Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

ബീഫ് കഴിച്ചതിന്റെ പേരിൽ അധിക്ഷേപമെന്ന് പരാതി; കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ജാതിയുടെയും ഭക്ഷണരീതിയുടെയും പേരിൽ സഹപാഠികളിൽ നിന്നും അധ്യാപകനിൽ നിന്നും അധിക്ഷേപം നേരിട്ടതിനെ തുടർന്ന് കോയമ്പത്തൂരിൽ 16കാരനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. സംഭവത്തിൽ അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിലാണ് നടപടി. ബീഫ് കഴിച്ചതിന്റെ പേരിൽ മകനടക്കം അഞ്ച് വിദ്യാർഥികളെ അധ്യാപകനായ വിജയകുമാർ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തിയെന്നാണ് അമ്മയുടെ ആരോപണം. സ്കോളർഷിപ്പിനായി വിദ്യാർഥികളുടെ വിവരങ്ങൾ […]
Read more

കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് നാല് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ചെന്നൈയിൽ ‘ജന്തർമന്തർ 2.0’ രണ്ടാം ദിവസവും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ നടക്കുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. സിജെപിയുടെയും ഇടതുസംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 24 മണിക്കൂർ സമരത്തിൽ പങ്കെടുത്തവരെ ഇന്നലെ രാത്രി വൈകി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രതിഷേധ നേതാക്കൾ രംഗത്തെത്തി. വിജയ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഭയന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യരുതെന്നും […]
Read more

മണ്ണാർക്കാട് വീണ്ടും സിപിഎം– സിഎംപി സംഘർഷം; മൂന്ന് സിഎംപി പ്രവർത്തകർ കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് കള്ളുഷാപ്പിലെ തൊഴിൽ തർക്കത്തെ തുടർന്ന് സിപിഎം– സിഎംപി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. ഷാപ്പിന് മുന്നിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വിരമിച്ച തൊഴിലാളിക്ക് പകരം എത്തിയ മറ്റൊരു തൊഴിലാളിയെ ജോലിയിൽ പ്രവേശിക്കാൻ കരാറുകാരൻ അനുവദിക്കാത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് സിഎംപി പ്രവർത്തകർ ഇന്നലെ കള്ളുഷാപ്പ് പൂട്ടിച്ചിരുന്നു. ഷാപ്പ് അടച്ചതിനെ ചോദ്യം ചെയ്യാനെത്തിയ സിഐടിയു പ്രവർത്തകരും സിഎംപി പ്രവർത്തകരും തമ്മിൽ […]
Read more

കോക്രോച്ച് ജനത പാർട്ടിയെ പിന്തുണയ്ക്കില്ല: കെ. അണ്ണാമലൈ

ചെന്നൈ: കോക്രോച്ച് ജനത പാർട്ടിയെ (CJP) ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. സിജെപിയുടെ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചതിന് പിന്നാലെയാണ് അണ്ണാമലൈ നിലപാട് വ്യക്തമാക്കിയത്. അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘വി ദ ലീഡേഴ്സ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അണ്ണാമലൈ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തത്. ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും കുറിച്ച് തനിക്ക് വ്യക്തമായ […]
Read more

ടി.വി. അനുപമയുടെ സ്ഥലംമാറ്റത്തിന് പിന്നിൽ താനല്ലെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ടി.വി. അനുപമയെ മാറ്റിയതിന് പിന്നിൽ താനല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്നും അവർക്കെതിരെ തനിക്ക് പരാതികളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും ഇത് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് പുതിയ ഗതാഗത സെക്രട്ടറി. ഗതാഗത മന്ത്രി സി.പി. […]
Read more

അസമിലെ ഹോട്ടൽ മുറിയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

ഗുവാഹത്തി: അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിവൈഎസ്പി ഖർഗേശ്വർ റഭയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ ഹോട്ടൽ ജാഹ്നവി റീജൻസിയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ഒക്ടോബർ 18നാണ് ഖർഗേശ്വർ റഭ ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് ഇദ്ദേഹം മുറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്കുശേഷം മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ […]
Read more

കേരള ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലെത്തിയത്. കേരളത്തിന്റെ 29-ാമത് ഗവർണറായാണ് അദ്ദേഹം ചുമതലയേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുത്തില്ല.
Read more

ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡ് മാഫിയ സജീവം; പത്തനംതിട്ടയിലെ ക്ലിനിക്കിനെതിരെ നടപടി

പത്തനംതിട്ട: പണം നൽകിയാൽ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് തയ്യാറാക്കി നൽകുന്ന സംഘം ശബരിമല തീർഥാടന കാലത്ത് സജീവമെന്ന് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കായി വ്യാജ ഹെൽത്ത് കാർഡുകൾ തയ്യാറാക്കി നൽകിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. സംഭവത്തിൽ പത്തനംതിട്ട സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനെതിരെ ശക്തമായ നടപടിക്ക് ആരോഗ്യവകുപ്പ് ഒരുങ്ങുകയാണ്. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. എന്നാൽ, വ്യക്തിയെ നേരിട്ട് പരിശോധിക്കാതെയും ആവശ്യമായ പരിശോധനകൾ നടത്താതെയും പണം വാങ്ങി […]
Read more

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ബിജെപി മേഖലാ പ്രസിഡന്റായ ശ്രീകാന്തിനെതിരെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. രാഹുൽ ഗാന്ധിയെ തെരുവുനായയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix