Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ചെന്നൈയിൽ ‘ജന്തർമന്തർ 2.0’ രണ്ടാം ദിവസവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ നടക്കുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. സിജെപിയുടെയും ഇടതുസംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 24 മണിക്കൂർ സമരത്തിൽ പങ്കെടുത്തവരെ ഇന്നലെ രാത്രി വൈകി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രതിഷേധ നേതാക്കൾ രംഗത്തെത്തി. വിജയ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഭയന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വിദ്യാർഥികളെ പിന്തുണയ്ക്കാനും അവരുടെ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാനും വിജയ് സർക്കാർ തയ്യാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സംഘാടകരുടെ നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix