിലെ മൂന്നും നാലും പ്രതികളായ കനകരാജിനെയും പ്രവീണിനെയും ഒക്ടോബർ 21നാണ് മീനങ്ങാടി പൊലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

21ന് ഉച്ചയ്ക്ക് 2.45ന് പിടികൂടിയ പ്രതികളുടെ റിമാൻഡ് രേഖകൾ 22ന് ഉച്ചയ്ക്ക് 2.30ന് കോടതിയിൽ എത്തിയിരുന്നു. എന്നാൽ കേസ് പരിഗണിച്ചത് വൈകിട്ട് 5.15നാണ്. കോടതിയിൽ രേഖകൾ എത്തിയ സമയവും കേസ് പരിഗണിക്കുന്നതിലുണ്ടായ കാലതാമസവും നിയമലംഘനമായി കണക്കാക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

പൊലീസ് നൽകിയ റിവിഷൻ ഹർജി അനുവദിച്ച ജില്ലാ സെഷൻസ് കോടതി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി. പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനും പുതിയ റിമാൻഡ് അപേക്ഷ സമർപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നൽകി.

പ്രതികൾ നിലവിൽ എവിടെയാണെന്ന് കണ്ടെത്തി വീണ്ടും അറസ്റ്റ് ചെയ്യുക എന്നതാണ് ഇനി പൊലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix