Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്‌പോണ്‍സര്‍മാരും അധോലോക നായകരാണോ?; വിമര്‍ശനവുമായി എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം എംപി. മുഖ്യമന്ത്രിയുടെ പരിചയക്കാരും യാത്രകൾ സ്പോൺസർ ചെയ്യുന്നവരും ആരാണെന്ന് വ്യക്തമാക്കണമെന്ന തരത്തിലാണ് റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്. പുറത്തുപറയാൻ കഴിയാത്ത സുഹൃത്തുക്കളും സുതാര്യമല്ലാത്ത യാത്രകളും നടത്താനുള്ള സൗകര്യമല്ല ഭരണഘടനാ പദവിയെന്ന് റഹീം കുറിച്ചു. അജ്ഞാത സ്പോൺസർമാരുടെയും ദുരൂഹ പരിചയക്കാരുടെയും ചെലവിൽ ഭരിക്കാനല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തന്റെ വിമാന-ഹെലികോപ്റ്റർ യാത്രയ്ക്ക് […]
Read more

കെഎസ്‌ആർടിസിയിൽ മാറ്റങ്ങൾ; ടിക്കറ്റ് റിസർവേഷനിൽ ഇനി വെയിറ്റിംഗ് ലിസ്റ്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രത്യേക ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിംഗ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനവും തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പുതിയ സോഫ്റ്റ്‌വെയർ […]
Read more

പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കി സംസ്ഥാനത്ത് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമത ആവശ്യപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ […]
Read more

സ്കലോണിക്ക് ഓഫറുകളുമായി അര്‍ജന്‍റീന; 2030 ലോകകപ്പ് വരെ ടീമിന്‍റെ അമരത്ത് തുടരാൻ ക്ഷണം

ബ്യൂണസ് അയേഴ്സ്: അർജന്‍റൈൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകസ്ഥാനത്ത് ലിയോണൽ സ്കലോണിയെ തന്നെ നിലനിർത്താൻ നീക്കവുമായി അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ. 2028 കോപ്പ അമേരിക്ക വരെ നീളുന്ന പുതിയ രണ്ടു വർഷത്തെ കരാറും, തുടർന്ന് 2030 ലോകകപ്പ് വരെ കാലാവധി നീട്ടാനുള്ള ഓപ്ഷനുമാണ് ഫെഡറേഷൻ ഔദ്യോഗികമായി സ്കലോണിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഈ ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കാനിരിക്കെ, സ്കലോണി സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് പരിശീലകനെ ടീമിൽ നിലനിർത്താൻ ലക്ഷ്യമിട്ട് ഫെഡറേഷൻ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഇതുവരെ […]
Read more

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വാഹനങ്ങൾ തകർത്തു

സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വീടുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തതാണ് ഏറ്റവും പുതിയ സംഭവം. കോത്തഗിരിക്ക് സമീപം എസ്. കൈകാട്ടിയിൽ ഇന്നലെ രാവിലെയാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കുമാണ് കാട്ടുപോത്തുകൾ തകർത്തത്. ഗ്രൗണ്ടിൽ പുല്ലുതിന്നുന്നതിനിടെ കാട്ടുപോത്തുകൾ പരസ്പരം കൊമ്പുകോർത്തിരുന്നു. പിന്നീട് പെട്ടെന്ന് വാഹനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചെങ്കിലും പോത്തുകൾ […]
Read more

സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1068 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 1,068 കോടി രൂപ അനുവദിച്ചു. ഓരോ മാസത്തെയും ക്ഷേമപെൻഷൻ അതത് മാസത്തിൽ തന്നെ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
Read more

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; 8 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ഏകദേശം 7,000 പേജുള്ള കുറ്റപത്രത്തിൽ തട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന 105 സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 80 ലക്ഷം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കേസിൽ സംശയത്തിന്റെ നിഴലിലായിരുന്ന ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ഭാരവാഹികൾക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്. ചമ്പത് റായ്, അനിൽ […]
Read more

ചൂര മീനിൽ വിരകൾ, കഴിക്കാൻ പേടിയാണോ? ഇന്ത്യൻ ചൂര സുരക്ഷിതമെന്ന് പഠനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകൾ കണ്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളില്‍ പരാദ ജീവികളുടെ […]
Read more

കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി,

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രിക്ക് കൈമാറി. കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന […]
Read more

വ്യാജ സ്വദേശിവൽക്കരണം; 266 കമ്പനികൾക്കെതിരെ യു.എ.ഇയിൽ നടപടി

ദുബൈ: വ്യാജ സ്വദേശിവൽക്കരണം നടത്തിയ 266 സ്വകാര്യ കമ്പനികൾക്കെതിരെ നിയമനടപടിയുമായി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം. 2026ന്റെ ആദ്യ പകുതിയിൽ ഫീൽഡ് പരിശോധനകളും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും വഴി 377 വ്യാജ നിയമനങ്ങളാണ് മന്ത്രാലയം കണ്ടെത്തിയത്. യു.എ.ഇ പൗരന് യഥാർഥത്തിൽ ജോലി നൽകാതെ രേഖകളിൽ മാത്രം ജീവനക്കാരനായി നിയമിക്കുന്ന രീതിയെയാണ് വ്യാജ സ്വദേശിവൽക്കരണം എന്ന് പറയുന്നത്. സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കിയതായി കാണിക്കാനും സർക്കാർ ആനുകൂല്യങ്ങൾ നേടാനുമാണ് ചില കമ്പനികൾ ഇത്തരം ക്രമക്കേടുകൾ നടത്തുന്നത്. നാഫിസ് പദ്ധതിയുമായി ബന്ധപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix