Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സമാധി വിവാദം; ഗോപന്റെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. സംഭവത്തിൽ കൊലപാതക സാധ്യതയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു. 2025 ജനുവരി 9നാണ് ഗോപൻ മരിച്ചത്. അച്ഛൻ സമാധിയായെന്ന് കാണിച്ച് മക്കൾ വീടിന് സമീപം പോസ്റ്റർ സ്ഥാപിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. തുടർന്ന് നാട്ടുകാർ സംശയം ഉന്നയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗോപനെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം പൊലീസ് കേസ് […]
Read more

സ്വകാര്യ ബസ് പ്രതിസന്ധി; പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിച്ച വിദഗ്ധ സമിതി നാളെ സർക്കാരിന് റിപ്പോർട്ട് നൽകും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുമെന്നാണ് വിവരം. പദ്ധതി നടപ്പാക്കിയതിന് ശേഷം ഇതുവരെ ഏകദേശം 120 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായെന്നാണ് ബസ് ഉടമകളുടെ സംഘടനകൾ പറയുന്നത്. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് […]
Read more

ലാറക് ദ്വീപിൽ അമേരിക്കൻ ആക്രമണം; ജോർദാനിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ തിരിച്ചടി

ഹോർമുസ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ദ്വീപിലെ രണ്ട് ലോഞ്ചറുകൾക്ക് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ജൂലൈ അവസാനത്തിന് ശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തിന് പിന്നാലെ ജോർദാനിലെ രണ്ട് അമേരിക്കൻ വ്യോമതാവളങ്ങൾ ആക്രമിച്ചതായി ഇറാൻ അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന് മറുപടിയായാണ് താവളങ്ങൾ ആക്രമിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ആറുമാസമായി തുടരുന്ന യുഎസ്- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് വില 2.21 […]
Read more

13 വർഷത്തെ സേവനത്തിന് ശേഷം രാജിവെച്ച് ദിവ്യ മിത്തൽ ഐഎഎസ്

ന്യൂഡൽഹി: 13 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി ദിവ്യ മിത്തൽ. രാജിക്ക് പിന്നിൽ പെട്ടെന്നുണ്ടായ പ്രകോപനമോ സമ്മർദമോ ഇല്ലെന്നും കൃത്യമായ ആലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ദിവ്യ മിത്തൽ പറഞ്ഞു. ഐഎഎസ് ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമാണെന്നും തന്റെ ജീവിതം അതിനെ മാത്രം ആശ്രയിച്ചല്ലെന്നും അവർ വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യങ്ങൾ, മുൻഗണനകൾ, കുടുംബം എന്നിവ പരിഗണിച്ചാണ് സ്വമേധയാ സർവീസിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതെന്നും ദിവ്യ മിത്തൽ പറഞ്ഞു. 2013 […]
Read more

പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (44), മണലൂർ എങ്ങണ്ടിവീട്ടിൽ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരാണ് പിടിയിലായത്. പേരാമംഗലം പൊലീസും തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണക്കേസിലെ പ്രധാന പ്രതിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് […]
Read more

കൊല്ലത്ത് വ്യാപക മോഷണം; മൂന്ന് വീടുകളിൽ കവർച്ച

കൊല്ലം: കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ മോഷണം വ്യാപകമാകുന്നു. അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ ദിവസം മൂന്ന് വീടുകളിൽ മോഷണം നടന്നത്. ആലഞ്ചേരി സ്വദേശി ജേക്കബ് ചാക്കോ, അഞ്ചൽ സ്വദേശി എബി, മുതലാറ്റ് സ്വദേശി തങ്കച്ചൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സ്വർണം, പണം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. മൂന്ന് വീടുകളിലും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളും മേശകളും കുത്തിപ്പൊളിച്ച് സാധനങ്ങളും രേഖകളും പുറത്തെടുത്ത് നശിപ്പിച്ച നിലയിലാണ്. ജേക്കബ് […]
Read more

ഡിഎംകെ വിട്ട് മുൻ മന്ത്രി തോപ്പു എൻ.ഡി. വെങ്കടാചലം; രാഷ്ട്രീയം വിടില്ലെന്ന് പ്രഖ്യാപനം

ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ സെക്രട്ടറിയുമായ തോപ്പു എൻ.ഡി. വെങ്കടാചലം പാർട്ടിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കയ്പേറിയ അനുഭവങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി വെങ്കടാചലം അറിയിച്ചു. എന്നാൽ താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുന്തുറൈ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച വെങ്കടാചലം നേരിയ […]
Read more

പാർട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയും; പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

കണ്ണൂർ: സിപിഎം നേതൃത്വത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്. പാർട്ടിയിൽ പിണറായി പേടിയും പിണറായി സ്തുതിയുമാണ് നിലനിൽക്കുന്നതെന്ന് മനു തോമസ് വിമർശിച്ചു. ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ കമ്മിറ്റി മുതൽ മുകളിലേക്കുള്ള നേതൃത്വത്തിൽ ഇതാണ് സ്ഥിതിയെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി വിജയൻ ഇല്ലാതായാലും അദ്ദേഹത്തെ പേടിച്ച് ചിലർ ഉറക്കത്തിൽ ഞെട്ടിയുണരുമെന്നും മനു തോമസ് പരിഹസിച്ചു. അതുകൊണ്ട് പാർട്ടിയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം […]
Read more

പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി; കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നാണ് പരിഹാസരൂപത്തിൽ മുരളീധരൻ പറഞ്ഞത്. രാഗേഷ് കാരണമാണ് കണ്ണൂരിൽ യുഡിഎഫിന് രണ്ട് എംഎൽഎമാരെ അധികമായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ. രാഗേഷെന്നും മുരളീധരൻ പരിഹസിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾ നേടിയ മുന്നേറ്റം കാണാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ മുസ്‌ലിം […]
Read more

ഹോട്ടൽ ജീവനക്കാരനെന്ന് തെറ്റിദ്ധരിച്ചു; ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം

ഹൈദരാബാദ്: ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ശ്രീരാംപൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം. പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരുൾപ്പെട്ട സംഘവും മനുബോതുല പ്രശാന്തും തമ്മിലാണ് സംഘർഷമുണ്ടായത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ മനുബോതുല പ്രശാന്തിനോട് പൊന്നല പ്രശാന്തും പൊന്നല കിഷോറും തൈര് ആവശ്യപ്പെട്ടു. താൻ ഹോട്ടൽ ജീവനക്കാരനല്ലെന്ന് മനുബോതുല പ്രശാന്ത് പറഞ്ഞതോടെ പൊന്നല പ്രശാന്ത് ഇയാളെ ആക്രമിച്ചതായാണ് പരാതി. പിന്നാലെ പൊന്നല കിഷോറും […]
Read more

Recent News

Advertisement
WhiteswanTV Footer